ഇത് ഒരു സ്പൂണ്‍ വെറും വയറ്റില്‍ കഴിച്ചാല്‍ മതി കഫം പൂർണമായും ഇല്ലാതെയാക്കാം.

കഫക്കെട്ട് കുട്ടികളും മുതിര്‍ന്നവരുമുള്‍പ്പെടെ പലരേയു ബാധിയ്ക്കുന്ന ഒരു ആരോഗ്യപ്രശ്‌നമാണ്. കോള്‍ഡ് വരുമ്പോഴാണ് പലരേയും ഈ പ്രശ്‌നം ബാധിയ്ക്കുക. ഇതു കാരണം മൂക്കടപ്പു പോലുള്ള പ്രശ്‌നങ്ങളും ശരിയായി ശ്വസിക്കാനുള്ള ബുദ്ധിമുട്ടുമെല്ലാം ഉണ്ടാകും.

കഫക്കെട്ടു നേരത്തെ തന്നെ ചികിത്സിച്ചു മാറ്റിയില്ലെങ്കില്‍ നെഞ്ചില്‍ അണുബാധയുണ്ടാകാനും സാധ്യതയുണ്ട്. അണുബാധ വന്നാല്‍ പിന്നെ ആന്റിബയോട്ടിക്‌സ് കഴിയ്ക്കുകയേ നിവൃത്തിയുള്ളൂ.

കഫക്കെട്ടു മാറാന്‍ മരുന്നുകളെ ആശ്രയിക്കുന്നതിനു മുന്‍പു ചെയ്യാവുന്ന ചില വീട്ടു വൈദ്യങ്ങളുമുണ്ട്. ഇവയെന്തെന്നു നോക്കൂ,

ചൂടുവെള്ളം – ചൂടുവെള്ളം കുടിയ്ക്കുന്നത് കഫക്കെട്ടിന് ശമനം നല്‍കും. പ്രത്യേകിച്ച് കഫക്കെട്ടുള്ളപ്പോള്‍ രാവിലെ ഉണരുമ്പോള്‍ കഫം വരണ്ടുപോയി ബുദ്ധിമുട്ടുണ്ടാകാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ ചൂടുവെള്ളം കുടിയ്ക്കുന്നത് ആശ്വാസം നല്‍കും.

ചെറുനാരങ്ങ – ചെറുചൂടുവെള്ളത്തില്‍ ചെറുനാരങ്ങ പിഴിഞ്ഞൊഴിച്ച് തേനും ചേര്‍ത്തു കഴിയ്ക്കുന്നത് കഫക്കെട്ട് ഒഴിവാക്കാനുളള ഒരു വഴിയാണ്.

ഉപ്പുവെള്ളം- കഫക്കെട്ടുള്ളപ്പോള്‍ ചെറുചൂടുള്ള ഉപ്പുവെള്ളം കവിള്‍കൊള്ളുന്നതും നല്ലതാണ്. ഇത് കഫക്കെട്ടില്‍ നിന്നും ആശ്വാസം നല്‍കും. തൊണ്ടയിലെ അണുബാധ മാറ്റാനും കോള്‍ഡില്‍ നിന്നും ആശ്വാസം ലഭിയ്ക്കാനും ഇത് നല്ലതാണ്.

ഹെര്‍ബല്‍ ടീ- ചൂടുള്ള പാനീയങ്ങള്‍, അതായത് ഹെര്‍ബല്‍ ടീ, സൂപ്പ് പോലുള്ളവ കഫക്കെട്ടിന് ആശ്വാസം നല്‍കും.

കട്ടന്‍ ചായ- കട്ടന്‍ ചായ. ഗ്രീന്‍ ടീ, ഇഞ്ചി ചേര്‍ത്ത ചായ എന്നിവ കഫക്കെട്ടിന് നല്ലതാണ്. കാപ്പി കഴിവതും കുറയ്ക്കുക. കാപ്പി കഫം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുക.

എരിവുള്ള ഭക്ഷണങ്ങള്‍- എരിവുള്ള ഭക്ഷണങ്ങള്‍ വയറിന് നല്ലതല്ലെങ്കിലും കോള്‍ഡ് പോലുള്ള സമയങ്ങളില്‍ എരിവുള്ള ഭക്ഷണങ്ങള്‍ കഫക്കെട്ടു മാറാന്‍ സഹായിക്കും. എരിവും ചൂടുമുള്ള സൂപ്പായാലും മതി. ഇത് കഫം ശരീരത്തില്‍ നിന്നും പുറന്തള്ളാന്‍ സഹായിക്കും.

മഞ്ഞള്‍പ്പൊടി- കഫക്കെട്ടു മാറാന്‍ മഞ്ഞള്‍പ്പൊടി നല്ലതാണ്. മഞ്ഞള്‍പ്പൊടിയിട്ട പാല്‍ കുടിയ്ക്കാം ഇത് കോള്‍ഡില്‍ നിന്നും ആശ്വാസം നല്‍കുകയും ചെയ്യും.

ആവി പിടിയ്ക്കുന്നത്- ആവി പിടിയ്ക്കുന്നത് കഫക്കെട്ടു മാറാനുള്ള നല്ലൊരു വഴിയാണ്. ഇത് മൂക്കടപ്പു മാറാനും സഹായിക്കും.

മൂക്കു ചീറ്റുന്നതും- മൂക്കു ചീറ്റുന്നതും ഗുണം ചെയ്യും. ഇങ്ങനെ ചെയ്യുമ്പോള്‍ കഫം പുറത്തു പോകും. കഫം തുപ്പിക്കളയുന്നതും നല്ലതുതന്നെ.