ഇത്രേം പ്രതീക്ഷിച്ചില്ല ! ശരീരം പട്ടുപോലെ തിളങ്ങാൻ ഒരു കിടിലൻ കിടുക്കാച്ചി ഐറ്റം..

സൗന്ദര്യ സംരക്ഷണത്തിനായി രാസവസ്തുക്കൾ ചേർക്കാത്ത എന്തെല്ലാം കിട്ടുമോ അതെല്ലാം പരീക്ഷിക്കാൻ തയാറായി നിൽക്കുന്നവരാണ് നമ്മൾ. എങ്കിലിതാ സൗന്ദര്യ സംരക്ഷണത്തിന്റെ പുതുവഴികൾ തേടി എവിടേക്കും പോകേണ്ടതില്ല. അരിപ്പൊടി വീട്ടിലുണ്ടെങ്കിൽ എന്നന്നേക്കും നിലനിൽക്കുന്ന തിളക്കമുള്ള ചർമം ആർക്കും സ്വന്തമാക്കാം. ഒരിക്കൽ പരീക്ഷിച്ചു വിജയിച്ചാൽ ഈ സൗന്ദര്യ സംരക്ഷണ മാർഗങ്ങൾ മറ്റുള്ളവർക്കു പറഞ്ഞുകൊടുക്കാനായിരിക്കും നിങ്ങളുടെ ശ്രദ്ധ.

വെയിലത്തു ഇറങ്ങേണ്ടി വരുന്നവർ നേരിടുന്ന പ്രധാന പ്രശ്‌നമാണ് സൺ ടാൻ. സൂര്യാഘാതമേറ്റു ശരീരം വല്ലാതെ കറുത്തു പോയെങ്കിൽ വീട്ടിൽ ചെന്ന് ഒരു ബൗളിൽ അൽപം അരിപ്പൊടിയെടുക്കുക, എന്നിട്ട് ഇളം ചൂടുള്ള പാൽ ചേർത്ത് കുഴച്ച് പേസ്റ്റ് രൂപത്തിലാക്കി മുഖത്തും കൈകാലുകളിലും ഇടുക. 15 മിനിട്ടിനുശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയാം. മികച്ച ഫലം ലഭിക്കും എന്നതിൽ സംശയം വേണ്ട.

മുഖത്തെ ചർമ്മം അടർന്നു പോകുക എന്നതു പ്രധാന സൗന്ദര്യ പ്രശ്നങ്ങളിൽ ഒന്നാണ്. തണുപ്പു കാലത്താണ് ഇത് അധികവും. ഈ പ്രശ്നം പരിഹരിക്കുന്നതിനായി അരിപ്പൊടി, ചോക്കലേറ്റ് പൗഡർ, പഞ്ചസാര, തേൻ എന്നിവ സമം ചേർത്തു മുഖത്തിടുക. ശേഷം നന്നായി മസാജ് ചെയ്യുക വ്യത്യാസം അനുഭവിച്ചറിയാം. 

അമിതമായി ഉറക്കമൊഴിയുക, കംപ്യൂട്ടർ കുറേയേറെ സമയം ഉപയോഗിക്കുക തുടങ്ങിയ കാരണങ്ങൾകൊണ്ട് കണ്ണിനു ചുറ്റും കറുപ്പു നിറം വ്യാപിക്കും. ഇങ്ങനെ മുഖത്ത് ക്ഷീണം തോന്നിപ്പിക്കുന്ന നിരവധി ആളുകളുണ്ട്. ഇത് പരിഹരിക്കുന്നതിനായി അരിപ്പൊടി, പഴം, ആവണക്കെണ്ണ എന്നിവ സമം ചേർത്തു കുഴച്ചു പേസ്റ്റ് രൂപത്തിലാക്കി കൺതടങ്ങളിൽ ഇടുക.