തല ചൊറിച്ചില്‍ പേനുകള്‍ ഈരുകള്‍ താരന്‍ മുടികൊഴിച്ചില്‍ ഒറ്റ തവണ പരിഹാരം..

പല കാരണങ്ങള്‍ കൊണ്ടും തലയില്‍ ചൊറിച്ചില്‍ ഉണ്ടാവാം. തലയിലെ ചൊറിച്ചില്‍ പല കാരണങ്ങള്‍ കൊണ്ട് ഉണ്ടാവാം. ചര്‍മ്മത്തിലെ അണുബാധ, ചുവപ്പ് നിറം, ആരോഗ്യക്കുറവ്, തല വൃത്തിയായി സൂക്ഷിക്കാത്തത് എന്നിവയെല്ലാം പലപ്പോഴും ചലയിലെ ചൊറിച്ചില്‍ വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്നു. മാത്രമല്ല പുതിയ തരത്തിലുള്ള കേശസംരക്ഷണ മാര്‍ഗ്ഗങ്ങളും പല വിധത്തില്‍ തലയിലെ ചൊറിച്ചിലിന് കാരണമാകുന്നു. മുടി ഇടക്കിടക്ക് കഴുകുന്നതും മുടി വളരെ നല്ല രീതിയില്‍ സംരക്ഷിക്കുന്നതും എല്ലാം തലയിലെ ചൊറിച്ചിലിനെ ഒരു പരിധി വരെ നമുക്ക് ഇല്ലാതാക്കാം.

തലയിലെ ചൊറിച്ചിലിന് പരിഹാരമായി വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇത് കൊണ്ട് മുടിയും സംരക്ഷിക്കാം മാത്രമല്ല തലയോട്ടിയിലെ എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുകയും ചെയ്യാം. സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവരേയും പ്രതിസന്ധിയില്‍ ആക്കുന്ന ഒന്നാണ് തലയിലെ ചൊറിച്ചില്‍. തലയിലെ ചൊറിച്ചില്‍ പലപ്പോഴും പല വിധത്തില്‍ നമ്മുടെ ആത്മവിശ്വാസത്തെ പോലും ഇല്ലാതാക്കാന്‍ സഹായിക്കുന്നു. എന്തൊക്കെ വീട്ടു മാര്‍ഗ്ഗത്തിലൂടെ നമുക്ക് തലയോട്ടിയിലെ ചൊറിച്ചില്‍ ഇല്ലാതാക്കാന്‍ സാധിക്കും എന്ന് നോക്കാം. അതിനായി എന്തൊക്കെ തരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ ഉണ്ടെന്ന് നോക്കാം.

ടീ ട്രീ ഓയില്‍ ഉപയോഗിച്ച് തലയോട്ടിയിലെ ചൊറിച്ചില്‍ ഇല്ലാതാക്കാം. അതിനായി ടീ ട്രീ ഓയില്‍ നല്ലതു പോലെ തലയില്‍ തേച്ച് പിടിപ്പിക്കാം. അല്‍പസമയത്തിനു ശേഷം നല്ലതു പോലെ വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്.