ട്ടപേന്ന് 80 kg നിന്നും 65 kg വണ്ണം കുറയാൻ ഞാൻ കഴിച്ച ഡയറ്റ് പ്ലാൻ.. ഈ വിദ്യ എല്ലാവരിലേക്കും എത്തിക്കൂ..

ശരീരത്തിന് വേണ്ടതിലധികം ഭാരമുണ്ടാകുന്നതുതന്നെ പൊണ്ണത്തടി. എന്നാല്‍ അല്‍പ്പം ഭാരംകൂടുന്നത് വലിയ പ്രശ്‌നമല്ല, പരിധി വിടുന്നതാണ് പ്രശ്‌നം. മൂന്നുതരത്തില്‍ ഇത് കണ്ടെത്താം. ബോഡി മാസ് ഇന്‍ഡക്‌സ് (ബി.എം.ഐ.) 30ല്‍ കൂടുന്നത് പൊണ്ണത്തടിയാണ്, 25നും 30 നുമിടയില്‍ അമിതഭാരവും. പുരുഷന്മാരില്‍ അരയുടെ ചുറ്റളവ് 40 ഇഞ്ചില്‍ കൂടുന്നതും സ്ത്രീകളില്‍ 35 ഇഞ്ചില്‍ കൂടുന്നതും ഹൃദ്രോഗസാധ്യത ഏറെയുണ്ടെന്നതിന്റെ സൂചനയാണ്. പ്രായക്കൂടുതല്‍, പാരമ്പര്യം, പുകവലി, ബി.പി, കൊളസ്‌ട്രോള്‍, വ്യായാമമില്ലായ്മ, പ്രമേഹം തുടങ്ങിയ അപകടഘടകങ്ങളില്‍ രണ്ടോ അതിലധികമോ ഉണ്ടെങ്കില്‍ ഹൃദ്രോഗസാധ്യത ഏറെയാണ്.

ഭാരം കുറയ്ക്കാന്‍ ഭക്ഷണത്തിലെ കലോറി കുറയ്ക്കുകയും വ്യായാമം കൂട്ടുകയും മാത്രമേ വഴിയുള്ളു.  ഇച്ഛാശക്തിയാണ് പ്രധാനം. അതിനു പറ്റിയ ചില നിര്‍ദേശങ്ങളിതാ: ചില ലക്ഷ്യം  മുന്നില്‍ കാണുക. ഉദാ: ‘അടുത്ത ആറുമാസത്തിനകം ഞാന്‍ 10 കിലോ തൂക്കം കുറയ്ക്കും’. (നടക്കാവുന്ന ലക്ഷ്യം). നടക്കാവുന്ന ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ട് പ്രവര്‍ത്തിക്കുക. കൃത്യമായ ഇടവേളകളില്‍ തൂക്കം നോക്കി കുറയുന്നുണ്ടെന്ന് ഉറപ്പാക്കണം. ചിട്ട തെറ്റാനിടയുള്ള സന്ദര്‍ഭങ്ങള്‍ ഒഴിവാക്കണം. പാര്‍ട്ടികള്‍, ടി.വി. കണ്ടുകൊണ്ടുള്ള തീറ്റ തുടങ്ങിയവ. എണ്ണയില്‍ വറുത്തവ, മദ്യം, കോളാ പാനീയങ്ങള്‍, മധുരപലഹാരങ്ങള്‍, ബേക്കറിസാധനങ്ങള്‍ തുടങ്ങിയവ തൊടരുത്. വേവിക്കാത്ത പച്ചക്കറികള്‍, പഴങ്ങള്‍ തുടങ്ങിയവ മുഖ്യഭക്ഷണമാക്കുക. പ്രതിദിനം 5 കിലോമീറ്റര്‍ നല്ല വേഗത്തില്‍ നടക്കുക. ഭക്ഷണം പതുക്കെ കഴിക്കുക. ഭക്ഷണം, വ്യായാമം തുടങ്ങിയവ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം ചിട്ടപ്പെടുത്തുക.

ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന വിധം കൂടുന്ന അവസ്ഥയാണ് പൊണ്ണത്തടി. വെറുമൊരു സൗന്ദര്യ പ്രശ്‌നം മാത്രമല്ല ഇത്. വിവിധ തരം രോഗങ്ങള്‍ വര്‍ദ്ധിക്കാനും ആയുര്‍ദൈര്‍ഘ്യം കുറയാനും പൊണ്ണത്തടി കാരണമാവും. ആത്മവിശ്വാസത്തിനു സംഭവിക്കുന്ന ഇടിവ് വിവിധ മാനസിക പ്രശ്‌നങ്ങള്‍ക്കും ഇടയാക്കും. വിവിധ ഹൃദ്രോഗങ്ങള്‍, ടൈപ്പ് 2 പ്രമേഹം, ഉറങ്ങുമ്പോഴുള്ള ശ്വാസ തടസ്സം, ചില തരം അര്‍ബുദങ്ങള്‍ എന്നിങ്ങനെ പൊണ്ണത്തടി മൂലം ഉണ്ടാകാന്‍ സാധ്യതയുള്ള രോഗങ്ങള്‍ അനവധിയാണ്