രാത്രി ഉറങ്ങും മുന്‍പ് 1 ഗ്രാമ്പൂ കഴിച്ചാല്‍ ശരീരത്തിൽ സംഭവിക്കുന്നത്..‌ പൂര്‍വികര്‍ ഒളിപ്പിച്ച രഹസ്യം..

കറികൾക്ക് രുചിയും മണവും കൂട്ടാൻ നമ്മൾ ഒരു ചെറിയ പൂമൊട്ട് ചേർക്കാറുണ്ട്. അതാരെന്നല്ലേ? കരയാമ്പൂ എന്നു വിളിപ്പേരുള്ള ഗ്രാമ്പൂ. Syzygium aromaticum എന്നാണ് ഗ്രാമ്പുവിന്റെ ശാസ്ത്രീയ നാമം. പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ഡയറ്ററി ഫൈബർ എന്നിവ കൂടാതെ  മഗ്നീഷ്യം, പൊട്ടാസ്യം, അയൺ, കാൽസ്യം എന്നീ ധാതുക്കളും അടങ്ങിയ ഗ്രാമ്പുവിന്റെ ആരോഗ്യ ഗുണങ്ങൾ അറിയാം.

ഗ്രാമ്പൂ ചേർക്കുന്നത് ഭക്ഷണത്തിന് രുചി കൂട്ടും. ഒപ്പം ദഹനത്തിനും ഇത് സഹായിക്കുന്നു. ഗ്രാമ്പുവിന്റെ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ കോളറ പോലുള്ള രോഗങ്ങളെ അകറ്റുന്നു.  കാൻസർ കോശങ്ങളുടെ വളർച്ച തടയുന്നു. ശ്വാസകോശാർബുദം തടയാൻ സഹായിക്കുന്നു. ആന്റി ഓക്സിഡന്റുകൾ ധാരാളമുള്ളതിനാൽ ഫ്രീറാഡിക്കലുകളിൽ നിന്നു സംരക്ഷിക്കുന്നു. കരളിനു സംരക്ഷണമേകുന്നു. പ്രമേഹമുൾപ്പെടെയുള്ള നിരവധി രോഗങ്ങൾക്കുള്ള പാരമ്പര്യ ഔഷധമായി ഉപയോഗിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. 

ഗ്രാമ്പുതൈലം ചേർത്തുള്ള ചെറു ചൂടുവെള്ളം തൊണ്ടയില്‍ കൊണ്ടാൽ തോണ്ടവേദന പൂർണമായും ശമിക്കും. ഗ്രാമ്പു തൈലം ചേർത്ത തിളപ്പിച്ച വെള്ളം കൊണ്ട് ആവി പിടിക്കുന്നത് കഫകെട്ട്, ജലദോഷം തുടങ്ങിയവയ്ക്ക് നല്ലതാണ്. ഭക്ഷണശേഷം ഒരു ഗ്രാമ്പു വായിലിട്ട് ചവയ്ക്കുന്നത് അസിഡിറ്റിയെ ചെറുക്കാന്‍ സഹായിക്കുമെന്നും പഠനം പറയുന്നു.  കൂടാതെ വയറ്റിലുണ്ടാകുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരമായി ഗ്രാമ്പു ഉപയോഗിച്ചാല്‍ മതിയാകും.

