വയര്‍ കുറക്കാന്‍ ഏറ്റവും സിമ്പിളും ഉപയോഗപ്രദവുമായ മാര്‍ഗ്ഗമിതാ

ആരോഗ്യകരമായ ജീവിതത്തിന് തടസം നില്‍ക്കുന്ന ഒന്നാണ് അമിതവണ്ണവും തടിയും. ഇന്നത്തെ യുവതലമുറയെ ഏറ്റവും കൂടുതല്‍ അലട്ടുന്ന പ്രശ്‌നങ്ങളില്‍ പെട്ട ഒന്നാണിതെന്നു വേണം, പറയാന്‍. ജങ്ക് ഫുഡും കമ്പ്യൂട്ടറിനു മുന്നിലിരുന്നുള്ള ജോലിയും സ്‌ട്രെസുമെല്ലാം ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ആക്കം കൂട്ടുകയും ചെയ്യുന്നു തടി കുറഞ്ഞവര്‍ക്കു വരെ വയര്‍ ചാടുന്നത് വലിയൊരു ആരോഗ്യപ്രശ്‌നമാണ്. കാരണം വയറ്റിലാണ് കൊഴുപ്പടിഞ്ഞു കൂടാനുള്ള സാധ്യത കൂടുതല്‍. ഇത് വേഗത്തില്‍ വരികയും ചെയ്യും, പോകാന്‍ ഏറെ പ്രയാസവുമാണ്. തടിയും വയറും കളയാന്‍ സഹായകമായ പല വീട്ടുവൈദ്യങ്ങളുമുണ്ട്. ഇവ പരീക്ഷിയ്ക്കുന്നത് ദോഷങ്ങളില്ലാതെ ആരോഗ്യപശ്‌നങ്ങള്‍ വരാതെ തന്നെ പൂര്‍ണഫലം തരാന്‍ സഹായിക്കുകയും ചെയ്യുന്നു.

മഞ്ഞളിന് ശരീരത്തിലെ വിഷാംശം പുറന്തള്ളാനുള്ള പ്രത്യേക കഴിവുണ്ട്. ഇതിലെ ആന്റി ഓക്‌സിഡന്റുകളും ആന്റിഇന്‍ഫ്‌ളമേറ്ററി ഘടകങ്ങളുമാണ് ഈ ഗുണം നല്‍കുന്നത്. ഇത് ശരീരത്തിലെ അപചയപ്രക്രിയ ശക്തിപ്പെടുത്താന്‍ സഹായിക്കുന്നു. തടി കുറയാന്‍ ഇത് ഏറെ അത്യാവശ്യമാണ്. വയറ്റില്‍ അടിഞ്ഞു കൂടുന്ന വേസ്റ്റാണ് തടി കൂടാനുള്ള മറ്റൊരു കാരണം. വയര്‍ ചാടാനുള്ള കാരണവും. മഞ്ഞള്‍ ഇവയെയെല്ലാം പുറന്തള്ളാന്‍ ഏറെ നല്ലതാണ്. ഇതും തടിയും വയറും കുറയ്ക്കാനുള്ള പ്രധാനപ്പെട്ട ഘടകമാണ്.

മഞ്ഞള്‍ ചില പ്രത്യേക രീതികളില്‍ ഉപയോഗിയ്ക്കുന്നത് തടിയും വയറും കൂടാതിരിയ്ക്കാന്‍ ഏറെ നല്ലതാണ്. പ്രത്യേകിച്ചു വേറെ ചില കൂട്ടുകള്‍ക്കൊപ്പം. താഴെപ്പറയുന്ന ഒരു പാനീയം തയ്യാറാക്കി കുടിച്ചു നോക്കൂ, വയറും തടിയും പെട്ടുന്നു കുറയും. ഇതല്ലാതെയും ഒരു പിടി വഴികളുണ്ട്, മഞ്ഞള്‍ കൊണ്ടു വയറും തടിയും കൊഴുപ്പുമെല്ലാം ഇല്ലാതാക്കാന്‍.