രോഗപ്രതിരോധശേഷി കൂട്ടാൻ കരിംജീരക എണ്ണ എങ്ങനെ ഉപയോഗിക്കാം

നാലായിരം വർഷത്തെ പാരമ്പര്യവും ഫലപ്രാപ്തിയും തെളിയിക്കപ്പെട്ടു കഴിഞ്ഞ പ്രകൃതിതത്ത്വമായ ഔഷധമാണ് കരിംജീരകം. കുറ്റിച്ചെടിയുടെ രൂപത്തിൽ അരമീറ്റർ നീളത്തിൽ നീല പുഷ്പങ്ങളോട് കൂടി കാണുന്ന കരിംജീരക ചെടി ഇന്ന് ഇന്ത്യയൊട്ടാകെ കാണപ്പെടുന്നു. Nigella sativa എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന കരിംജീരകത്തിന്റെ ജന്മദേശം തുർക്കിയാണ്. ഇവയുടെ വിത്തുകൾ നല്ല സുഗന്ധം വമിക്കുന്നതും നല്ലൊരു ശതമാനം എണ്ണ ഉൾകൊള്ളുന്നതുമാണ്.

അമേരിക്കയിലെ National center for Biotechnology Information തൊള്ളായിരത്തിലധികം ഗവേഷണ പ്രബന്ധങ്ങളിലൂടെ ഔഷധമൂല്യം കണ്ടെത്തിയ അപൂർവ സസ്യവിത്താണ്. ഒട്ടനവധി ഔഷധഗുണങ്ങൾക്ക് പുറമെ ധാരാളം പോഷകമൂല്യങ്ങളും വ്യത്യസ്തമായ പതിനഞ്ചോളം അമിനോ ആസിഡുകൾ, ക്യാൻസറിനെ ചെറുക്കുന്ന കരോട്ടിൻ, കാൽസ്യം, ഇരുമ്പ്, സോഡിയം, പൊട്ടാസ്യം കൂടാതെ പല എൻസൈമുകളും കരിംജീരകത്തിൽ അടങ്ങിയിട്ടുണ്ട്. രോഗം വരുന്നതിനേക്കാൾ നല്ലത് വരാതിരിക്കാൻ ശ്രദ്ധിക്കുന്നത് ആണ്…

ഇൗ വീഡിയോയിൽ നിങ്ങളുമായി പങ്കുവെക്കുന്നത് കരിംജീരകത്തിന്റെ എണ്ണ എന്തുമായി ചേർത്താണ് കഴിക്കേണ്ടത് എന്നതാണ്. ഏറ്റവും ഉപകരമായ വീഡിയോ ആണ്. കൂടുതലായി അറിയുവാൻ വീഡിയോ കാണുക.