ഇനി എത്ര മഴ പെയ്താലും തുണി ഉണക്കാം ഈസിയായി ഇനി മഴയെ പേടിക്കേണ്ട..!

മഴ എല്ലാവര്‍ക്കും ഇഷ്ടമാണു ഇപ്പോള്‍ മഴക്കലാമാണ് പുറത്തിറങ്ങാന്‍ കഴിയില്ല എന്ന കാര്യം ഒഴിച്ചാല്‍ മഴയെ എല്ലാവരും ആസ്വദിക്കാറുണ്ട് എന്നാല്‍ മഴയെ നമുക്ക് ഇടയ്ക്കെങ്കിലും ഇഷ്ടപ്പെടാത്ത ഒരു സമയമുണ്ട് അത് എല്ലാവര്‍ക്കുമല്ല വീട്ടമ്മമാര്‍ക്ക് ആണെന്ന് മാത്രം കാര്യം എന്തെന്നാല്‍ അലക്കിയ തുണി ഉണക്കാന്‍ കഴിയില്ല എന്നത് തന്നെ സാധാരണ നാട്ടിന്‍പുറത്തുള്ളവര്‍ തുണി അലക്കിയ ശേഷം ഉണക്കാനിടുന്നത് പുറത്താണ് എന്നാല്‍ മഴ വന്നാല്‍ ഇങ്ങനെയുള്ള ഉണക്കല്‍ ഒരിക്കലും നടക്കില്ല എന്ന് മാത്രമല്ല മഴക്കാലം വന്നാല്‍ ഈ ജോലി കൂടും.

മഴയില്ലാത്തപ്പോള്‍ഉണക്കാനിട്ട ഡ്രസ്സ്‌ ഇടയ്ക്കിടെ എടുക്കേണ്ട അവസ്ഥ തന്നെയാണ് ഇത് സ്ത്രീകളെ നല്ല രീതിയില്‍ ബുദ്ധിമുട്ടിക്കുന്ന ജോലി തന്നെയാണ് ഇങ്ങനെയൊരു ജോലി കുറയ്ക്കാനും സിമ്പിളായി ഇത് ചെയ്തു തീര്‍ക്കാനുമുള്ള ഒരു വഴിയാണ് ഇവിടെ പറയുന്നത്. അല്ലാക്കിയ ശേഷം ഡ്രസ്സ്‌ നമ്മുടെ വീട്ടിലെ അകത്തെ റൂമുകളിലോ അല്ലെങ്കില്‍ ഒഴിഞ്ഞ ഏതെങ്കിലും സ്ഥലത്തോ വെച്ച് ഉണക്കാന്‍ കഴിയും അത് എങ്ങിനെ എന്ന് നോക്കാം അതിനായി ആദ്യം എടുക്കേണ്ടത് ഒരു പാത്രത്തിന്‍റെ അടപ്പാണ് അല്ലെങ്കില്‍ റിംഗ് രൂപത്തിലുള്ള എന്തെങ്കിലും മതി പാത്രത്തിന്‍റെ അടപ്പാണ് എടുക്കുന്നത് എങ്കില്‍ അതിന്‍റെ നാല് ഭാഗത്തായി ഹോള്‍ ഇടണം.

ശേഷം നല്ല കയര്‍ കൊണ്ട് കെട്ടി ഒരു ഭാഗത്ത്‌ തൂക്കിയിടാം ഇതില്‍ നമ്മുടെ എത്ര വലിയതും ചെറിയതുമായ അലക്കിയ തുണികള്‍ ഉണക്കാന്‍ ഇടാം ഇതിന്‍റെ വലിപ്പം അനുസരിച്ച് കൂടുതല്‍ ഡ്രെസ്സുകള്‍ ഇതില്‍ ഉണക്കാന്‍ ഇടാന്‍ കഴിയും ഇങ്ങനെ ചെയ്യുന്നത് കൊണ്ടുള്ള ഗുണം ഒന്ന് സ്ഥലം ലാഭിക്കാം ആര്‍ക്കും ഒരു ബുദ്ധിമുട്ടും ഇല്ല ഉണങ്ങിയ ശേഷം മാത്രം ഡ്രസ്സ്‌ എടുത്താല്‍ മതി ഇടയ്ക്കിടെ മഴ വരുമോ എന്ന പേടിയും വേണ്ട.

മഴക്കാലത്ത്‌ വളരെ അധികം ബുദ്ധിമുട്ടിക്കുന്ന ഈ കാര്യം ഇങ്ങനെയൊരു സിമ്പിള്‍ വഴിയിലൂടെ നമുക്ക് പരിഹരിക്കാം ഇനി നനഞ്ഞ തുണികള്‍ ഉണക്കാതെ എവിടെയും ഇടേണ്ട എത്രയും പെട്ടന്ന് ഈ ഐഡിയ തന്നെ ചെയ്തോളൂ. വീട് സൗകര്യം കുറവാണ് എന്നുള്ളവര്‍ക്ക് വീടിനു പുറത്തെ വെള്ളം തട്ടാത്ത സ്ഥലത്ത് ഇത് തൂകിയിടാന്‍ കഴിയുന്ന വിധത്തില്‍ ഉറപ്പിക്കുക മഴവെള്ളം തട്ടുന്നില്ല എന്ന് ഉറപ്പ് വരുത്തിയാല്‍ മാത്രം മതി. ഇങ്ങനെ ചെയ്യുമ്പോള്‍ കാറ്റ് തട്ടി നല്ലപോലെ തുണികള്‍ ഉണങ്ങി കിട്ടും.