മഴക്കാലത്ത്‌ വെണ്ട കൃഷി ചെയ്യാം.. ഈ ട്രിക്ക് ഒരു തവണ ചെയ്തുകൊടുത്താല്‍ നിറയെ വെണ്ടയ്ക്ക കായ്ക്കും..!!

നമുക്ക് വെണ്ടയ്ക്ക നല്ല രീതിയില്‍ എങ്ങിനെ കൃഷി ചെയ്യാമെന്നും നല്ല വിളവു കിട്ടാന്‍ കൃഷി ചെയ്യുന്ന സമയത്ത് അതായത് വിത്ത്‌ പാകുന്ന സമയത്ത് എന്തൊക്കെ ചെയ്തു കൊടുക്കണം എന്നും ചര്‍ച്ച ചെയ്യാം. മറ്റുള്ള ചെടികളില്‍ നിന്നും ഒരുപാട് വെള്ളം ആവശ്യമായ ഒരു ചെടിയാണ് വെണ്ടയ്ക്ക ഇടയ്ക്കിടെ വെള്ളം ഒഴിച്ച് കൊടുക്കണം അതുകൊണ്ടാണ് വേണ്ട കൃഷി മഴക്കാലത്ത്‌ തന്നെ ചെയ്യണമെന്നു പറയുന്നത്. ഇവിടെ നമ്മള്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന രീതിയില്‍ വേണ്ട കൃഷി ചെയ്‌താല്‍ സാധരണ നമ്മള്‍ കടകളില്‍ നിന്നും വാങ്ങിക്ക വെണ്ടയ്ക്കയുടെ ഇരട്ടി വലിപ്പത്തില്‍ നമുക്ക് വിളവു എടുക്കാന്‍ സാധിക്കും.

ഇത് രണ്ടെണ്ണമോ മൂന്നെണ്ണമോ മതിയാകും ഒരു ദിവസം നമ്മുടെ വീട്ടില്‍ ഉപയോഗിക്കാന്‍ അത്രയും വലിപ്പത്തില്‍ വെണ്ടയ്ക്ക കിട്ടും. സാധരണ വീടുകളില്‍ തക്കാളിയും മുളകും ഒഴിച്ചാല്‍ മറ്റുള്ള കൃഷികള്‍ ഒന്നും കാണാറില്ല വളരെ കുറച്ചു ആളുകള്‍ മാത്രമേ ഇവ രണ്ടും ഒഴിച്ചുള്ള കൃഷികള്‍ ചെയ്യുന്നുള്ളൂ വിത്ത്‌ ഇട്ടുകൊടുത്താല്‍ വളരെ പെട്ടന്ന് തന്നെ മുളയ്ക്കുന്ന ഒരു ചെടി തന്നെയാണ് വേണ്ട്യ്ക്കയുടെത്.

വെണ്ടയ്ക്ക കൃഷി വീട്ടില്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ ആദ്യം ശ്രദ്ധിക്കേണ്ടത് അവയുടെ നല്ല വിത്തുകള്‍ ശേഖരിക്കുക എന്നതാണ് ശേഷം നല്ല വലിപ്പമുള്ള ചട്ടികളില്‍ മാത്രം വിത്ത്‌ പാകുക നല്ല രീതിയില്‍ വളരേണ്ടത് ഉള്ളത് കൊണ്ട് തന്നെ വലിയ ചട്ടികള്‍ നിര്‍ബന്ധമാണു സാധാരണ ചെടികള്‍ മുളപ്പിക്കുന്ന ചട്ടികള്‍ ഉപയോഗിക്കരുത് മാത്രമല്ല ഇടയ്ക്ക് നല്ല വളം ഇട്ടുകൊടുക്കേണ്ടത് ഉള്ളതുകൊണ്ട് വലിയ ചട്ടികള്‍ അത്യാവശ്യമാണ്. വെണ്ടയ്ക്കു ഏറ്റവും കൂടുതല്‍ വേണ്ടത് ജൈവ വളമാണ് ആഴ്ചയില്‍ ഒരിക്കലെങ്കിലും ഇങ്ങനെ വളം ഇട്ടുകൊടുക്കാന്‍ ശ്രദ്ധിക്കുക. വളരെ കുറച്ചു ചെടികള്‍ മാത്രമാണ് ഉള്ളതെങ്കില്‍ വീട്ടിലെ ആവശ്യങ്ങള്‍ക്ക് വെണ്ടയ്ക്ക എടുക്കാന്‍ കിട്ടും വിളവു ആയിക്കഴിയുമ്പോള്‍ ചെടികളില്‍ നിന്നും പോട്ടിക്കുന്നത് സൂക്ഷിച്ചു വേണം ഇതിന്‍റെ തണ്ടുകള്‍ ബലം കുറഞ്ഞത്‌ ആയതുകൊണ്ട് ഓടിയാന്‍ സാധ്യതയുണ്ട്.