വിത്തുകൾ നശിച്ചു പോകാതെ ശരിയായി മുളക്കാൻ ഇങ്ങനെ ചെയ്യാം

പച്ചക്കറി വിത്തുകള്‍ പലരും പല രീതിയിലാണ് പാകുന്നത്. നല്ല വിത്തും വളക്കൂറുള്ള മണ്ണും ആവശ്യത്തിന് ജലവും സൂര്യപ്രകാശവും മാത്രം പോരാ കൃഷിയുടെ വിജയത്തിന് വിത്തിന്റെ വിതയ്ക്കലിനെയും നടലിനെയും കുറിച്ച് നല്ല അറിവും ഓരോ വിത്തിന്റെയും വിതയ്ക്കൽ രീതിയും അറിയണം.

വിത്ത് നടുമ്പോൾ നിലം നനയ്ക്കണം. എന്നാൽ വിത്ത് നട്ടതിനുശേഷം അധികം നനച്ചാൽ വിത്ത് ചീഞ്ഞുപോവും. ദിവസേന രാവിലെ നനച്ചാല്‍ വെണ്ടയും വെള്ളരിയും പയറും മൂന്നാം ദിവസം മുളച്ചിരിക്കും.വേര് വന്ന വിത്തുകള്‍ പ്രത്യേകം തടങ്ങളിലോ, ചാക്കിലോ, ഗ്രോബാഗിലോ, നടാം. ഇതില്‍ പാവല്‍, പടവലം, മത്തന്‍ തുടങ്ങിയ വള്ളിച്ചെടികളുടെ വിത്തുകള്‍ ദിവസേന നനച്ചാലും, മുളക്കാന്‍ ഒരാഴ്ചയിലധികം ദിവസങ്ങള്‍ വേണ്ടി വരും. വിത്ത് നശിച്ചു പോകാതെ വളരെ പെട്ടെന്ന് മുളക്കാൻ ഇങ്ങനെ ചെയ്യൂ : വീഡിയോ കാണാം

Leave a Comment