വണ്ണം ഉരുകി പോകും വയര്‍ ഒട്ടിപ്പോകും ഒരു ഗ്ലാസ് മതി

വയര്‍ ചാടുന്നത് ഇന്നത്തെ കാലത്തു പലരേയും അലട്ടുന്ന പ്രധാനപ്പെട്ട പ്രശ്‌നമാണ്. വണ്ണമില്ലാത്തവര്‍ക്കു വരേയും ഇൗ പ്രശ്‌നം പലപ്പോഴും ഉണ്ടാകാറുമുണ്ട്. കാരണം വയറ്റിലെ കൊഴുപ്പ് അടിഞ്ഞു കൂടാന്‍ ഏറെ എളുപ്പമുള്ള ഒന്നാണ്. എന്നാല്‍ പോകാന്‍ അത്ര തന്നെ പ്രയാസവും.വയറ്റിലെ കൊഴുപ്പ് ശരീരത്തിലെ മറ്റ് ഏതു ഭാഗത്തെ കൊഴുപ്പിനേക്കാളും അപകടകരമാണെന്നു പറഞ്ഞാല്‍ തെറ്റില്ല. കാരണം ഇത് പല തരം അസുഖങ്ങള്‍ക്കു വഴിയൊരുക്കും. മാത്രമല്ല, വയറ്റില്‍ പെട്ടെന്ന് അടിഞ്ഞു കൂടുന്ന കൊഴുപ്പും വയര്‍ ചാടുന്നതുമെല്ലാം ലിവര്‍ പ്രശ്‌നങ്ങള്‍ക്കുണ്ടാകുന്ന തകരാറുകള്‍ കൂടിയാണ് കാണിയ്ക്കുന്നത്.

വയറ്റിലെ കൊഴുപ്പു നീക്കാന്‍ എളുപ്പവഴികള്‍ ഇല്ലെന്നു പറയാം. എന്നാല്‍ കൃത്യമായ ചില രീതികള്‍ പാലിച്ചാല്‍ ഇതു സാധ്യവുമാണ്.അടിവയറ്റില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പുരുക്കാന്‍ സഹായിക്കുന്ന വീട്ടു വൈദ്യങ്ങള്‍ ധാരാളമുണ്ട്.ഇതിലൊന്നാണ് നെല്ലിക്ക. ധാരാളം ആരോഗ്യ ഗുണങ്ങളുള്ള ഇത് വയറ്റിലെ കൊഴുപ്പു കളയാനും ശരീരത്തിലെ കൊഴുപ്പു നീക്കാനുമെല്ലാം ഏറെ ആരോഗ്യകരമാണ്. നെല്ലിക്ക കൃത്യമായി രീതിയില്‍ ഉപയോഗിയ്ക്കണമെന്നു മാത്രം.നെല്ലിക്കയ്ക്ക് പല ആരോഗ്യ ഗുണങ്ങളുമുണ്ട്.വിറ്റാമിന്‍ സി ധാരാളം അടങ്ങിയിരിക്കുന്നു എന്നതാണ് പ്രധാന ഗുണം. ഓറഞ്ചിലും നാരങ്ങയിലും അടങ്ങിയിരിക്കുന്നതിനേക്കാള്‍ വിറ്റാമിന്‍ സി നെല്ലിക്കയിലുണ്ട്. പോഷകാഹാരക്കുറവുമൂലം ഉണ്ടാകുന്ന രോഗങ്ങള്‍ പരിഹരിക്കാന്‍ നെല്ലിക്കയ്ക്ക് കഴിയും.

പുരാതനകാലം മുതല്‍ക്കേ നെല്ലിക്കയുടെ ഗുണത്തെപ്പറ്റി ആയുര്‍വ്വേദ ഗ്രന്ഥങ്ങളില്‍ പറയുന്നുണ്ട്. ശരീരത്തിന് ചെറുപ്പം നല്‍കാനും ചര്‍മാരോഗ്യത്തിനും മുടിയ്ക്കുമെല്ലാം ഒരുപോലെ സഹായകമാണ് നെല്ലിക്ക. അകാല നര, മുടി കൊഴിച്ചില്‍ തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കും നെല്ലിക്ക നല്ലൊരു മരുന്നാണ്.