ഒന്ന് കണ്ടു വച്ചോ തലവേദനയും, മൈഗ്രൈനും വന്നാൽ ഒന്നും നോക്കണ്ട ഇതു ചെയ്തോ

തലവേദനയായ ഒരു തലവേദന എന്ന അവസ്ഥ ചിലപ്പോഴെങ്കിലും നമ്മള്‍ അനുഭവിച്ചിട്ടുണ്ടാകും. ഒന്ന് എഴുന്നേറ്റുനടക്കാന്‍ പോലും സാധിക്കാത്ത തരത്തില്‍ ഈ രോഗം നമ്മെ അലട്ടും. കടുത്ത വേദനയോടുകൂടിയ തലവേദനയാണ് മൈഗ്രേന്‍. ഇത് പിടിപെടാന്‍ കൃത്യമായ കാരണങ്ങള്‍ ഇല്ല. ശരീരത്തിന് അകത്തോ പുറത്തോ ഉള്ളതായ ഒരു സമ്മര്‍ദ്ദത്തോട് തലച്ചോര്‍ പ്രതികരിക്കുമ്പോഴാണ് മൈഗ്രേന്‍ ഉണ്ടാകുന്നത്. രാസപ്രവര്‍ത്തനങ്ങളുടെ ഫലമാണ് വാസ്തവത്തില്‍ ഈ രോഗം.

ശാരീരിക-മാനസിക സമ്മര്‍ദ്ദങ്ങള്‍, രാത്രിയിലുണ്ടാകുന്ന നിര്‍ജലീകരണം, കഠിനമായി വെയില്‍ ഏല്‍ക്കുക, ഉച്ചത്തിലുള്ള ശബ്ദം, മൂടല്‍ മഞ്ഞ്, ഉയരം കൂടിയ സ്ഥലങ്ങളില്‍ എത്തിപ്പെടുകയും കാലാവസ്ഥയോട് ഇണങ്ങാതിരിക്കുകയും, കഠിനമായ ചൂടും ഈര്‍പ്പവും നിറഞ്ഞ കാലാവസ്ഥ എന്നിങ്ങനെ നിരവധി കാരണങ്ങള്‍ ഉണ്ട്. ജനസംഖ്യയുടെ 15-20%, ഈ പറഞ്ഞ കാരണങ്ങളാല്‍ മൈഗ്രേന്‍ ബാധിതരാണ്. ഇതിനെ ‘കോമണ്‍ മൈഗ്രേന്‍’ എന്ന പേരിലാണ് വിളിക്കുന്നത്. ബാക്കി കാരണങ്ങളും മൈഗ്രേന്‍ ബാധയും തിരക്ക് പിടിച്ച ജീവിതശൈലിയോട് അനുബന്ധമായി ഉണ്ടാകുന്നു’. (Dr.ദേശായി, കണ്‍സല്‍ട്ടന്റ് ന്യൂറോളജിസ്‌റ്, ജസ്ലോക് ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍)

മുഖം, തല, തലച്ചോറിന്റെ ഭാഗങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള ഞരമ്പുകളുടെ ‘വേദന തിരിച്ചറിയാനും പ്രതികരിക്കാനുമുള്ള’ ശേഷിയില്‍ വരുന്ന മാറ്റമായും ഗവേഷകര്‍ മൈഗ്രേനിനെ കാണുന്നു. തലയുടെ മുഴുവന്‍ ഭാഗം അല്ലെങ്കില്‍ ഏതാനും ഭാഗങ്ങളിലായി പടരുന്ന കഠിനമായ വേദനയാണ് മൈഗ്രേയ്നിന്റെ സാധാരണ ലക്ഷണം. പ്രകാശം, ശബ്ദം, ചില ഗന്ധം എന്നിവ സഹിക്കാതെവരിക, ഓക്കാനം, ഛര്‍ദി എന്നിവയും മൈഗ്രേനിന്റെ ഭാഗമാണ്.

‘മിനുട്ടുകള്‍ മാത്രം ഒതുങ്ങി മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന ലക്ഷണങ്ങള്‍ കാണിച്ചേക്കാം. ഉറക്കമാണ് ആദ്യത്തെ മരുന്ന്. ചിലര്‍ക്ക് നല്ല ഉറക്കം കഴിഞ്ഞാല്‍ മൈഗ്രേന്‍ വിട്ടുമാറും. പക്ഷെ ഭൂരിഭാഗം പേര്‍ക്കും മരുന്ന് കഴിച്ചാല്‍ മാത്രമാണ് മൈഗ്രേന്‍ മാറുക. ചില വലിയ കാരണങ്ങള്‍ കൊണ്ടും മൈഗ്രേന്‍ സംഭവിച്ചേക്കാം. തലച്ചോറിലുണ്ടാകുന്ന ട്യൂമറുകള്‍ ഒരു ഉദാഹരണം ആണ്.