മുറിവെണ്ണയുടെ ഈ ഉപയോഗങ്ങൾ നിങ്ങൾക്ക് അറിയാമോ ? മുറിവെണ്ണ.. ഉപയോഗങ്ങൾ..!

നമ്മുടെ ഫസ്റ്റ് എയ്ഡ് ബോക്സിൽ നിർബദ്ധമായും ഉണ്ടായിരിക്കേണ്ട ഒരു ആയുർവേദ ദിവ്യ ഔഷധമാണ് മുറിവെണ്ണ. പേരുസൂചിപ്പിക്കുന്നതുപോലെ ഒരേസമയം മുറിവിനും അതുപോലെതന്നെ നീർകെട്ടിനും സന്ധിവേദനകൾക്കും ഉത്തമമായ ഈ ഔഷധം നാം ശരിയായ രീതിയിൽ ഉപയോഗപെടുത്തി കാണുന്നില്ല ചതവുള്ള ഭാഗാനങ്ങളിലും വേദനയുള്ള ഭാഗങ്ങളിൽ മുറിവെണ്ണ പുരട്ടി ഒന്നോ രണ്ടോ മണിക്കൂറുകൾക്കു ശേഷം ചെറു ചൂടുവെള്ളത്തിൽ കഴുകിക്കളയുക അതിവേഗം ആശ്വാസം ലഭിക്കുന്നതായി കാണാം.


ഒരുപ്പാട്‌ ഗുണഫലങ്ങളുള്ള മുറിവെണ്ണ ഇന്ന് പല കമ്പനികളുടേതായി മാർക്കറ്റിൽ കാണാം. അതിനാൽ തന്നെ ഇവയുടെ ഫലപ്രാപ്‌തിയിലും ഏറ്റക്കുറച്ചിലുകൾ കാണാം.ആയുർവേദ ചേരുവകളുടെ ലഭ്യത കുറവും അമിതമായ വിലയും ഇവയുടെ നിർമ്മാണത്തെ ബാധിക്കുന്നുണ്ട് അതുകൊണ്ട് കടയിൽ നിന്നും വാങ്ങുമ്പോൾ നല്ലകമ്പനികളുടേത് തന്നെ വാങ്ങിക്കൻ ശ്രദ്ധിക്കണം.അല്പം ക്ഷമയും അധ്വാനിക്കാനുള്ള മനസുമുണ്ടെങ്കിൽ മുറിവെണ്ണ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതേയുള്ളൂ.