മുരിങ്ങയും മോരും മൂലക്കുരുവിന് നാടന്‍ വൈദ്യം

മൂലക്കുരുവിന് കാരണങ്ങള്‍ പലതുണ്ട്. വെള്ളം കുടിയ്ക്കാത്തതു മുതല്‍ ഭക്ഷണശീലങ്ങളും വ്യായാമക്കുറവുമെല്ലാം ഇതിനു കാരണമാകും. വേണ്ട രീതിയില്‍ ശോധനയില്ലാത്തതാണ് വേറൊരു കാരണം. ഗുദഭാഗത്തെ രക്തധമനികള്‍ വീര്‍ത്ത് രക്തം പുറത്തുവരുന്നതാണ് മൂലക്കുരുവിന്റെ ഒരു അവസ്ഥയായി പറയാവുന്നത്. സാധാരണ ഗതിയില്‍ നാലു ഘട്ടങ്ങളായാണ് മൂലക്കുരു തിരിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ ചെറിയൊരു തടിപ്പായി മലദ്വാരത്തിന് സമീപം ഇതു വരും. രണ്ടാംഘട്ടത്തില്‍ ഇത് മലവിസര്‍ജന സമയത്ത് പുറത്തേയ്ക്കു വരുന്നു. മൂന്നാംഘട്ടത്തില്‍ പുറത്തേയ്ക്കു വരുന്ന ഭാഗത്തെ തള്ളിക്കൊടുത്താലേ ഉള്ളിലേയ്ക്കു വലിയൂ. നാലാംഘട്ടത്തില്‍ പുറത്തേയ്ക്കു സ്ഥിരമായി ഇത് തൂങ്ങിക്കിടക്കുകയും ചെയ്യുന്നു.

മൂലക്കുരുവിന് നാടന്‍ പരിഹാരങ്ങള്‍ ഏറെയുണ്ട്. ഇംഗ്ലീഷ് മരുന്നുകള്‍ പൊതുവെ ഇതിന് കൂടുതല്‍ ദോഷമാകുന്നതായാണ് കണ്ടുവരുന്നത്. ഇതുകൊണ്ടുതന്നെ തികച്ചും ഫലപ്രദമായ നാടന്‍ വൈദ്യങ്ങള്‍ ഉപയോഗിയ്ക്കുന്നതാകും ഏറെ നല്ലത്. ഇതില്‍ പലതും നമ്മുടെ അടുക്കളയില്‍ നിന്നും തൊടിയില്‍ നിന്നും നേടാവുന്നതേയുള്ളൂ.

മുരിങ്ങയില നല്ലതാണ്. ഇതിലെ ഫൈബറുകള്‍ ന്ല്ല ദഹനത്തിന് സഹായിക്കും. നല്ല ശോധനയ്ക്കും ഇത് ഏറെ നല്ലതാണ്. മുരിങ്ങയില വേവിച്ച് മോരുമായി ചേര്‍്ത്തു കഴിയ്ക്കാം. അല്ലെങ്കില്‍ സാധാരണ രീതിയില്‍ മുരിങ്ങയില തോരാനാക്കി മോരും ചേര്‍ത്ത് ചോറിനൊപ്പം കഴിച്ചാലും മതിയാകും.