അമിതവണ്ണവും, വയറും കുറക്കാൻ ഇനിആരും കഷ്ട്ടപ്പെടേണ്ട 2 ആഴ്ച കൊണ്ട് 10KG കുറക്കാം

ആരോഗ്യത്തിന്റെ കാര്യത്തില്‍ ഉയര്‍ത്തുന്ന വെല്ലുവിളികളില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് പലപ്പോഴും അമിതവണ്ണവും വയറും. ഇതിന് രണ്ടിനും പരിഹാരം കാണുന്നതിന് നെട്ടോട്ടമോടുന്നവരാണ് നമ്മളില്‍ പലരും. അതുകൊണ്ട് തന്നെ ഈ ഒരുപ്രശ്‌നത്തെ എങ്ങനെ പരിഹരിക്കാം എന്നത് വളരെ വലിയ പ്രതിസന്ധിയായി മാറുന്നുണ്ട്. എന്നാല്‍ ഭക്ഷണ ശീലത്തില്‍ അല്‍പം മാറ്റം വരുത്തിയാല്‍ നമുക്ക് ഈ പ്രശ്‌നത്തെ വളരെ കൂളായി പരിഹരിക്കാവുന്നതാണ്. ഇത്തരം അവസ്ഥക്ക് പരിഹാരം കാണുന്നതിന് ഭക്ഷണത്തിന്റെ കാര്യത്തില്‍ തന്നെയാണ് ശ്രദ്ധിക്കേണ്ടത്.

കാരണം എത്രയൊക്കെ വ്യായാമം ചെയ്തിട്ടും ഭക്ഷണം നിയന്ത്രിച്ചിട്ടും തടി കുറഞ്ഞില്ലെങ്കില്‍ ഇനി പറയുന്ന കാര്യത്തില്‍ അല്‍പം ശ്രദ്ധ കൊടുക്കാവുന്നതാണ്. കാരണം വയറെന്ന പ്രശ്‌നമുണ്ടാക്കുന്ന ബുദ്ധിമുട്ടിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഇനി പറയുന്ന രീതിയിലുള്ള ഭക്ഷണം കഴിപ്പ്. അതിനായി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം.

എപ്പോഴും ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രമിക്കുക. നാരടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിയ്ക്കുക. പയറു വര്‍ഗ്ഗങ്ങള്‍, പഴവര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവ ധാരാളം കഴിയ്ക്കാം. ഇലക്കറികളും ശീലമാക്കാം. ഇത് വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്നു. വണ്ണവും വയറും ഒരുമിച്ച് കുറക്കാന്‍ ഇതിലും നല്ല വഴികള്‍ ഇല്ലെന്ന് തന്നെ പറയാം. അത്രക്കും ഫലപ്രദമാണ് ഈ വഴികളെല്ലാം തന്നെ.

വറുത്തതും പൊരിച്ചതും ആയ ഭക്ഷണങ്ങള്‍ ഒഴിവാക്കി ആവിയില്‍ വേവിക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക. പച്ചക്കറികള്‍ ആവിയില്‍ വേവിച്ച് കഴിയ്ക്കാവുന്നതാണ്. ഇങ്ങനെ ഉപയോഗിക്കുന്ന പച്ചക്കറികളില്‍ നിന്നും പോഷകങ്ങള്‍ ഇല്ലാതാവുന്നില്ല. മാത്രമല്ല ശരീരത്തിന് വേണ്ട ഫാറ്റി ആസിഡ് വിറ്റാമിനുകള്‍ എന്നിവയെല്ലാം ലഭിയ്ക്കുകയും ചെയ്യുന്നു. മാത്രമല്ല ഇത് അമിതമായി എണ്ണമയം ശരീരത്തില്‍ എ്ത്തുന്നത് തടയുന്നു. മാത്രമല്ല അമിതവണ്ണമെന്ന പ്രശ്‌നത്തിന് പരിഹാരവും കാണുന്നു.