ഇരുപതു മിനിട്ടുകൊണ്ട് നിങ്ങൾക്ക് കഴുത്തിന്‌ ചുറ്റും ഉണ്ടാകുന്ന കറുപ്പ് നിറം മാറ്റാം. ഇത് കേൾക്കുക

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ നമ്മള്‍ അനുഭവിക്കുന്നുണ്ട്. ചര്‍മ്മത്തിലെ കറുപ്പ് തന്നെയാണ് പ്രശ്‌നക്കാരന്‍. എന്നാല്‍ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് പല മാര്‍ഗ്ഗങ്ങളും ഉണ്ട്. ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ എന്നും പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ നിരവധിയാണ്. മുഖം വൃത്തിയാക്കുമ്ബോള്‍ പലപ്പോഴും കഴുത്ത് വൃത്തിയാക്കാന്‍ പലരും മറന്നു പോവുന്നു. മുഖം വളരെ വൃത്തിയായി കഴുകുമ്ബോള്‍ ഒരിക്കലും കഴുത്തിനെ അവഗണിക്കരുത്.

പൊടിയും അഴുക്കും ഇല്ലാതെ വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്.പലരിലും പ്രായമാകുന്നതോടെ ചര്‍മ്മത്തില്‍ കറുപ്പ് നിറം വര്‍ദ്ധിക്കുന്നുണ്ട്. ഇത് പല കാരണങ്ങള്‍ കൊണ്ടും സംഭവിക്കുന്നതാണ്. പ്രമേഹ രോഗികളില്‍ ഇത്തരത്തിലുള്ള അവസ്ഥ ഉണ്ടാവുന്നതാണ്. എന്നാല്‍ കഴുത്തിലെ കറുപ്പിനെ ഇല്ലാതാക്കാന്‍ ചില പ്രത്യേക മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളിലൂടെ നമുക്ക് ഇത്തരം പ്രതിസന്ധിയെ നിസ്സാരമായി ഇല്ലാതാക്കാവുന്നതാണ്. ചര്‍മ്മത്തിന് യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഇല്ലാതെ തന്നെ ചര്‍മ്മത്തിലെ കറുപ്പിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം.

റ്റാര്‍ വാഴ ഏറ്റവും മികച്ചതാണ്. ഒരു കറ്റാര്‍ വാഴ എടുത്ത് അത് കഴുത്തിനു ചുറ്റും നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇത് 10 മിനിട്ടോളം ചെയ്ത ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയേണ്ടതാണ്. കുറച്ച്‌ ദിവസം സ്ഥിരമായി ചെയ്താല്‍ ഇത് കഴുത്തിലെ കറുപ്പിനെ ഇല്ലാതാക്കി സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നു.

ബേക്കിംഗ് സോഡ അല്‍പം വെള്ളം എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇത് പേസ്റ്റ് രൂപത്തില്‍ ാക്കി കഴുത്തിനു ചുറ്റും തേച്ച്‌ പിടിപ്പിക്കാം. ഉണങ്ങിക്കഴിഞ്ഞാല്‍ വിരല്‍ കൊണ്ട് നല്ലതു പോലെ സ്‌ക്രബ്ബ് ചെയ്യാവുന്നതാണ്. ഇത് കഴുത്തിലെ കറുപ്പിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. 

Leave a Comment