ബേകിംഗ്‌സോഡ ഈ എട്ടു ഉപയോഗങ്ങള്‍ അറിയാതെ പോകരുത്..! കാരണം ഇത് നിങ്ങളെ ശരിക്കും അതിശയിപ്പിക്കും !!

നമ്മുടെ അടുക്കളയില്‍ വളരെ സുലഭമായി ലഭിക്കുന്ന ഒന്നാണ് ബേക്കിംഗ് സോഡാ.നമ്മുടെ ചര്‍മ സംരക്ഷണത്തിനും മുടിയുടെ വളര്‍ച്ചക്കും നഖങ്ങളുടെ ഭംഗിക്കും’ പല്ലുകളുടെ സൌന്ദര്യത്തിനും ഇത് വളരെ ഉത്തമമാണ് ..ബേക്കിംഗ് സോഡാ നല്ലൊരു ആന്റിബാക്ടീരിയല്‍,ആന്റിസെപ്ടിക്,ആന്റിഇന്ഫ്ലാമടോരി ഏജന്റ് കൂടിയാണ്. ബേകിംഗ്‌സോഡയുടെ ചില അതിശയിപിക്കുന്ന നമുക്ക് അത്ര പരിചിതമല്ലാത്ത ചില ഉപയോഗങ്ങള്‍ പരിചയപ്പെടാം. നമ്മുടെ ശരീരത്തില്‍ സ്കിന്നില്‍ മുഖത്ത് ഒക്കെ ഒരുപാട് മൃതകോശങ്ങള്‍ അഥവാ ഡെഡ് സ്കിന്‍ ഉണ്ടാകും ഇതിനെ നീക്കം ചെയുന്നതിനുള്ള നല്ലൊരു വഴിയാണ് ബേകിംഗ്‌സോഡയുടെ ഉപയോഗം .ഇതിനായി ബേകിംഗ്‌സോഡ എങ്ങനെയാണു ഉപയോഗിക്കേണ്ടത് എന്ന് നോക്കാം .

ആവശ്യമുള്ള വസ്‌തുക്കള്‍,ചെറിയ ബൌളില്‍ അല്പം ബേക്കിംഗ് സോഡാ എടുക്കുക.അതിലേക് അല്പം വെള്ളവും ഒലിവ് ഓയിലും ഒഴിക്കുക .അതിനുശേഷം ശരീരത്തില്‍ മൃതകോശങ്ങള്‍ ഉള്ള ഭാഗത്ത്‌ പുരട്ടി നല്ലതുപോലെ മസ്സാജ് ചെയുക . മുഖത്തെ മൃതകോശങ്ങള്‍ അകറ്റാന്‍.ഒരു ചെറിയ ബോവ്ളിലേക്ക് ഒരു ടാബില്‍ സ്പൂണ്‍ ബേക്കിംഗ് സോഡായും അല്പം വെള്ളവും ഒഴിച്ച് പേസ്റ്റ് രൂപത്തില്‍ ആക്കിയെടുക്കുക.ഈ മിശ്രിതം മുഖത്തെ മൃത കോശങ്ങളില്‍ തേച്ചുപിടിപ്പിച്ചു നന്നായി മസ്സാജ് ചെയ്യുക.പത്ത് മിനിട്ടിനു ശേഷം ഇളം ചൂട് വെള്ളത്തില്‍ കഴുകി കളയുക.ആഴ്ചയില്‍ രണ്ടു മുതല്‍ മൂന്നു പ്രാവശ്യം വരെ ഇങ്ങനെ ചെയുന്നത് നല്ല ഫലം തരും. ചര്‍മത്തില്‍ ഉണ്ടാവുന്ന അസ്സഹ്യമായ ചൊറിച്ചില്‍ പരിഹരിക്കാനും സഹായകമാണ്.

പൊള്ളല്‍ ഏറ്റാല്‍ ഒരു ബൌളില്‍ ഒരു ലിറ്റര്‍ വെള്ളം എടുക്കുക . അതിലേക്കു 2 tablespoon ബേക്കിംഗ് സോഡാ ഇടുക.ഈ മിസ്തൃതം നന്നായി ഇളക്കി യോജിപ്പിക്കുക . വൃത്തിയുള്ള നല്ലൊരു കോട്ടന്‍ തുണി ഈ മിശ്രിതത്തില്‍ മുക്കി എടുക്കുക .അതിനു ശേഷം ഈ തുണി പൊള്ളലേറ്റ് ഭാഗത്ത്‌ നന്നായി അമര്‍ത്തി വെച്ചു ,അപ്പോള്‍ തന്നെ നീക്കം ചെയ്യുക.ഈ ഉപയോഗം മൂലം ചര്മതിനുണ്ടാകുന്ന പുകച്ചില്‍,വേദന എന്നിവ കുറക്കാന്‍ സഹായകമാണ് . പുതിയ കോശങ്ങളുടെ വളര്‍ച്ചക്കും ഇത് നല്ലതാണു.

