വാഴപ്പഴത്തിന്‍റെ കൂടെ ഇത് ചേര്‍ത്ത് തേച്ചാല്‍ മുഖം തൂവെള്ള പാല്‍ നിറമാകും

ചര്‍മനിറം കുറേയെല്ലാം സ്വാഭാവികമായി ലഭിയ്ക്കുന്ന ഒന്നാണ്. പാരമ്പര്യം ഒരു പരിധിവരെ വലിയൊരു പങ്കു വഹിയ്ക്കുന്നു. ഇതല്ലാതെ ചര്‍മസംരക്ഷണവും ഭക്ഷണവുമെല്ലാം വേറെ ചില ഘടകങ്ങളും. ചര്‍മത്തിനു നിറം വര്‍ദ്ധിപ്പിയ്ക്കുമെന്നവകാശപ്പെട്ട് പല ഉല്‍പന്നങ്ങളും വിപണിയിലെത്തുന്നുണ്ട്. പലതും ഗുണത്തേക്കാളേറെ ദോഷങ്ങള്‍ വരുത്തുന്നവയാണ്. കാരണം പലതിലേയും പ്രധാന ചേരുവ കെമിക്കലുകളാണ്. ഇത് ചിലപ്പോള്‍ താല്‍ക്കാലിക ഗുണം നല്‍കിയേക്കും. എന്നാല്‍ പല പാര്‍ശ്വഫലങ്ങളുമുണ്ടാക്കുകയും ചെയ്യും.

വെളുക്കാന്‍ മുത്തശ്ശിമാര്‍ ഉപയോഗിച്ചിരുന്ന ചില പരമ്പരാഗത വഴികളുണ്ട്. യാതൊരു ദോഷങ്ങളും വരുത്താതെ ഫലം ഉറപ്പു നല്‍കുന്ന ചില പ്രത്യേക വിദ്യകള്‍. ഇത്തരം ചില വിദ്യകളെക്കുറിച്ചറിയൂ,

വെളുപ്പ ലഭിയ്ക്കാന്‍ സ്വാഭാവിക വഴിയാണ് പാല്‍. പ്രത്യേകിച്ചു തിളപ്പിയ്ക്കാത്ത പാല്‍പാല്‍ തിളപ്പിച്ചാല്‍ ഇതിലെ പല പോഷകങ്ങളും നഷ്ടപ്പെടും. ഇതുകൊണ്ടാണ് പച്ചപ്പാലാണ് ചര്‍മത്തിന് ഏറെ ഗുണകരമെന്നു പറയുന്നത്. പാല്‍ വരണ്ട ചര്‍മത്തിനു യോജിച്ച നല്ലൊരു മോയിസ്ചറൈസറാണ്. ഇതുപോലെ തന്നെ ഏതു തരം ചര്‍മത്തിനും ചേര്‍ന്ന നല്ലൊരു സ്‌കിന്‍ ടോണറും. മുഖത്തെ കോശങ്ങള്‍ക്ക് ഇത് ഉറപ്പു നല്‍കുന്നു. ഇതുവഴി മുഖത്തു ചുളിവുകളും മറ്റും വീഴുന്നതു തടയുകയും ചെയ്യുന്നു. ചര്‍മകോശങ്ങളുടെ ഉള്ളിലേയ്ക്കിറങ്ങി കേടുപാടുകള്‍ തടയുകയും ചെയ്യുന്നു.

ചര്‍മത്തിന് നിറം വര്‍ദ്ധിപ്പിക്കാന്‍ കടലമാവ്, പാല്‍, ചെറുനാരങ്ങാനീര്, മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ത്തി പുരട്ടിയാല്‍ മതിയാകും. നാലു ടീസ്പൂണ്‍ കടലമാവ്, 1 ടീസ്പൂണ്‍ തിളപ്പിയ്ക്കാത്ത പാല്‍, ഒരു ടീസ്പൂണ്‍ ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുക. ഉണങ്ങുമ്പോള്‍ കഴുകിക്കളയാം. ഇത് ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കും

മറ്റൊരു മാർഗ്ഗം നോക്കാം