വീട്ടിലെ പയറ്ചെടിയിൽ നിന്നും നല്ല വിളവ് ലഭിക്കാനും ചീര താഴച്ചു വളരാനും ഒരു നല്ല നാട്ടുമാർഗ്ഗം

അടുക്കളത്തോട്ടത്തില്‍ ഏവരും കൃഷി ചെയ്യുന്ന ഇനങ്ങളാണ് പയര്‍, ചീര, കറിവേപ്പ് എന്നിവ. മനുഷ്യന്റെ ഭക്ഷണ ക്രമത്തിലും ഇവയില്‍ നിന്നും ലഭിക്കുന്ന പോഷകങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ഈ ഇനങ്ങളില്‍ നിന്ന് നല്ല വിളവ് ലഭിക്കാനുള്ള മാര്‍ഗങ്ങള്‍.

പയറില്‍ നിന്ന് നല്ല വിളവ് കിട്ടാന്‍ ചാരവും കഞ്ഞിവെള്ളവും ചേര്‍ത്ത് ഇലകളില്‍ തളിക്കുകയും തടത്തില്‍ ഒഴിക്കുകയും ചെയ്യുക.

ചീര നന്നായി വളരാന്‍ ഗോമൂത്രം എട്ടു ഇരട്ടി വെള്ളം ചേര്‍ത്തു ചീരക്ക് തളിക്കുക

കഞ്ഞിവെള്ളം തൈര് ഏന്നിവ കറിവേപ്പിന്‍ കടക്കല്‍ ഒഴിച്ചാല്‍ കറിവേപ്പ് തഴച്ചു വളരും

കറിവേപ്പിലയ്ക്ക് നല്ല സുഗന്ധം കിട്ടാനും തഴച്ച് വളരാനും ആനപിണ്ഡം തടത്തില്‍ ഇട്ടു നനയ്ക്കുക.

തേങ്ങ വിരിയാന്‍ വൈകുന്ന തെങ്ങിന്‍ചുവട്ടില്‍ കാശു വണ്ടി തോട് കുഴിച്ചിടുക

മരച്ചീനി തടത്തിലെ എലി ശല്യം കുറയാന്‍ തടത്തില്‍ ഇടയ്ക്ക് ഇടയ്ക്ക് മഞ്ഞള്‍ നടുക.

മച്ചിങ്ങ കൊഴിച്ചില്‍ കുറയാന്‍ തെങ്ങിന്റെ ചുവട്ടില്‍ മൂന്ന് നാല് കിലോ കല്ലുപ്പ് വിതറി വെള്ളം ഒഴിക്കണം.

പച്ചക്കറി തൈകള്‍ക്ക് മഴപെയ്യും പോലെ വെള്ളം ചീറ്റിച്ച് കൊടുക്കുക തൈകള്‍ക്ക് നല്ല ഉന്‍മേഷവും വിളവ് കൂടാനും സഹായിക്കും.

Leave a Comment