2 മിനിറ്റിൽ എത്ര പഴകിയ ചുമയും മാറും ഒന്നും കഴിക്കാതെ. സംശയം ഉണ്ടോ? വീഡിയോ കണ്ടില്ലെങ്കിൽ നഷ്ടം ആവും..

മഴക്കാലത്തെ ഈ പ്രശ്നം ഇപ്പോള്‍ എല്ലാവരിലും കണ്ടു വരുന്നു. ആദ്യം തോണ്ടയില്‍ ഒരു കരകരപ്പ് ആയിരിക്കും, അതു പിന്നെ ഭയങ്കര തല വേദന ആവും. പിന്നീട് അത് പനിയും. പനി കൂടി വന്നാല്‍ പറയണ്ട. കഫക്കെട്ടും തുമ്മലും ജലദോഷവും എല്ലാമായിട്ട് ഒരാഴ്ച്ച ഉറക്കം പോലും പോയിക്കിട്ടുന്ന വലിയൊരു പ്രശ്നമായി മാറും. അനുഭവിച്ചിട്ടുള്ളവരോട് പ്രത്യേകം പറയേണ്ട കാര്യമൊന്നുമില്ല. ശരിയല്ലേ ? നിങ്ങളില്‍ പലരുടേയും വീടുകളില്‍ അമ്മൂമ്മമാരും അമ്മമാരും എല്ലാം ഉണ്ടാക്കി തന്നിട്ടുള്ള ഒരു കഷായം തന്നെ ആണിത്. അറിയാത്തവര്‍ക്കായി, അല്ലെങ്കില്‍ ഇതുകൊണ്ടൊന്നും ഗുണമില്ല എന്ന് പറയുന്നവര്‍ക്കായിട്ടാണ് ഈ വിവരണം. കാരണം ഇത് ഉപയോഗിച്ച് ഫലം കണ്ട ഒന്നാണ്.

ഈ കഷായം ഉണ്ടാക്കാന്‍ അവശ്യമായ സാധനങ്ങള്‍ എന്തൊക്കെ എന്ന് ആദ്യം നോക്കാം.
ഒരു പാത്രത്തില്‍ ആറോ അല്ലെങ്കില്‍ ഏഴോ ഗ്ലാസ്സ് വെള്ളം വച്ച് ചൂടാക്കുക, അത് ഇളം ചൂടാകുമ്പോള്‍ അതിലേക്ക് കുറച്ച് ഞെവര ഇല ( ചില നാട്ടിലൊക്കെ അതിനെ പനികൂര്‍ക്ക എന്ന് പറയും ) പത്തെണ്ണം എടുത്ത് ചതച്ചോ അല്ലാതെയോ ഇടാം. അതിനു ശേഷം തണ്ടോടു കൂടിയിട്ട് നാലോ അഞ്ചോ തുളസിയില ഇടുക. അതു കഴിഞ്ഞ് തണ്ടോടു കൂടിയല പൊതിനയില നലോ അഞ്ചോ എണ്ണം തന്നെ ഇടുക. രണ്ടു തണ്ട് കറിവേപ്പിലയും ചേര്‍ക്കുക. അത് കഴിഞ്ഞ് പത്ത് ചെറിയുള്ളി ചതച്ച്, കുരുമുളക് ഒരു കൈ പിടിയില്‍ എടുത്ത് ചതച്ച് ഇടുക ഇനി കുരുമുളക് പൊടിയാണെങ്കില്‍ അത് രണ്ട് ടേബിള്‍ സ്പൂണ്‍ ഇട്ടാല്‍ മതിയാകും. ചുക്ക് ഉണ്ടെങ്കില്‍ ഒന്നോ രണ്ടോ കഷ്ണം ചതച്ച് ഇടുക, അതല്ലെങ്കില്‍ ഇഞ്ചി അയാലും മതി . ഇഞ്ചി ഒരു കഷ്ണം എടുത്ത് ചതച്ച് അതില്‍ ചേര്‍ക്കുക.

ഇനി ആവശ്യമായത് രണ്ടു കഷ്ണം കറുകപ്പട്ട, ആറോ എഴോ എണ്ണം ഗ്രാമ്പൂ, പച്ച മഞ്ഞള്‍ ഉണ്ടെങ്കില്‍ ഒരു കഷ്ണം ചതച്ച് (കറികള്‍ക്ക് ഉപയോഗിക്കുന്ന പച്ച മഞ്ഞള്‍ തന്നെ വേണം), ഇനി മഞ്ഞള്‍ പൊടി ആണെങ്കില്‍ അര ടീ സ്പൂണ്‍ മതി കൂടാതെ ഏലക്കാ നാലെണ്ണം കൂടി. ഇവയെല്ലാം കൂടി വെള്ളത്തില്‍ ഇട്ടു തിളപ്പിക്കുക. തിളച്ചു കഴിഞ്ഞ ചെറു ചൂടില്‍ കുറച്ച് നേരം കൂടി വയ്ക്കണം. 7 ഗ്ലാസ് വെള്ളം എന്നത് ചെറുതീയില്‍ വറ്റി അതൊരു 5 ഗ്ലാസ്സ് ആകുന്നതു വരെ വയ്ക്കുക. വെള്ളം വറ്റുക എന്നത് അല്ല നമ്മുടെ ലക്ഷ്യം, ഈ വെള്ളത്തില്‍ നമ്മള്‍ ഇട്ടിട്ടുള്ള മരുന്നുകളുടെ സത്ത് എത്രത്തോളം വെള്ളത്തില്‍ ആകാമോ അത്രയും ആവണം എന്നതാണ്.