കറിവേപ്പില തഴച്ചുവളരുവാൻ ഇങ്ങനെ ചെയ്തു നോക്കൂ.. എളുപ്പം നിങ്ങൾക്കുതന്നെ ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ

വീട്ടിലെ ഭക്ഷണത്തിന്റെ രുചി കൂട്ടുന്നതില്‍ ഏറ്റവും പ്രധാന പങ്കു വഹിക്കുന്ന ഒന്നാണ് കറിവേപ്പില. കറി വേപ്പില ഇടാതെ കറി ഒരിക്കലും പൂര്ണമാകില്ല. മായം കാരണം വിശ്വസിച്ചു കറിവേപ്പില പോലും വാങ്ങാൻ സാധിക്കാത്ത അവ്സഥയാണ് എന്നൊക്കെ മുറവിളികൂട്ടാൻ നമ്മൾ സമയം കണ്ടെത്തുന്നു.

വീട്ടാവശ്യത്തിനായി ഒരു തുണ്ട് സ്ഥലത്തോ ഒരു ചാക്കിലോ ഒരു ചെറിയ കറിവേപ്പ് നട്ടു വളർത്താൻ പോലും ശ്രദ്ധിക്കാറില്ല പലരും എന്നതാണ് സത്യം. കറിവേപ്പില നാട്ടുവൈദ്യത്തിലും മുന്നിലാണ്. ഓരോ വീട്ടിലും ഒരു കറിവേപ്പ്’ എന്ന രീതി നാം ശീലിക്കണം. ചാണക പൊടിയും മണലും ചേര്‍ത്ത മിശ്രിതം കൂടകളില്‍ നിറച്ചു പാകാവുന്നതാണ്, 40 മുതൽ 60 ദിവസം എടുക്കും കുരു കിളിർക്കാൻ, അതിന് മുമ്പ് ഉപേക്ഷിച്ച് പോകരുത് .കിളിർത്ത തൈകള്‍ മാറ്റി നടാൻ പ്രായമാകുമ്പോൾ 30 -35സെന്റിമീറ്റര്‍ നീളം വീതി ആഴമുള്ള കുഴി ഉണ്ടാക്കി മണ്ണും ,കാ ലി വളവും മണ്ണിര കമ്പോസ്റ്റും ചേര്‍ത്തിളക്കി തൈകള്‍ നടണം .

അല്‍പ്പം മണല്‍ കൂടെ ചേര്‍ത്താല്‍ നീര്‍ വാര്‍ച്ച കിട്ടാന്‍ സഹായക മാകും .വൈകിട്ട് തൈകള്‍ നടുന്നതാണ്‌ നന്ന് . ആ ട്ടിന്‍ കാഷ്ടം ,വേപ്പിന്‍ പിണ്ണാ ക്ക് ,മണ്ണിര വളം ഇവ കറിവേപ്പിന് ഉത്തമം .ഒന്നര വർഷത്തേക്ക് ഇല പറിക്കരുത് .. അങ്ങനെ പറിച്ചാൽ വളരില്ല .. കഞ്ഞി വെള്ളം പുളിച്ചത് , തൈര് എന്നിവ ഒഴിച്ച് കൊടുത്താൽ പെട്ടെന്ന് വളരും .. ഇലയെടുക്കുമ്പോൾ കത്തി കൊണ്ട് കമ്പ് മുറിച്ച് എടുക്കുക ,അപ്പോൾ പുതിയ ശിഖരങ്ങൾ കിളിർക്കും അവിടെ. വിത്ത് ഉപയോഗിച്ച് ഉണ്ടാക്കുന്ന കറിവേപ്പിലയ്ക്കു സ്വാദും മണവും കൂടുതലാണ് …

ഒരു ബക്കറ്റില്‍ ഒരു കി. ഗ്രാം പച്ചചാണകം, ഒരു കി. ഗ്രാം കടലപിണ്ണാക്ക്, ഒരു കി. ഗ്രാം വേപ്പിന്‍ പിണ്ണാക്ക് എന്നിവ ഒരുമിച്ച് ചേര്‍ത്ത് 10 ലിറ്റര്‍ വെള്ളം ഒഴിച്ച് പുളിപ്പിക്കാന്‍ വയ്ക്കുക. 5 ദിവസങ്ങള്‍ക്കുശേഷം ഈ മിശ്രിതം ഇരട്ടിയായി നേര്‍പ്പിച്ച് തടത്തില്‍ 1 ലിറ്റര്‍ വീതം ഒഴിച്ച് കൊടുക്കുക. മേല്‍പ്പറഞ്ഞ ജൈവവസ്തുക്കളുടെ കൂടെ 3-4 പാളയന്‍കോടന്‍ പഴവും 100 ഗ്രാം ചാരവും ചേര്‍ത്ത് 3-4 ദിവസത്തിനു ശേഷം ഉപയോഗിച്ചാല്‍ കൂടുതല്‍ ഫലപ്രദമാണ്

Leave a Comment