5 മിനിറ്റു മതി തൊണ്ടവേദനയും , ഒച്ചയടപ്പും സ്വിച്ച് ഇട്ടപോലെ നിക്കും..വീട്ടിൽ പരീക്ഷിക്കാം ചില വഴികള്‍…

ഴക്കാലം രോഗങ്ങളുടെ സമയമാണ്. മഴ സമയത്തും തണുപ്പുള്ള കാലത്തും തൊണ്ട വേദന പലര്‍ക്കും ഉണ്ടാകാറുണ്ട്.  ചിലർക്ക് തൊണ്ട വേദന തുടങ്ങിയാൽ പെട്ടെന്നൊന്നും മാറില്ല. തണുത്ത വെള്ളം കുടിക്കലും അന്തരീക്ഷ മലിനീകരണവും ഒക്കെ തൊണ്ട വേദന ഉണ്ടാകാന്‍ കാരണമാണ്. തൊണ്ടയില്‍ ജലാംശം കുറയുന്നതാണ് തൊണ്ട വേദന വരാൻ പ്രധാന കാരണം. തൊണ്ട വേദന മാറാനുള്ള ചില വഴികള്‍ നോക്കാം.

ഒരു സ്‌പൂണ്‍ ഉപ്പുചേര്‍ത്ത്‌ ഒരു ഗ്ലാസ്‌ വെള്ളത്തില്‍ കാല്‍ ചെറിയ സ്‌പൂണ്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്തു ചൂടാക്കി ഇളം ചൂടോടെ കവിള്‍ക്കൊള്ളുക. ഇഞ്ചിവേര്‌ നന്നായി വൃത്തിയാക്കി അഞ്ച്‌-പത്തു മിനിറ്റ്‌ ചൂടുവെള്ളത്തിലിട്ട ശേഷം കുടിച്ചാല്‍ തൊണ്ടവേദന കുറയും. മൂന്ന്‌ അല്ലി വെളുത്തുള്ളി ചായയില്‍ ചേര്‍ത്തോ ചവച്ചരച്ചോ കഴിക്കുക. അല്‍പം കറുവപ്പട്ട പൊടിച്ച്‌ രണ്ടു വലിയ സ്‌പൂണ്‍ തേനും ഒരു നുള്ള്‌ കുരുമുകുപൊടിയും ഒരു ഗ്ലാസ്‌ വെള്ളത്തില്‍ ചേര്‍ത്ത്‌ കുടിക്കുക. രണ്ടു വലിയ സ്‌പൂണ്‍ എള്ളെണ്ണയും ഒരു വലിയ സ്‌പൂണ്‍ തേനും ചേര്‍ത്ത്‌ ദിവസം മൂന്നുനേരം കഴിക്കുക. ഉപ്പുവെള്ളം തുടര്‍ച്ചയായി വായില്‍ കൊണ്ടാല്‍ ബാക്‌ടീരിയകള്‍ നശിച്ച്‌ തൊണ്ടവേദന കുറയുന്നതാണ്‌.

തൊണ്ട ഉണങ്ങാതിരിക്കാനും തൊണ്ടവേദന കുറയാനുമായി ധാരാളം വെള്ളം കുടിക്കുക. വയമ്പ്‌ അരച്ച്‌ തൊണ്ടയില്‍ പുരട്ടിയാല്‍ തൊണ്ടവേദനയും ഒച്ചയടപ്പും മാറുന്നതാണ്‌.

ഒരു ഗ്ലാസ്‌ വെള്ളത്തില്‍ ഒരു സ്‌പൂണ്‍ തേയില ഇട്ടു തിളപ്പിച്ച്‌ ഒരു സ്‌പൂണ്‍ ഉപ്പും ചേര്‍ത്തു കവിള്‍ക്കൊള്ളുക. ഒരു ഗ്ലാസ്‌ തേയിലവെള്ളത്തില്‍ അരമുറി നാരങ്ങ പിഴിഞ്ഞൊഴിച്ചു ചെറുചൂടോടെ തൊണ്ടയില്‍ അല്‍പനേരം കൊള്ളിച്ചു നിര്‍ത്തുക. ദിവസം നാലു തവണയെങ്കിലും ഇങ്ങനെ ചെയ്യണം. ഇരട്ടിമധുരം, ജാതിക്ക ഇവ തുല്യ അളവിലെടുത്ത്‌ അതില്‍ തേന്‍ ചേര്‍ത്ത്‌ ചാലിച്ചു കഴിക്കുക.