ഇനി മുതൽ ഒറ്റ പേനും ഈരും നിങ്ങളുടെ തലയിൽ കാണില്ല. ഇതു പോലെ ചെയ്‌താൽ.. അതിശയിപ്പിക്കും മാറ്റം ഉടൻ

കേശസംരക്ഷണത്തില്‍ എന്നും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് പേനും ഈരും. എത്രയൊക്കെ പ്രതിരോധിച്ചാലും പരമാവധി ശക്തിയോട് കൂടി വീണ്ടും ഇവ തലപൊക്കുന്നു. എന്നാല്‍ ഇതിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ചില പ്രകൃതി ദത്ത മാര്‍ഗ്ഗങ്ങള്‍ നോക്കാം. മുടിസംരക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ മുടി മാത്രമല്ല തലയിലുണ്ടാകുന്ന മറ്റ് പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണണം. അതില്‍ തന്നെ മുന്നിലാണഅ പേന്‍. പേനിനെ തുരത്താന്‍ ഇനി വെറും പത്ത് മിനിട്ട് മതി. പേനും ഈരും താരനും എന്നന്നേക്കുമായി ഇല്ലാതാക്കി മുടി സംരക്ഷിക്കാന്‍ ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍.

തലയില്‍ എണ്ണ തേച്ച് കൂടുതല്‍ നേരം ഇരിയ്ക്കരുത്. ഇത് പേനിനേയും ഈരിനേയും വര്‍ദ്ധിപ്പിക്കാന്‍ മാത്രമേ സഹായിക്കൂ. മാത്രമല്ല ഇത് തലയില്‍ താരനും വര്‍ദ്ധിക്കാനുള്ള സാഹചര്യം ഉണ്ടാക്കുകയാണ് ചെയ്യുന്നത്. വിനാഗിരി നല്ലൊരു മരുന്നാണ്. ഇത് തലയില്‍ ഉണ്ടാവുന്ന എല്ലാ തരം ചൊറിച്ചിലുകളും അകറ്റുന്നു. മാത്രമല്ല തലയില്‍ തേച്ച് ഇരിക്കുമ്പോള്‍ പേനിനേയും അതിന്റെ മുട്ടകളേും വേരോടെ നശിപ്പിക്കുകയും ചെയ്യുന്നു. ബേക്കിംഗ് സോഡ പേനിനെ തുരത്താന്‍ നല്ലൊരു പരിഹാരമാണ്. മാത്രമല്ല തലയില്‍ ഉണ്ടാവുന്ന മൃതകോശങ്ങളെ ഇല്ലാതാക്കി തലയോട്ടിയിലെ ചൊറിച്ചിലിനെയും തുരത്തുന്നു.

പ്രകൃതി ദത്ത ഗുണങ്ങളുടെ കാര്യത്തില്‍ എന്നും മുന്നിലാണ് ആര്യവേപ്പ്. ആര്യവേപ്പ് ഇല പിഴിഞ്ഞ് നീരെടുത്ത് ഇത് തലയില്‍ തേച്ച് പിടിപ്പിക്കാം. ഇത് പേനിനെ എന്നന്നേക്കുമായി ഇല്ലാതാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ടീ ട്രീ ഓയില്‍ ആണ് മറ്റൊരു പരിഹാരം. ഇത് ഫംഗല്‍ ഇന്‍ഫെക്ഷനേയും ഇല്ലാതാക്കുന്നു. രണ്ട് മൂന്ന് തുള്ളി നിങ്ങളുടെ ഷാമ്പൂവില്‍ മിക്‌സ് ചെയ്ത് തല കഴുകുക. ഇത് 10 മിനിട്ട് മസ്സാജ് ചെയ്തതിനു ശേഷം കഴുകിക്കളയാം. പേന്‍ ഇല്ലാതാവും എന്നതാണ് സത്യം.

വെളുത്തുള്ളിയാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. വെളുത്തുള്ളിയുടെ മണം അസഹനീയമാണെങ്കിലും പലപ്പോഴും പേനിനെ നിമിഷ നേരം കൊണ്ട് തുരത്താന്‍ സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി. വെളുത്തുള്ളി ചതച്ച് ആ നീര് കൊണ്ട് തല കഴുകിയാല്‍ മതി. ഇത് പേനിനെ തുരത്താന്‍ ഉഗ്രന്‍ മാര്‍ഗ്ഗമാണ്.

കേശസംരക്ഷണത്തിന് എന്നും മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് കറ്റാര്‍വാഴ. കറ്റാര്‍വാഴ കൊണ്ട് പേനിനേയും ഈരിനേയും തുരത്താം എന്ന കാര്യത്തില്‍ സംശയം വേണ്ട. കറ്റാര്‍വാഴയുടെ നീര് തലയില്‍ തേച്ച് പിടിപ്പിച്ച് 10 മിനിട്ട് ശേഷം തല കഴുകാം. ആഴ്ചയില്‍ മൂന്ന് തവണ ഇത്തരത്തില്‍ ചെയ്യാം.

Leave a Comment