കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഇനി ഉലുവ വെള്ളം.. ഇങ്ങനെ ചെയ്തു നോക്കിയാൽ ഫലം ഉറപ്പ്

ആരോഗ്യത്തിനും മുടിക്കും ഒരുപോലെ ഗുണം ചെയ്യുന്നതാണ് ഉലുവ. ആരോഗ്യത്തിന് വെല്ലുവിളിയാവുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതിനാല്‍ തന്ന ഉലുവ കുതിര്‍ത്ത വെള്ളം കുടിക്കുന്നത് നല്ലതാണ്. പല പ്രശ്‌നത്തിനും ഉലുവ കുതിര്‍ത്ത വെള്ളം പരിഹാരം തരുന്നു.

ഉലുവ കുതിര്‍ത്ത് വെച്ച് അല്‍പസമയം കഴിഞ്ഞ് ആ വെള്ളം കുടിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.ഉലുവ കുതിര്‍ത്ത വെള്ളം കുടിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. എന്നാല്‍ ഒരിക്കലും കുടിക്കുന്നത് അധികമാവരുത്. അധികമായാല്‍ അത് പ്രമേഹത്തെ വളരെയധികം കുറക്കുന്നു. ഇത് അപകടാവസ്ഥയിലേക്ക് എത്തിക്കുന്നു.

അള്‍സര്‍ പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഉലുവയിട്ട വെള്ളം. ഉലുവയിട്ട വെള്ളം കുടിക്കുന്നതിലൂടെ ഇത് ആരോഗ്യത്തിന് സഹായിക്കുന്നു.

അകാല വാര്‍ദ്ധിക്യം പോലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് ഉലുവയിട്ട വെള്ളം നല്ലതാണ്. അകാല വാര്‍ദ്ധക്യം മൂലം ചര്‍മ്മത്തിലുണ്ടാവുന്ന പല അവസ്ഥകളേയും പരിഹരിക്കുന്നതിന് ഏറ്റവും മികച്ചതാണ് ഇത്. പ്രോട്ടീൻ, വിറ്റാമിൻ സി, പൊട്ടാസ്യം, അയൺ എന്നിവ ധാരാളം ഉലുവയിൽ അടങ്ങിയിട്ടുണ്ട്. സ്ത്രീകളെ സംബന്ധിക്കുന്ന ധാരാളം ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഔഷധ ഗുണങ്ങൾ ഉലുവയ്ക്കുണ്ട്. എൽഡി എൽ കൊളസ്ട്രോൾ കുറയ്ക്കുന്നതിനുള്ള ഏറ്റവും നല്ല പരിഹാര മാർഗമാണ് ഉലുവ. 

ഉലുവയിൽ അടങ്ങിയിരിക്കുന്ന ഗാലക്ടോമാനിൻ ഹൃദയാഘാത സാദ്ധ്യതയും അമിതമായ ഹൃദയമിടിപ്പും കുറയ്ക്കും . ഇൻസുലിന്റെ ഉൽപാദനത്തെ സഹായിക്കുന്ന ഘടകങ്ങൾ ഉള്ളതിനാൽ പ്രമേഹരോഗികൾക്ക് ഫലപ്രദം. ഗാലക്ടോമാനിൻ രക്തത്തിലേക്കുള്ള പഞ്ചസാരയുടെ അളവ് ആഗീരണം ചെയ്യും. ഭക്ഷണത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യുകയും മലബന്ധം ഒഴിവാക്കുകയും ചെയ്യും. തൊണ്ടവേദനയും ജലദോഷവും അകറ്റാൻ ഉലുവ കഴിക്കുന്നത് നല്ലതാണ്. പൊണ്ണത്തടി കുറയ്ക്കാൻ ദിവസവും ഉലുവ വെള്ളം കുടിക്കുക. ത്വക്ക് രോ​ഗങ്ങൾ നിയന്ത്രിക്കാൻ ദിവസവും ഉലുവ കഴിക്കുന്നത് ​ഗുണം ചെയ്യും. 

ഉലുവ കുതിര്‍ത്ത വെള്ളം കുടിക്കുന്നത് കൊളസ്ട്രോളിനെ കുറക്കുന്നു. ഇത് ശരീരത്തിലെ അമിത കൊഴുപ്പിനെ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.