നാവില്‍ പുണ്ണ് മണികൂറുകള്‍ കൊണ്ട് മാറാനും ജീവിതത്തില്‍ വരാതിരിക്കുവാനും..

ഇന്ന് മിക്കവരെയും അലട്ടുന്ന ഒരു പ്രശ്നം ആണ് നാവില്‍ പുണ്ണ് ഉണ്ടാകുക എന്നത്. നാവില്‍ പുണ്ണ് ഉണ്ടാകുന്നതു കൊണ്ടുള്ള ബുദ്ധിമുട്ട് ഒരിക്കല്‍ എങ്കിലും അനുഭവിച്ചവര്‍ പിന്നീട് ആ വേദന മറക്കില്ല. വ്യത്യസ്തമായ കാരണങ്ങള്‍ കൊണ്ട് ഇങ്ങനെ നാവില്‍ പുണ്ണ് വരാം. നാവിന്റെ ഇരു വശങ്ങളിലും ആണ് സാധാരണയായി ഇങ്ങനെ പുണ്ണ് ഉണ്ടാകുന്നതു.

മാനസിക സങ്കര്ഷവും മാനസിക പിരിമുറുക്കവും കൂടുതല്‍ ആയി അനുഭവിക്കുന്നവര്‍ക്ക് ഈ പ്രശ്നം ഉണ്ടാകാന്‍ ഉള്ള സാധ്യത കൂടുതല്‍ ആണ്. നാവില്‍ പുണ്ണ് ഉള്ള ഭാഗത്ത്‌ ഒരു ഐസ്‌ക്യൂബ് എടുത്തു വെക്കുകയോ തടവുകയോ ചെയുക. ഇങ്ങനെ ചെയുന്നത് വേദനയും ഒപ്പം വൃണവും വളരെ പെട്ടെന്ന് മാറുന്നതിനു സഹായിക്കുന്നു.

വയറ്റില്‍ ഉണ്ടാകുന്ന ദഹനക്കേട്‌, ശരിയായ വിധത്തില്‍ ശോധന നടക്കതിരിക്കല്‍ എന്നിവയൊക്കെ മൂലവും ചില രോഗങ്ങളുടെ ലക്ഷണം ആയും ഈ പ്രശ്നം ഉണ്ടാകാം . അങ്ങനെ ഉള്ള സാഹചര്യങ്ങളില്‍ ഒരു ഡോക്ടറുടെ വിധക്ത ഉപദേശം തേടേണ്ടത് വളരെ അത്യാവശ്യം ആണ്. മറ്റു തരത്തിലുള്ള പ്രശ്നങ്ങള്‍ ഒന്നും ഇല്ലാതെ തന്നെ നാവില്‍ ഇങ്ങനെ പുണ്ണ് ഉണ്ടാകുക ആണ് എങ്കില്‍ അവയെ ഇല്ലാതാക്കാന്‍ പ്രകൃതിദത്തമായ ചില മാര്‍ഗങ്ങള്‍ ഉണ്ട് അവ ചുവടെ ചേര്‍ക്കുന്നു.

അല്‍പ്പം ഉപ്പു എടുത്തു ഒരു ഗ്ലാസ്‌ ചെറു ചൂടുവെള്ളത്തില്‍ ഇട്ടു കവിള്‍ കൊള്ളുന്നത്‌ നാവിലെ പുണ്ണ് പൂര്‍ണ്ണമായും മാറാന്‍ സഹായിക്കുന്ന ഒരു മാര്‍ഗം ആണ്. ദിവസത്തില്‍ ഒന്നുമുതല്‍ രണ്ടു പ്രാവശ്യം വരെ ഇങ്ങനെ ചെയുന്നത് പെട്ടെന്ന് തന്നെ ഈ പ്രശ്നത്തെ ഇല്ലാതാക്കും.

ഒരു ടീസ്പൂണ്‍ ബൈകിംഗ് സോഡാ ഒരു ഗ്ലാസ്‌ ഇളം ചൂട് വെള്ളത്തില്‍ നല്ലപോലെ മിക്സ്‌ ചെയ്തശേഷം കവിള്‍ കൊള്ളുന്നത്‌ നാവിലെ പുണ്ണിനെ നിശേഷം ഇല്ലാതാക്കും എന്ന് മാത്രമല്ല വായിലെ മറ്റു ബാക്ക്ടീരിയകളെ നശിപ്പിക്കുകയും ചെയുന്നു. ഒരു അല്‍പ്പം മഞ്ഞള്‍ എടുത്തു തേനില്‍ ചാലിച്ച് നാവില്‍ പുണ്ണ് ഉള്ള ഭാഗത്ത്‌ തേച്ചു പിടിപ്പിക്കുക. ഒന്ന് രണ്ടു തവണ ഇങ്ങനെ ചെയുമ്പോള്‍ തന്നെ നാവിലെ പുണ്ണ് മാറും .

കറ്റാര്‍വാഴ എടുത്ത് അതിലെ പള്‍പ്പ് മുഴുവന്‍ എടുത്ത് നാവില്‍ വ്രണമുള്ള സ്ഥലത്ത് വെയ്ക്കാം. 5മിനിട്ടിനു ശേഷം കഴുകിക്കളയാം. ദിവസവും നാല് പ്രാവശ്യമെങ്കിലും ഇത്തരത്തില്‍ ചെയ്യാം. നല്ല ഫലം ലഭിക്കും എന്ന് മാത്രമല്ല ഇടയ്ക്കിടയ്ക്ക് ഇങ്ങനെ ചെയുന്നത് വായിനാറ്റം ഉള്ള്പെടെ വായില്‍ ഉണ്ടാകുന്ന ഒട്ടുമിക്ക പ്രശ്നങ്ങള്‍ക്കും പരിഹാരമാണ്. ഒന്നോ രണ്ടോ തുളസിയില എടുത്തു വായില്‍ ഇട്ടു ഇടയ്ക്കിടയ്ക്ക് ചവക്കുന്നത് നാവില്‍ പുണ്ണ് വായില്‍ പുണ്ണ് എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ വരതിരിക്കുന്നതിനും വായ ഫ്രഷ്‌ ആയി ഇരിക്കുന്നതിനും ഉള്ള നല്ലൊരു വഴിയാണ്.

കറിവെക്കുന്നതിന് മാത്രമല്ല മല്ലി ഉപയോഗിക്കുന്നത്. ഇത് നാവിലെ പുണ്ണിനെ വരെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഇതിനെല്ലാം മല്ലിയാണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. മല്ലി അല്‍പം വെള്ളത്തിലിട്ട് തിളപ്പിച്ച് ആ വെള്ളം കൊണ്ട് വായ കഴുകാം. ദിവസവും നാല് പ്രാവശ്യം ഇത്തരത്തില്‍ ചെയ്യാം. ഇത് വായില്‍ ഉണ്ടാകുന്ന എല്ലാതരത്തിലുള്ള പ്രശ്നങ്ങള്‍ക്കും നല്ലൊരു പരിഹാരം ആണ് .