എന്നും ബദാം കുതിർത്ത് കഴിച്ചാലുള്ള ​ഗുണങ്ങൾ അറിയാം.. ഒരു പക്ഷെ നിങ്ങൾ ഇത് കേട്ടിട്ടുണ്ടാവില്ല

ബദാം സാധാരണ ഉണക്കിയതാണ് നമുക്കു ലഭിയ്ക്കുന്നത്. പച്ച ബദാം ലഭിയ്ക്കുമെങ്കിലും ഇത് പൊതുവേ ഉണക്കിയ രൂപത്തിലാണ് കൂടുതല്‍ ലഭ്യമാകുക. ഉണക്കിയ ബദാം അതേ പടി കഴിയ്ക്കുന്നത് അത്ര നല്ലതല്ലെന്നു വേണം, പറയാന്‍. കാരണം ഇത് ഇതേ പടി കഴിച്ചാല്‍ ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം, അതായതു ദഹിയ്ക്കാന്‍ ബുദ്ധിമുട്ടുണ്ടാകാം. ഇതിന്റെ തൊലിയ്ക്കു കട്ടി കൂടുതലാണ്. ഇതു കൊണ്ട് ഇത് വെള്ളത്തിലിട്ടു കുതിര്‍ത്തി കഴിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.ബദാം രാത്രി മുഴുവന്‍ വെള്ളത്തിലിട്ടു കുതിര്‍ത്തി ബദാം രാത്രി മുഴുവന്‍ വെള്ളത്തിലിട്ടു കുതിര്‍ത്തി കഴിയ്ക്കാം.

ഇതു കുതിരുവാന്‍ 7-8 മണിക്കൂറെങ്കിലും വേണ്ടി വരികയും ചെയ്യും.ബദാമിന്റെ തൊലിയില്‍ എന്‍സൈമിനെ ചെറുക്കുന്ന ഘടകമുണ്ട്‌ ഇത്‌ ബദാംപരിപ്പില്‍ നിന്നും പോഷകങ്ങള്‍ പുറത്ത്‌ വരുന്നത്‌ തടയും.കൂടാതെ ഇത്‌ ദഹിക്കാനും ബുദ്ധിമുട്ടാണ്‌.ബദാം വെള്ളത്തില്‍ കുതിര്‍ക്കുമ്ബോള്‍ എന്‍സൈമിനെ ചെറുക്കുന്ന ഘടകം പുറത്തുപോവുകയും പോഷക ലഭ്യത ഉയര്‍ത്തുകയും ചെയ്യും. വെള്ളത്തില്‍ കുതിര്‍ക്കുമ്ബോള്‍ ബദാം പുറത്ത്‌ വിടുന്ന ലിപാസ്‌ എന്‍സൈം കൊഴുപ്പിന്റെ ദഹനം എളുപ്പമാക്കും.

കുതിര്‍ത്ത ബദാമില്‍ വിറ്റാമിന്‍ ബി17 അടങ്ങിയിട്ടുണ്ട്‌. അര്‍ബുദത്തെ ചെറുക്കാന്‍ ഇവ വളരെ പ്രധാനമാണ്‌. കുതിര്‍ത്ത ബദാം സാന്ദ്രത കൂടിയ പോപ്രോട്ടീന്റെ(എച്ച്‌ഡിഎല്‍) അളവ്‌ ഉയര്‍ത്തുകയും സാന്ദ്രത കുറഞ്ഞ ലിപ്പോ പ്രോട്ടീന്റെ(എല്‍ഡിഎല്‍) അളവ്‌ കുറയ്‌ക്കുകയും ചെയ്യും. എച്ച്‌ഡിഎലിന്റെയും എല്‍ഡിഎലിന്റെ അനുപാതം നിലനിര്‍ത്തേണ്ടത്‌ ഹൃദയത്തെ സംബന്ധിച്ച്‌ വളരെ പ്രധാനമാണ്‌.പാലില്‍ബദാം കഴിയ്ക്കുന്നതിനുള്ള മറ്റൊരു വഴി പാലില്‍ ചേര്‍ത്തു കഴിയ്ക്കുന്നതാണ്. പാലില്‍ ചേര്‍ത്തു കഴിയ്ക്കുന്ന ബദാം ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇത് ഡ്രൈ ആയി വറുത്ത് പൊടിച്ച്‌ പാലില്‍ കലക്കി കുടിയ്ക്കാം. പുരുഷന്മാരുടെ ആരോഗ്യത്തിന് പ്രധാനമായും എടുത്തു പറയേണ്ട ഒന്നാണിത്. ഇത് പുരുഷന്മാരിലെ ശേഷി വര്‍ദ്ധിപ്പിയ്ക്കും. ബദാം കുതിര്‍ത്തത് അരച്ചു പാലില്‍ കലക്കി കുടിച്ചാലും മതി. രാത്രി കിടക്കാന്‍ പോകുന്നതിനു മുന്‍പ് ഇതു കഴിയ്ക്കുന്നതു പുരുഷന്മാര്‍ക്ക് ഏറെ നല്ലതാണ്.

Leave a Comment