പെരുംജീരകം കഴിച്ചാല്‍ ലഭിക്കും നന്മകളെ പറ്റി ഓര്‍ത്താല്‍ തന്നെ വെറുതെ ഇരിക്കില്ല.. നിരവധി ഗുണങ്ങളും..

സ്വന്തം ഗുണങ്ങളെക്കൊണ്ട് രോഗശാന്തിയെ പ്രദാനം ചെയ്യുന്നത് എന്നാണ് ജീരകം എന്ന പദത്തിന്റെ അര്‍ത്ഥം സുഗന്ധവ്യഞ്ജനങ്ങളില്‍ മുന്നിട്ട് നില്‍ക്കുന്ന ജീരകത്തിന് ഏറെ ഗുണങ്ങളുണ്ട്. ഔഷധ ഗുണത്തില്‍ മാത്രമല്ല പോഷക ഗുണത്തിലും ജീരകം മുന്നില്‍ തന്നെ. സംസ്‌കൃതത്തില്‍ സുഗന്ധ എന്നറിയപ്പെടുന്ന ജീരകത്തിന് ഇംഗ്ലീഷില്‍ കുമിന്‍ എന്നാണ് പേര്. ശാസ്ത്രീയ നാമം കുമിനും സിമിനും.

ശ്വേതജീരകം (വെളുത്തത്), കൃഷ്ണജീരകം (കറുത്തത്), സ്ഥൂലജീരകം (പെരുംജീരകം), പീതജീരകം (മഞ്ഞജീരകം) എന്നിങ്ങനെ 4 വിധത്തിലാണ് ജീരകങ്ങള്‍. കറികളില്‍ പൊടിച്ചുമൊക്കെ ഉപയോഗിക്കുന്ന ജീരകം സ്വാദ് മാത്രമല്ല അസുഖങ്ങള്‍ക്കും ഔഷധമാണെന്നും നമുക്കറിയാം. വായുകോപത്തിനും ജീരകം ഉത്തമമാണ്. നാമേറെ ഉപയോഗിക്കുന്ന ജീരക വെള്ളം പ്രതിരോധ ശേഷി നല്‍കുന്നതിന് ഉത്തമമാണെണ് ആരോഗ്യവിദഗ്ധര്‍ വിലയിരുത്തിയിട്ടുണ്ട്. ജീരകം എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു ഭക്ഷ്യവസ്തുവാണ്. ജീരകം വിവിധ തരത്തില്‍ ഉണ്ട് ജീരകത്തിന്റെ ഗുണങ്ങള്‍ അനവധിയാണ്. വിശപ്പിനെ വര്‍ദ്ധിപ്പിക്കും, വായുവിനെ മാറ്റും, ദഹനത്തെ കൂട്ടും, കണ്ണിന് ഗുണകരമാണ്, തലച്ചോറിന്റെ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കും ഇങ്ങനെ അനേകം ഗുണങ്ങള്‍ ജീരകത്തിനുണ്ട്. ഗര്‍ഭാശയ ശുദ്ധിക്കും, പനി മാറാനും ജീരകം ഉപയോഗിക്കാം.ജീരകവും അല്പം ശര്‍ക്കരയും ചേര്‍ത്ത് കഴിച്ചാല്‍ പനിക്ക് ശമനം ലഭിക്കും.

ചിറ്റമൃതിന്റെ നീരില്‍ അല്പം ജീരകം ചതച്ചു ചേര്‍ത്ത് കഴിച്ചാല്‍ പനിക്കും, പ്രമേഹത്തിനും ഏറെ നല്ലതാണ്. സ്ത്രീകള്‍ക്കുണ്ടാകുന്ന വെള്ളപോക്കിന് നന്നാറിയും,കൊത്തമല്ലിയും, ജീരകവും ചേര്‍ത്ത് തിളപ്പിച്ചു വറ്റിച്ച വെള്ളം തണുത്ത ശേഷം തേന്‍ ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്. പ്രസവിച്ച സ്ത്രികള്‍ ശുദ്ധമായ പശുവിന്‍ നെയ്യും, ജീരകവും ചേര്‍ത്ത് ദിവസവും കഴിച്ചാല്‍ മുലപ്പാല്‍ വര്‍ദ്ധിക്കും. തേള്‍ വിഷം കുറയാന്‍ ജീരകം പൊടിച്ച്, തേനും, ഉപ്പും, വെണ്ണയും ചേര്‍ത്ത് യോജിപ്പിച്ച് പുരട്ടുന്നത് നല്ലതാണ്. ജീരകം പൊടിച്ചു ചെറുനാരങ്ങാനീരില്‍ ചേര്‍ത്ത് കഴിച്ചാല്‍ ഗര്‍ഭിണികള്‍ക്ക് ഉണ്ടാകുന്ന ഛര്‍ദ്ധിക്ക് ആശ്വസം ലഭിക്കും.