ചെറുനാരങ്ങ ഉപയോഗിച്ചുള്ള ഈ അറിവ് ഇത്രയും കാലം അറിയാതെ പോയല്ലോ… ഇപ്പോൾ തന്നെ ഈ വീഡിയോ കണ്ടു മനസ്സിലാക്കൂ..

1 ടേബിള്‍ സ്പൂണ്‍ തേനില്‍ ഏതാനും തുള്ളി ചെറുനാരങ്ങാനീരു ചേര്‍ക്കുക. കാല്‍ മണിക്കൂര്‍ കഴിയുമ്പോള്‍ ഒരു ടവല്‍ കൊണ്ടു മസാജ് ചെയ്തു പിന്നീടു കഴുകിക്കളയുക. ഇത് ആഴ്ചയില്‍ 2-3 തവണ ചെയ്യണം.ഒരു ടേബിള്‍ സ്പൂണ്‍ തേന്‍, ഒരു ടേബിള്‍ സ്പൂണ്‍ പഞ്ചസാര, അല്‍പം ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തി ചൂടാക്കുക. ഇത് ഉരുകി കട്ടിയാകുമ്പോള്‍ വാങ്ങി ചെറുചൂടോടെ മുഖത്തു പുരട്ടാം. ഉണങ്ങുമ്പോള്‍ രോമവളര്‍ച്ചയുടെ വിപരീത ദിശയില്‍ ഈ മാസ്‌ക് വലിച്ചു നീക്കം ചെയ്യാം.

അടുക്കളയിലേയും ഗ്യാസ് സ്റ്റൗവിലേയും സ്ഥിരം വില്ലനായ കറ കളയാന്‍ നാരങ്ങ ഒന്ന് മതി. വീട്ടിലെ സിങ്ക് വൃത്തിയാക്കാന്‍ നാരങ്ങ നീരൊഴിച്ച് കുറച്ചു സമയങ്ങള്‍ക്ക് ശേഷം കഴുകിക്കളയുക. വെള്ളി പോലെ തിളങ്ങുന്നത് കാണാം. വസ്ത്രത്തില്‍ പഴച്ചാറുകളോ മറ്റോ വീണ് കറയുണ്ടെങ്കില്‍ അല്‍പ്പം നാരങ്ങ നീര് പുരട്ടി കഴുകുക. പച്ചക്കറികള്‍ അരിഞ്ഞു കറപിടിച്ച പലകയില്‍ നാരങ്ങനീരും ഉപ്പു ചേര്‍ത്ത് തുടച്ചാല്‍ കറ ഇളകും. കസേരകളിലും മേശകളിലും പിടിച്ച കറകള്‍ അകലാന്‍ അല്‍പ്പം നാരങ്ങനീരില്‍ തുണിമുക്കി തുടച്ചാല്‍ മതിയാകും. അതു പോലെ പഴങ്ങളിലെ പുഴുക്കുത്തുകള്‍ മാറ്റാന്‍ നാരങ്ങനീര് സ്‌പ്രേ ചെയ്യാം.

വീടിനുളളിലെ ദുര്‍ഗന്ധം ഇല്ലാതാക്കാനും നാരങ്ങ കേമനാണ്.അഞ്ചോ ആറോ ചെറുനാരങ്ങ മുറിച്ചു വച്ചതും ഒരുപിടി ഗ്രാമ്പുവും വെള്ളത്തിലേക്കു ചേര്‍ക്കുക. ഇത് വീടിനുള്ളിലെ ദുര്‍ഗന്ധം ഇല്ലാതാക്കി ശുദ്ധമായ വായു പ്രദാനം ചെയ്യുന്നു.

ആദ്യം തന്നെ നാരങ്ങ നല്ല വെള്ളത്തിൽ കഴുകി എടുക്കുക. രണ്ടുമൂന്നു പ്രാവശ്യം കഴുകി എടുക്കാം. കുറച്ച് ഉപ്പുവെള്ളം ചേർത്ത് കഴുകുകയാണെങ്കിൽ ഇതിലുള്ള കെമിക്കൽ പോകുന്നതിന് വളരെ നല്ലതാണ്. ഇതിൽനിന്നും കേടുള്ള നാരങ്ങാ മാറ്റിവെക്കാൻ ശ്രദ്ധിക്കണം. ഒരു കോട്ടൺ തുണിയിൽ തുടച്ചെടുക്കുക. വെള്ളത്തിന്റെ അംശം തീരെ ഇല്ലാതെ ശ്രദ്ധിക്കണം. ഒരു ന്യൂസ് പേപ്പറിൽ പൊതിഞ്ഞ് ഒരു പാത്രത്തിൽ അടച്ചു വെക്കുക. ഇത് ഫ്രിഡ്ജിൽ എത്ര ദിവസം വേണമെങ്കിലും സൂക്ഷിക്കാം.

ആപ്പിള്‍, അവക്കാഡോ തുടങ്ങിയ ചില പഴങ്ങള്‍ മുറിച്ചുവച്ചാല്‍ അല്‍പസമയത്തിനുള്ളില്‍ അതു നിറം മങ്ങുന്നതു കാണാം. ഈ അവസ്ഥ ഇല്ലാതാക്കാന്‍ പഴത്തിനു മുകളിലേക്ക് അല്‍പം നാരങ്ങാനീര് ഒഴിച്ചാല്‍ മതിയാകും. 

വാങ്ങുമ്പോള്‍ വൃത്തിയായിരിക്കുന്ന പല കട്ടിങ് ബോര്‍ഡുകളുടെയും പിന്നീട് പച്ചക്കറികളുടെ കറയും മറ്റും പുരണ്ട് കറുത്തിരുണ്ട് കിടക്കുന്നതു കാണാം. എത്രതന്നെ തേച്ചുരച്ചാലും പോകാത്ത ഈ കറയെ ഇല്ലാതാക്കാനും നാരങ്ങ മതി. ഒരുകഷ്ണം നാരങ്ങയെടുത്ത് കട്ടിങ് ബോര്‍ഡിനു മുകളില്‍ ഉരസുക, ശേഷം ഇരുപതു മിനിറ്റോളം കുതിര്‍ന്നതിനു ശേഷം കഴുകിക്കളയുക.

അവശിഷ്ടങ്ങളും മാലിന്യങ്ങളും നിക്ഷേപിക്കുന്ന ബോക്‌സുകള്‍ക്ക് അരികിലൂടെ പോകുമ്പോള്‍ തന്നെ ഒരു വൃത്തികെട്ട മണമായിരിക്കും. ഇതില്ലാതാക്കാന്‍ ഒരുനാരങ്ങയുടെ പകുതിയെടുത്ത് ഒരു ടേബിള്‍ സ്പൂണ്‍ ബേക്കിങ് സോഡയും ചേര്‍ത്ത് ഇടുക. ദുര്‍ഗന്ധം വൈകാതെ ഇല്ലാതാകും. 

മൈക്രോവേവിനുള്ളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കിനെ നീക്കം ചെയ്യാന്‍. നാലു ടേബിള്‍ സ്പൂണ്‍ നാരങ്ങാനീര് ഒരു കപ്പ് വെള്ളത്തില്‍ ചേര്‍ത്ത് തിളപ്പിക്കാന്‍ വെക്കുക. ഈ മിശ്രിതം മൈക്രോവേവിനുള്ളില്‍ അടിഞ്ഞിരിക്കുന്ന ഭക്ഷണ അവശിഷ്ടങ്ങളെ എളുപ്പത്തില്‍ ഇളകിവരാന്‍ സഹായിക്കുന്നു.