താരൻ അകറ്റാൻ ഇതിലും വലിയ മരുന്നില്ല.. മരുന്ന് വീട്ടിൽത്തന്നെ ഉണ്ടാക്കാം.. മുത്തശ്ശിമാരുടെ സൂത്രം

പ്രകൃതിദത്തമായ ചേരുവകളുടെ പ്രയോഗങ്ങളിലൂടെ താരനെ അകറ്റി നിർത്തുവാൻ കഴിയും. ചർമത്തിലെ സെബേഷ്യസ് ഗ്രന്ഥികൾ അമിതമായി ഉൽപ്പാദിപ്പിക്കപ്പെടുന്ന സേബം താരന്റെ മൂലകാരണമാണ്. കീഴാർനെല്ലി ചതച്ച് താളിയാക്കി കുളിക്കുന്നതിനുമുൻപ് ദിവസവും ഉപയോഗിക്കുക. സ്ഥിരമായി ഇതു ചെയ്യുകയാണെങ്കിൽ താരൻ പൂർണമായും ഇല്ലാതാകുമെന്നു മാത്രമല്ല മുടി തഴച്ചു വളരുകയും ചെയ്യും. ചെറുനാരങ്ങ, ചീവക്കായ്, വിട്ടിത്താളി ഇവ സമാസമം ചേർത്ത് കുഴമ്പുരൂപത്തിലാക്കി തലയോട്ടിയിൽ തേയ്ക്കുക. പത്തുമിനിട്ട് കഴിഞ്ഞ് കുളിക്കുക.

പാളയംകോടൻ പഴം താരനു നല്ലതാണ്. ഇത് ഉടച്ച് കുഴമ്പാക്കി തലയിൽ പുരട്ടിയശേഷം പത്തു മിനിട്ട് കഴിഞ്ഞ് കഴുകികളയുക. ശുദ്ധമായ ചെറുപയർപൊടി തൈരിൽ കലക്കി തലയിൽ തേച്ചു കുളിക്കുന്നത് ഫലം ചെയ്യും. തെറ്റിപ്പൂവ്, വെറ്റില, തുളസിയില എന്നിവ ചതച്ചെടുത്ത ചാറ് വെളിച്ചെണ്ണയിൽ ചേർത്ത് തലയിൽ പുരട്ടിയശേഷം കുളിക്കുക. ഫലം ഉണ്ടാകും. കടുക് അരച്ച് വെളിച്ചെണ്ണ ചേർത്ത് കുഴമ്പുരൂപത്തിലാക്കി തലയിൽ തേച്ചുകുളിക്കുന്നതു നല്ലതാണ്. ഓരിലത്താമര താളിയാക്കി തലയിൽ തേച്ചുകുളിക്കുക. മുട്ടയുടെ മഞ്ഞക്കരു തലയിൽ തേച്ച് പിടിപ്പിച്ചശേഷം അരമണിക്കൂർ കഴിഞ്ഞ് ഷാമ്പുവോ ബാത്ത് സോപ്പോ ഉപയോഗിച്ച് വൃത്തിയായി കഴുകികളയുക. വെളിച്ചെണ്ണയിൽ പച്ചകർപ്പൂരം ചേർത്ത് കാച്ചി തിളപ്പിച്ച എണ്ണ തലയിൽ തേച്ച് കുളിക്കുക.

രാമച്ചം, നെല്ലിക്ക എന്നിവ ചേർത്ത വെള്ളം തിളപ്പിച്ചാറ്റിയശേഷം ആ വെള്ളത്തിൽ തല വൃത്തിയായി കഴുകുക. ഇതു കുറച്ചു ദിവസങ്ങളിൽ നിത്യവും ആവർത്തിക്കുക. താരന് ശമനമുണ്ടാകും. ഒരു കപ്പ് വെള്ളത്തിൽ കുതിർത്ത ഉലുവ അരച്ചെടുത്ത് രണ്ടുകപ്പ് വെളിച്ചെണ്ണയിൽ ചേർത്ത് കാച്ചി പതിവായി കുളിക്കുന്നതിനു മുൻപായി ഉപയോഗിക്കുക. താരൻ ക്രമേണ മാറികിട്ടും.  ചെമ്പരത്തിപ്പൂവോ തെച്ചിപ്പൂവോ ചേർത്ത് വെളിച്ചെണ്ണ കാച്ചി കുളിക്കുന്നതിനു മുൻപായി സ്ഥിരമായി തലയിൽ തേയ്ക്കുന്നതു നല്ലതാണ്.