മുട്ടയും നേന്ത്രപ്പഴവും ഇങ്ങനെ കഴിച്ചാല്‍ ശരീരത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ ഇവയാണ്..!!

ആരോഗ്യ ഗുണങ്ങള്‍ ഏറെ അടങ്ങിയിട്ടുള്ള ഒരു പ്രഭാത ഭക്ഷണം ആണ് നേന്ത്രപഴവും മുട്ടയും .വൈറ്റമിന്‍ എ, വൈറ്റമിന്‍ സി, വൈറ്റമിന്‍ ഡി എന്നിവ വളരെ ഉയര്‍ന്ന തോതില്‍ അടങ്ങിയിട്ടുള്ള ഒരു പഴമാണ് നേന്ത്രപഴം .ഈ മൂന്നു വിടമിനുകളും ഒരുപോലെ അടങ്ങിയിട്ടുള്ള മറ്റു പഴവര്‍ഗങ്ങള്‍ ഇല്ല എന്ന് തന്നെ പറയേണ്ടി വരും .നേന്ത്രപ്പഴതില്‍ വളരെ ഉയര്‍ന്ന തോതില്‍ പ്രോട്ടീനും കാത്സ്യവും പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട് .

മുട്ടയു ഒരു സമീകൃത ആഹാരമാണ് . പ്രോട്ടീനും കാല്‍സ്യവും വൈറ്റമിനുകളുമെല്ലാം ഒരുപോലെ ഒത്തിണങ്ങിയ ഒരു ഭക്ഷണമാണിത്.ആയതിനാല്‍ തന്നെ മുട്ടയും നേന്ത്രപ്പഴവും പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് കൊണ്ട് ഒരുപാട് ആരോഗ്യ ഗുണങ്ങള്‍ ഉണ്ട് .മുട്ടയും നേന്ത്രപ്പഴവും ഒരുമിച്ചു പ്രഭാത ഭക്ഷണത്തില്‍ ഉള്പെടുതുന്നത് കൊണ്ടുള്ള പ്രധാന ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം .

സ്ഥിരമായി പ്രഭാത ഭക്ഷണമായി  ഇവ കഴിയ്ക്കുന്നത് ശരീരത്തിന് ആവശ്യമായ കാര്‍ബോഹൈഡ്രേറ്റുകള്‍, പ്രോട്ടീന്‍, ധാതുക്കള്‍, സോഡിയം, പൊട്ടാസ്യം, വൈറ്റമിനുകള്‍ തുടങ്ങിയവ നല്‍കുന്നു. മുട്ടവെള്ളയില്‍ കോളീന്‍ എന്ന ഘടകം അടങ്ങിയിട്ടുണ്ട്. തലച്ചോറിന്റെ ആരോഗ്യത്തിന് ഇത് ഏറെ പ്രധാനമാണ്. നാഡികളുടെ പ്രവര്‍ത്തനത്തിനും ടോക്‌സിനുകള്‍ നീക്കം ചെയ്യാനുമെല്ലാം ഇത് ഏറെ പ്രധാനമാണ്.നല്ല മൂഡു നല്‍കാന്‍ നല്ലപോലെ പഴുത്ത നേന്ത്രപ്പഴം സഹായിക്കും. ഇതിലെ ട്രിപ്‌റ്റോഫാന്‍ എന്ന അമിനോ ആസിഡ് നല്ല മൂഡു നല്‍കുന്ന സെറാട്ടനിന്‍ എന്ന ഹോര്‍മോണ്‍ ഉല്‍പാദനത്തെ സഹായിക്കുന്ന ഒന്നാണ്. ഇതാണ് നല്ല മൂഡു നല്‍കുന്നത്.

മസില്‍ വളര്‍ച്ചയ്ക്കും മറ്റു ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കും പ്രോടീന്‍ വളരെ അത്യാവശ്യമായ ഒന്നാണ് .മുട്ടയിലും നെന്ത്രപ്പഴതിലും പ്രോടീന്‍ വളരെ ഉയര്‍ന്ന തോതില്‍ അടങ്ങിയിട്ടുണ്ട് .അതുപോലെ തന്നെ ശരീരത്തിന്റെ മറ്റു ഉപാപചയ പ്രവര്‍ത്തനങ്ങള്‍ക്ക് ഉള്ള ഊര്‍ജവും ഇവ നല്‍കും .അമിത ഭക്ഷണം ഒഴിവാക്കി ശരീരത്തിന്റെ തടിയും കൊഴുപ്പും കുറക്കാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള നല്ലൊരു വഴിയാണ് നേന്ത്രപ്പഴവും മുട്ടയും .തടി കുറക്കാന്‍ ശ്രമിക്കുന്നവര്‍ അധികം പഴുക്കാത്ത നേന്ത്രപ്പഴം കഴിക്കുന്നത്‌ ആണ് ഉത്തമം അധികം പഴുക്കാത്ത നേന്ത്രപ്പഴതില്‍ വൈറ്റമിന്‍ ബി 6 കൂടിയ അളവില്‍ അടങ്ങിയിട്ടുണ്ട് .

ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള നല്ലൊരു വഴിയാണ് ഈ കോമ്പിനേഷന്‍.ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്ടിപ്പിക്കുവാന്‍ ഏറ്റവും നല്ലത് നന്നായി പഴുത്തു തൊലി കറുത്ത ഏത്തപ്പഴം മുട്ടയോടൊപ്പം  കഴിക്കുന്നത്‌ ആണ് .മുട്ടയും ഇതിലെ ആന്റിഓക്‌സിന്റ് ഗുണങ്ങളാല്‍ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിയ്ക്കുന്നു. നേന്ത്രപ്പഴത്തിലും ആന്റിഓക്‌സിന്റുകളുണ്ട്.

മുട്ടവെള്ളയില്‍ പൊട്ടാസ്യമടങ്ങിയിട്ടുണ്ട്. നേന്ത്രപ്പഴവും പൊട്ടാസ്യം സമ്പുഷ്ടമാണ്. ബിപി നിയന്ത്രിച്ചു നിര്‍ത്താന്‍ ഇത് ഏറെ അത്യാവശ്യമാണ്. ഇതുകൊണ്ടുതന്നെ ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരവുമാണ്. ഒരു മുട്ടവെള്ളയില്‍ 54 മില്ലീഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് മാത്രമല്ല, എല്ലുകളുടെ ആരോഗ്യത്തിനും കോശങ്ങളുടെ പ്രവര്‍ത്തനത്തിനുമെല്ലാം ഏറെ അത്യാവശ്യവുമാണ്.

കുട്ടികള്‍ക്കു വരെ കഴിയ്ക്കാന്‍ നല്‍കാന്‍ പറ്റിയ നല്ലൊരു പ്രാതലാണ് ഇത്. ഇതു കഴിച്ചാല്‍ ഉച്ച വരെ മറ്റൊന്നും കഴിച്ചില്ലെങ്കിലും വേണ്ടില്ല. ശരീരത്തിന് ആവശ്യമായ ഊര്‍ജവും പോഷകങ്ങളുമെല്ലാം ഇതില്‍ നിന്നും ലഭിയ്ക്കും. പ്രാതലിന് മുട്ടയും പുഴുങ്ങിയ പഴവുമാകുമ്പോള്‍ പിന്നെയൊന്നും വേണ്ടതില്ലെന്നര്‍ത്ഥം. നല്ല പോലെ പഴുത്ത നേന്ത്രപ്പഴം ഏറെ ഊര്‍ജം പ്രദാനം ചെയ്യുന്ന ഒന്നാണ്.

അസിഡിറ്റി പ്രശ്‌നമെങ്കില്‍ മുട്ട-നേന്ത്രപ്പഴം കോമ്പോ ഏറ്റവും നല്ലതാണ്. നേന്ത്രപ്പഴം വയറ്റിലെ അസിഡിറ്റി കുറയ്ക്കും. ഇതിലെ നാരുകള്‍ ദഹനം മെച്ചപ്പെടുത്തും. മുട്ടയും വയറിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ്.

പ്രമേഹ രോഗികള്‍ക്കും കൊളസ്‌ട്രോള്‍ ഉള്ളവര്‍ക്കും ഇതു നല്ലൊരു ഭക്ഷണമാണ്. പ്രമേഹ രോഗികള്‍ അധികം പഴുക്കാത്ത ഏത്തപ്പഴം പുഴുങ്ങി കഴിയ്ക്കാം. ഇതുപോലെ പച്ച ഏത്തക്കായ പുഴുങ്ങി കഴിയ്ക്കുന്നതും പ്രമേഹത്തിന് ഉത്തമമാണ്. ഇതുപോലെ കൊളസട്രോള്‍ ഏറെയുണ്ടെങ്കില്‍ മുട്ട മഞ്ഞ ഒഴിവാക്കാം.

മുട്ടവെള്ളയില്‍ പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുണ്ട്.നേന്ത്രപ്പഴവും പ്രോട്ടീന്‍ സമ്പുഷ്ടമാണ്. മസിലുണ്ടാക്കാന്‍ ശ്രമിയ്ക്കുന്നവര്‍ നിര്‍ബന്ധമായും കഴിയ്‌ക്കേണ്ട കോമ്പിനേഷനാണിത്. വര്‍ക്കൗട്ടിനു വേണ്ട എനര്‍ജിയും നല്‍കും.