നിങ്ങൾ ആവണക്കെണ്ണ പുരട്ടാറുണ്ടോ..? ആവണക്കെണ്ണ ശരീരത്തിലും മുഖത്തും പുരട്ടാമോ..? ഈ കാര്യങ്ങൾ അറിയുക..

ആവണക്കെണ്ണക്ക് നിങ്ങളുടെ മുഖത്ത് അത്ഭുതം കാണിക്കാന്‍ കഴിയുമോ? പലരും ഇതിനെ കുക്കിംഗ് ഓയില്‍ എന്ന് പറഞ്ഞ് തള്ളാറുണ്ട്. എന്നാല്‍ ഇതല്ലാതെ തന്നെ നിരവധി സൗന്ദര്യ ഗുണങ്ങള്‍ ആവണക്കെണ്ണക്കുണ്ട്. പല സൗന്ദര്യ വര്‍ദ്ധക വസ്തുക്കളും ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും.

അതുകൊണ്ട് തന്നെ ഇത്തരത്തില്‍ ഉപയോഗിക്കുമ്പോള്‍ അത് നിറത്തില്‍ അല്‍പം മാറ്റം വരുത്തും എന്നല്ലാതെ യാതൊരു വിധത്തിലുള്ള മറ്റ് മാറ്റങ്ങളും വരുത്തുകയില്ല. ആവണക്കെണ്ണക്ക് സൗന്ദര്യസംരക്ഷണത്തില്‍ ചെയ്യാന്‍ പറ്റുന്ന ചില കാര്യങ്ങളുണ്ട്. ഇതിന്റെ സൗന്ദര്യ ഗുണം ആരേയും അത്ഭുതപ്പെടുത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്തൊക്കെ സൗന്ദര്യ ഗുണങ്ങളാണ് ആവണക്കെണ്ണ സൗന്ദര്യസംരക്ഷണത്തില്‍ വരുത്തുന്നതെന്ന് നോക്കാം.

ചുണ്ടുകള്‍ക്ക് ഭംഗി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ആവണക്കെണ്ണ മുന്നിലാണ്. ചുണ്ടുകള്‍ കറുത്തിരിക്കുന്നത് കൊണ്ട് പലപ്പോഴും അതിന് പരിഹാരം കാണാന്‍ ശ്രമിക്കുന്നവരായിരിക്കും നമ്മളില്‍ പലരും. എന്നാല്‍ ഇനി ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് അല്‍പം ആവണക്കെണ്ണ ചുണ്ടില്‍ പുരട്ടി കിടക്കുന്നത് ചുണ്ടുകള്‍ക്ക് ഭംഗിയും നിറവും മാര്‍ദ്ദവവും നല്‍കുന്നു.

പുരികം കുറവാണെന്ന് കരുതി വരച്ച് ചേര്‍ത്ത് ഇനി വിഷമിക്കേണ്ട. കാരണം അതിന് പരിഹാരം കാണാന്‍ എളുപ്പമാണ്. അല്‍പം ആവണക്കെണ്മ പുരികത്തിന് മുകളില്‍ തേച്ച് പിടിപ്പിച്ച് ഉറങ്ങാന്‍ കിടക്കൂ. ഇത് ശീലമാക്കിയാല്‍ പുരികമെല്ലാം താനേ വരും.

നല്ലൊരു ക്ലെന്‍സറാണ് ആവണക്കെണ്ണ. ആവണക്കെണ്ണ മുഖത്ത് പുരട്ടുന്നത് ചര്‍മ്മത്തിന്റെ ആഴത്തില്‍ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കും ചളിയും നീക്കാന്‍ സഹായിക്കുന്നുയ മാത്രമല്ല മൃതകോശങ്ങളെ ഇല്ലാതാക്കാനും ഇത് സഹായിക്കും.

സ്‌കിന്‍ മോയ്‌സ്ചുറൈസര്‍ ആണ് മറ്റൊന്ന്. അല്‍പം ഒലീവ് ഓയില്‍ അല്‍പം ആവണക്കെണ്ണ എന്നിവ മിക്‌സ് ചെയ്ത് ചര്‍മ്മത്തില്‍ തേച്ച് പിടിപ്പിക്കാം. രണ്ട് മിനിട്ടോളം മസ്സാജ് ചെയ്യാം. ഇത് മുഖത്തിന് തിളക്കവും നിറവും നല്‍കുന്നു. മുടി വളരുന്നില്ല മുടി പൊട്ടിപ്പോവുന്നു എന്നീ പ്രശ്‌നങ്ങള്‍ കൊണ്ട് വലയുന്നവര്‍ അല്‍പം ശ്രദ്ധിച്ചാല്‍ മതി. ആവണക്കെണ്ണ തേക്കുന്നത് മുടിക്ക് തിളക്കം നല്‍കാനും മുടിവളരാനും സഹായിക്കുന്നു.

Leave a Comment