5 ദിവസം രാത്രി 1 സ്‌പൂൺ കഴിക്കൂ.. കാൽസ്യം കുറവ്, മുട്ട് വേദന, തേയ്മാനം, കഴുത്ത് വേദന, പുറം വേദന മാറിക്കിട്ടും..

നമ്മുടെ ശരീരത്തിലെ ഓരോ ചെറിയ കോശം പോലും കാൽസ്യത്തെ വിവിധ രീതിയിൽ ഉപയോഗിക്കുന്നുണ്ട് എന്നതാണ് വാസ്തവം. ചെറുപ്രായത്തിലും വാര്‍ധക്യത്തിലുമുള്ളവര്‍ക്ക് കാത്സ്യം ഒരുപോലെ ആവശ്യമാണ്. അസ്ഥികളുടേയും പല്ലുകളുടേയും ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ട പങ്കുവഹിക്കുന്ന രാസഘടകമാണ് കാത്സ്യം. അസ്ഥികളുടെ ഉറപ്പിനും പുനര്‍നിര്‍മാണത്തിനും ഇത് സഹായിക്കും. കാൽസ്യത്തിന്റെ അഭാവം പല ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കും.

മൂന്ന് വിഭാഗത്തിലുള്ളവരിലാണ് കാത്സ്യം കുറയുന്നതായി കാണുന്നത്. സ്ത്രീകള്‍-ആര്‍ത്തവ വിരാമം വന്നവര്‍, ആര്‍ത്തവം കൃത്യമായി സംഭവിക്കാത്തവര്‍, ഫീമെയില്‍ അത്‌ലറ്റിക് ട്രയാഡ് ഉള്ളവര്‍, ആര്‍ത്തവ വൈകല്യങ്ങള്‍, അസ്ഥിസാന്ദ്രത കുറയല്‍, ഭക്ഷണം കഴിക്കുന്നതിലുള്ള അപാകങ്ങള്‍ എന്നിവ ചേരുന്ന അവസ്ഥ ഉള്ളര്‍. ചെറുപ്രായക്കാരും വാര്‍ധക്യത്തിലെത്തിയവരും. വൃദ്ധജനങ്ങളില്‍ പൊതുവേ ഭക്ഷണത്തോടുള്ള പ്രിയം കുറയുന്നതിനാല്‍ കലോറി കുറയും. അതുകൊണ്ടുതന്നെ ലഭിക്കുന്ന കാത്സ്യത്തിന്റെ അളവും കുറയുന്നു. കുടലില്‍ കാത്സ്യത്തിന്റെ ആഗിരണവും കുറവായിരിക്കും. 

പാലില്‍ നിന്നും മറ്റ് പാല്‍ ഉല്‍പന്നങ്ങളില്‍ നിന്നുമാണ് കാത്സ്യം പ്രധാനമായും ലഭിക്കുന്നത്. മുതിര്‍ന്ന ഒരാള്‍ക്ക് 600 മില്ലി ഗ്രാം കാല്‍സ്യം ആവശ്യമാണെന്നാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് നിര്‍ദേശിച്ചിരിക്കുന്നത്. ഒരു ദിവസം ഒരാള്‍ക്ക് ലഭിക്കുന്ന കാല്‍സ്യത്തില്‍ ഏകദേശം 300മുതല്‍ 600 മില്ലിഗ്രാം വരെ മാത്രമേ ശരീരം ഉള്‍ക്കൊള്ളുന്നുള്ളൂ എന്നതാണ് വസ്തുത. അങ്ങനെയാകുമ്പോള്‍ ഏകദേശം ഒരു ദിവസം 400 മുതല്‍ 500 മില്ലിഗ്രാം വരെ കാത്സ്യത്തിന്റെ കുറവുണ്ടാകുന്നുണ്ടെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഇങ്ങനെ കാത്സ്യത്തിന്റെ അളവ് കുറയുന്നത് പതിവാകുമ്പോള്‍ അത് ശരീരത്തിലെ അസ്ഥികളെ ബലഹീനമാക്കാനും അസ്ഥിക്ഷയമുണ്ടാക്കാനുമുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. 

കാത്സ്യം എന്താണെന്നും അതിന് അസ്ഥികളുടെ ആരോഗ്യത്തിലുള്ള പങ്ക് എന്താണെന്നും എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ദിവസവും എത്ര അളവ് കാത്സ്യം ശരീരത്തിന് ആവശ്യമുണ്ടെന്നതിനെ കുറിച്ച് ആര്‍ക്കും കാര്യമായി ധാരണയില്ല. അതുകൊണ്ടുതന്നെ പാലും പാല്‍ ഉത്പന്നങ്ങളും ഉള്‍പ്പെടെയുള്ള കാത്സ്യം കൂടുതലടങ്ങിയിട്ടുള്ള ആഹാരം ദിവസവും ആവശ്യമായ അളവില്‍ കഴിക്കാന്‍ പലരും ശ്രദ്ധിക്കാറില്ല. ആര്‍ത്തവ വിരാമമായിട്ടുള്ള സ്ത്രീകള്‍ക്ക് കാത്സ്യം സപ്ലിമെന്റിനേക്കാള്‍ നല്ലത് ആഹാരത്തിലൂടെ ലഭിക്കുന്ന കാത്സ്യമാണ്. അത് അസ്ഥിയുടെ സാന്ദ്രതയും ബലവും കൂട്ടാന്‍ സഹായിക്കും.

Leave a Comment