ഫിനൈൽ പ്രൊപ്പനോയ്ഡുകൾ എന്ന ചില സംയുക്തങ്ങൾ ഗ്രാമ്പൂവിലുണ്ട്. ഇത് മ്യൂട്ടാജെനുകളുടെ ദോഷവശങ്ങളെ ഇല്ലാതാക്കുന്നു. ഈ ആന്റി മ്യൂട്ടാജെനിക് ഗുണങ്ങൾ ഡിഎൻഎയുടെ ജനിതക ഘടനയ്ക്ക് മാറ്റം വരുത്തുന്നതിനെ തടയുന്നു.  രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നു. ശ്വേത രക്താണുക്കളുടെ ഉത്പാദനം കൂട്ടാൻ സഹായിക്കുന്നു. ബാക്ടീരിയൽ അണുബാധകളെ പ്രതിരോധിക്കുന്നു. ഗ്രാമ്പൂവിൽ യൂജെനോൾ (eugenol) എന്ന സംയുക്തം ഉണ്ട്. ഇത് ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ളതാണ്. മോണരോഗങ്ങൾ തടയുന്നു. രോഗാണുക്കളുടെ വളർച്ച തടയുന്നു. വേദനസംഹാരിയാണ്. പല്ലു വേദന അകറ്റാൻ സഹായിക്കുന്നു. ജലദോഷം, പനി ഇവയ്ക്കുള്ള ഔഷധമാണ്. ചുമയ്ക്കുള്ള മരുന്നാണ്. ശ്വാസകോശത്തിലെ അണുബാധകൾ സുഖപ്പെടുത്തുന്നു.

തലവേദന സുഖപ്പെടുത്തുന്നു. പാർശ്വഫലങ്ങളില്ലാത്ത ഒരു വേദന സംഹാരിയാണിത്.
സ്ട്രെസ് അകറ്റുന്നു. ഞരമ്പുകളെ ശാന്തമാക്കുന്നു. സമ്മർദമകറ്റാൻ സഹായിക്കുന്നു. ഹോർമോണുകളുടെ ഉത്പാദനത്തിനു സഹായകം. ഗ്രാമ്പൂ ഇട്ട ചായ, ഞരമ്പുകളെ ശാന്തമാക്കാനും ഉത്കണ്ഠ കുറയ്ക്കാനും സഹായിക്കുന്നു. മുറിവുകൾ ഉണക്കുന്നു. ആന്റി സെപ്റ്റിക് അനാൾജെസിക് ഗുണങ്ങൾ ഉണ്ട്. ഗ്രാമ്പൂവിന്റെ സത്തിൽ ഫിനോളിക് സംയുക്തങ്ങളായ ഐസോഫ്ലേവോണുകൾ, ഫ്ലേവോണുകൾ. ഫ്ലേവനോയ്ഡുകള്‍ ഇവയുണ്ട്. ഇവ എല്ലുകളെ ആരോഗ്യമുള്ളതാക്കുന്നു. റുമാറ്റിക് ആർത്രൈറ്റിസിന്റെ ലക്ഷണങ്ങളെയും വേദനയും കുറയ്ക്കുന്നു. ആന്റി ബാക്ടീരിയൽ ഗുണങ്ങളുള്ള ഗ്രാമ്പൂ മുഖക്കുരുവും മുഖത്തെ പാടുകളും അകറ്റുന്നു.

ചർമത്തെ യുവത്വമുള്ളതാക്കുന്നു. ചുളിവുകൾ അകറ്റുന്നു. ഗ്രാമ്പൂവിലെ ആന്റി ഓക്സിഡന്റുകൾ ചർമകോശങ്ങളുടെ പ്രായമാകലിനു കാരണമാകുന്ന ഫ്രീറാഡിക്കലുകളെ തുരത്തുന്നു. ഉദരത്തിലെ വ്രണങ്ങളെ തടയുന്നു. ഗ്രാമ്പൂവിലടങ്ങിയ സംയുക്തങ്ങൾ അൾസർ ഭേദമാക്കുന്നു. മ്യൂക്കസിന്റെ ഉൽപ്പാദനം കൂട്ടുക വഴിയാണ് ഗ്രാമ്പൂ ഇതിനെ സഹായിക്കുന്നത്. തീർച്ചയായും വീട്ടിൽ സൂക്ഷിക്കേണ്ട ഒരു സുഗന്ധവ്യജ്ഞനമാണ് ഗ്രാമ്പൂ. നിരവധി രോഗങ്ങൾക്കുള്ള ഒരു വീട്ടു മരുന്നാണിത്. 

Leave a Comment