ഇത് ഒന്ന് തടവിയാൽ മതി നരച്ച മുടി എന്നന്നേക്കുമായി കറുത്തുപോകും..!

ജനിതക പ്രത്യേകതകള്‍ മൂലമോ, പ്രായമോ, ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ മൂലമോ ഒക്കെ മുടിയില്‍ നര വരാം. എന്നാല്‍ ഇത് കറുപ്പിക്കാന്‍ നമ്മള്‍ സാധാരണഗതിയില്‍ ആശ്രയിക്കുന്ന മാര്‍ഗങ്ങളെല്ലാം അല്‍പം കടുപ്പമുള്ളതാണ്. കാരണം ധാരാളം രാസവസ്തുക്കളടങ്ങിയ ‘ഡൈ’ ആണ് പലപ്പോഴും മുടി കറുപ്പിക്കാനായി നമ്മളുപയോഗിക്കുന്നത്. പെട്ടെന്ന് ഫലം കിട്ടാനാണ് നമ്മള്‍ ഇത്തരത്തിലുള്ള ‘ഡൈ’കള്‍ പരീക്ഷിക്കുന്നത്. എന്നാല്‍ ഇത് പിന്നീട് മുടിയുടെ ആരോഗ്യം നഷ്ടപ്പെടാനും മുടികൊഴിച്ചിലിനുമെല്ലാം കാരണമാകുന്നു. 

ചായപ്പൊടി മുടിക്ക് തിളക്കവും കരുത്തും പകരുന്ന ഒന്നാണ്. വെള്ളം തിളപ്പിച്ച് ചായപ്പൊടി ചേര്‍ത്ത ശേഷം, തണുപ്പിച്ച് ഇത് മുടിയില്‍ തേക്കുക. ആഴ്ചയില്‍ രണ്ട് തവണയെങ്കിലും ഇത് പരീക്ഷിക്കുക. ഷാമ്പൂ ഉപയോഗിക്കുന്നത് പരിപൂര്‍ണ്ണമായി ഒഴിവാക്കുകയും വേണം. സമയമെടുത്ത് മാത്രമേ ഇതിന്റെ ഫലം കാണൂ.  നെല്ലിക്ക മുടിയുടെ ആരോഗ്യത്തിന് പേരുകേട്ട ഒരു മരുന്നാണ്. ഹെന്നയുമായി നെല്ലിക്കനീര് ചേര്‍ത്ത് മുടിയില്‍ തേക്കുന്നത് ഒരു ‘നാച്വറല്‍ ഡൈ’ ആണ്. തലയോട്ടിയില്‍ ഫംഗല്‍-ബാക്ടീരിയല്‍ ബാധകള്‍ ഇല്ലാതിരിക്കാനും, തലയോട്ടിയിലെ തൊലി വരണ്ടുപോകാതിരിക്കാനും നെല്ലിക്കയുടെ ഉപയോഗം സഹായിക്കും. ഇത് മാസത്തിലൊരിക്കല്‍ ചെയ്താലും മതി. 

വെളിച്ചെണ്ണയും നാരങ്ങനീരും ചേര്‍ത്ത മിശ്രിതം മുടിക്ക് വളരെ നല്ലതാണ്. മുടിക്ക് നിറം പകരുന്ന ‘പിഗ്മെന്റ് സെല്ലുകള്‍’ സംരക്ഷിക്കാനാണ് ഇവ സഹായകമാവുക. ഈ മിശ്രിതവും ആഴ്ചയില്‍ രണ്ട് തവണ തേച്ചാല്‍ മതിയാകും. ഉരുളക്കിഴങ്ങു പയോഗിച്ചുണ്ടാക്കുന്ന മാസ്‌കും മുടിയെ നരപ്പില്‍ നിന്ന് ക്രമേണ രക്ഷപ്പെടുത്തും. ഇിനായി ഉരുളക്കിഴങ്ങ് വെള്ളത്തിലിട്ട് നന്നായി തിളപ്പിക്കുക. ഇതില്‍ നിന്ന് നീര് പുറത്ത് വരും വരെയാണ് തിളപ്പിക്കേണ്ടത്. ഈ നീരാണ് മുടിയില്‍ തേക്കേണ്ടത്. ഇതും ക്രമേണയുള്ള മാറ്റമേ മുടിക്ക് സമ്മാനിക്കൂ. 

മറ്റൊരു മാർഗ്ഗം പറയാം..