മുടിയിഴകളില്‍ നിന്നും എണ്ണയും മുടിയുടെ സൌന്ദര്യത്തിനു ഉപയോഗിക്കുന്ന കെമിക്കലുകളും നീക്കം ചെയ്യുന്നതിനും ഇത് വളരെ നല്ലതാണു.ഇതിന്റെ ഉപയോഗം മുടിയെ വളരെ സോഫ്ടും തിളക്കമാര്‍ന്നതും ആക്കി തീര്‍ക്കുന്നു.കുളിക്കുന്നതിനു മുന്‍പേ സ്ഥിരമായി ഉപയോഗിക്കുന്ന ഷാപൂവില്‍ ഒരു ടീസ്പൂണ്‍ ബേകിംഗ്‌സോഡയുടെ മിക്സ്‌ ചെയ്യുക .ഈ മിശ്രിതം ഉപയോഗിച്ച് സാധാരണ ചെയ്യുന്നത് പോലെ മുടി നന്നായി കഴുകി എടുക്കുക.

താരന്‍ അകറ്റാന്‍ , മുടിയിലും തലയോട്ടിയിലും കണ്ടുവരുന്ന വെളുത്ത പൊടി അല്ലങ്കില്‍ താരന്‍ അകറ്റാന്‍ ഇത് വളരെ നല്ലതാണ് .മുടിയുടെ ph ലെവല്‍ നിലനിര്‍ത്താനും ഇത് വളരെ അധികം സഹായകമാണ്. ഇതിനായി ചെയ്യേണ്ടത് , ഒരു ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡാ എടുത്തു ചെറിയ നനവുള്ള മുടിയിലും തലയോട്ടിയിലും നന്നായി തേച്ചു പിടിപ്പിക്കുക.ഒരു മിനിറ്റിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക.ആഴ്ചയില്‍ ഒരിക്കല്‍ ഇത് ചെയ്യാവുന്നതാണ്.

പല്ലുകളില്‍ കണ്ടുവരുന്ന മഞ്ഞ നിറം നീക്കം ചെയ്യുന്നതിനും ,തിളക്കമാര്‍ന്നതും വെളുത്തതുമായ പല്ലുകള്‍ ലഭിക്കുന്നതിനും ബേകിംഗ്‌സോഡ സഹായകമാണ്. ചെയ്യേണ്ടത് ഇത്രമാത്രം, ദിവസവും പല്ല് തേക്കുമ്പോള്‍ ബ്രഷ്ല്‍ പേസ്റ്റ് എടുക്കുന്നതോടൊപ്പം ഒരു നുള്ള് ബേക്കിംഗ് സോഡാ കൂടി ഇടുക .ഇത് വെച്ച് നന്നായി ബ്രഷ് ചെയ്യുക. ആഴ്ചയില്‍ ഒരിക്കല്‍ ഇത് ചെയ്യാം.

നഖങ്ങളുടെ ഭംഗിക്ക് ,വീട്ടില്‍ തന്നെ ചെയ്യാവുന്ന ഒരു പെടികുര്‍ ട്രീട്മെന്റ്റ് ആണിത്. ഒരു ബേസനില്‍ ചൂടുവെള്ളം എടുത്തു അതില്‍ 2-3 സ്പൂണ്‍ ബേക്കിംഗ് സോഡാ ഇടുക. അല്‍പ്പം ലാവണ്ടര്‍ ഓയില്‍ കൂടി ഒഴിക്കുക. കാലുകള്‍ രണ്ടും 20 മിനിട്ടോളം ഈ വെള്ളത്തില്‍ മുക്കി വെക്കുക. അതിനു ശേഷം കാലുകള്‍ നന്നായി തുടച്ചു ക്രീം പുരട്ടി മസ്സാജ് ചെയവുന്നത് ആണ്.