രാത്രി കിടക്കുന്നതിനു മുമ്പ് ഇത് മുഖത്ത് പുരട്ടി മുഖം കഴുകുക രാവിലെ മുഖം പട്ടുപോലെ തിളങ്ങും..

മുഖത്ത് ഒരു കറുത്ത പാട് വന്നാൽ തന്നെ ടെൻഷനടിക്കുന്ന ചിലരുണ്ട്. പാട് മാറ്റാൻ ബ്യൂട്ടി പാർലറുകളിൽ പോകുന്നവരുണ്ട്. പലതരത്തിലുള്ള ക്രീമുകൾ ഉപയോ​ഗിക്കുന്നവരുമുണ്ട്. എന്നാൽ ഇതെല്ലാം ചെയ്തിട്ടും മുഖത്തിന് വലിയ വ്യത്യാസം ഉണ്ടാകില്ല. മുഖത്തെ കറുത്ത പാട് മാറ്റാനും മുഖം പൂ പോലെ തിളങ്ങാനും വീട്ടിൽ പരീക്ഷിക്കാവുന്ന  ചില പൊടിക്കെെകൾ പരിചയപെടാം.. ചർമ്മസംരക്ഷണത്തിന് ഏറ്റവും നല്ല പ്രതിവിധിയാണ് കറ്റാർവാഴ.  രാത്രി ഉറങ്ങുന്നതിന് മുമ്പ് കറ്റാർവാഴ ജെൽ   മുഖത്ത് പുരട്ടി കിടക്കുക. രാവിലെ ചെറുചൂടുവെള്ളത്തിലോ തണുത്ത വെള്ളത്തിലെ മുഖം കഴുകാം. ദിവസവും ഇത് പുരട്ടുന്നത് മുഖം തിളക്കമുള്ളതാക്കുകയും ചർമ്മം കൂടുതല് ലോലമാകാനും സഹായിക്കുന്നു. 

വീട്ടിൽ വെള്ളരിക്ക ഉണ്ടാകുമല്ലോ. രാത്രി കിടക്കുന്നതിന് മുമ്പ് വെള്ളരിക്ക നീര് മുഖത്ത് പുരട്ടുന്നത് ചർമ്മം ലോലമാകാനും കൂടുതൽ, തിളക്കമുള്ളതാകാനും സഹായിക്കും. വെള്ളരിക്ക നീരും നാരങ്ങ നീരും ചേർത്ത് 15 മിനിറ്റ് മുഖത്തിടുക. ശേഷം ചൂടുവെള്ളം ഉപയോ​ഗിച്ച് കഴുകി കളയാം… പാലിൽ അടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡ് ചർമ്മത്തിൽ എളുപ്പത്തിൽ തുളച്ചുകയറുകയും ജലാംശം നൽകുകയും തിളക്കമാർന്ന ഭംഗി നൽകുകയും ചെയ്യും. മഞ്ഞളിന്റെ ആന്റിസെപ്റ്റിക്, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ചർമ്മത്തിലെ അനാരോഗ്യകരമായ ഏതെങ്കിലും തരത്തിലുള്ള ബാക്ടീരിയകളെ നശിപ്പിക്കുവാനും പാടുകൾ നീക്കംചെയ്യാനും സഹായിക്കുന്നു.

ഉപയോഗിക്കേണ്ട വിധം: ഒരു ചെറിയ പാത്രത്തിൽ പാലും മഞ്ഞളും ചേർത്ത് യോജിപ്പിക്കുക. ഈ മിശ്രിതം നിങ്ങളുടെ മുഖത്ത് പുരട്ടി ഒരു രാത്രി മുഴുവൻ വയ്ക്കുക. അടുത്ത ദിവസം രാവിലെ തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ഈ ഫേയ്‌സ് മാസ്ക് ആഴ്ചയിൽ രണ്ടോ മൂന്നോ തവണയെങ്കിലും മുഖത്ത് പുരട്ടുക.