കുറച്ചു കടുക് മതി.. നിങ്ങളുടെ മുടി നല്ല ഉള്ള് ഉള്ളതാകാനും പൊട്ടിപ്പോകാതെ ഇരിക്കണം.. ഇങ്ങനെ ഉണ്ടാക്കിയാൽ മാത്രം മതി..

മുടികൊഴിച്ചില്‍ എന്തൊക്കെ ചെയ്തിട്ടും മാറുന്നില്ല മുടി ഒക്കെ പൊട്ടി പോകുന്നു മുടിയില്‍ ആകെ താരന്‍ ആണ് എന്നൊക്കെ പരത്തി പറയുന്നവരും എന്തൊക്കെ ചെയ്തിട്ടും ഈ പ്രശ്നങ്ങള്‍ ഒക്കെ മാറാത്തവരും ഒരുപാടു പേര് ഉണ്ട് .ഇന്ന് നമ്മള്‍ ഇവിടെ പരിചയപെടുത്താന്‍ പോകുന്നത് നമ്മുടെ ഒക്കെ വീടുകളില്‍ സുലഭമായി ലഭിക്കുന്ന കടുക് ഉപയോഗിച്ച് ഈ പ്രശ്നങ്ങളെ ഒക്കെ എങ്ങനെ പരിഹരിക്കാം എന്നും ഒപ്പം മുടി എങ്ങനെ നല്ല ഉള്ളോട് കൂടെ വളര്‍ത്താം എന്നുമാണ് അപ്പോള്‍ ഇത് എങ്ങനെയാണു തയാറാക്കേണ്ടത് എന്നും ഇതിനായി ചേര്‍ക്കേണ്ട ചേരുവകള്‍ എന്തൊക്കെ എന്നും ഉപയോഗിക്കേണ്ടത് എങ്ങനെ എന്നും വിശദമായിത്തന്നെ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .

കടുക് ഉപയോഗിച്ച് നമുക്ക് ആരോഗ്യത്തിന് പല മാർഗ്ഗങ്ങളും കാണാൻ സാധിക്കും. എന്നാൽ മുടിയുടെ ഈ പ്രശ്നങ്ങള്‍ക്ക് നമുക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് കടുകിൽ അല്‍പം പൊടിക്കൈകൾ ഉണ്ട്. അതിന് വേണ്ടി നമുക്ക് എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് നോക്കാവുന്നതാണ്. മുടിയുടെ ആരോഗ്യത്തിനും കരുത്തനും താരനെന്ന പ്രതിസന്ധിയെ വേരോടെ ഇല്ലാതാക്കുന്നതിനും നമുക്ക് കടുക് ഉപയോഗിക്കാവുന്നതാണ്. എങ്ങനെ ഹെയർമാസ്ക് തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം.

കടുക് പൊടിച്ചത് ഒരു പാത്രത്തിൽ എടുത്ത് അൽപം വെള്ളത്തിൽ പേസ്റ്റ് രൂപത്തിൽ ആക്കിയെടുക്കുക. ഇതിലേക്ക് ഉള്ളി നീര് ചേർത്ത് ബാക്കിയുള്ള എല്ലാ ചേരുവകളും കൂടി ചേർത്ത് മിക്സ് ചെയ്യുക. ഇത് നല്ലതു പോലെ മിക്സ് ചെയ്ത് കഴിഞ്ഞാൽ പേസ്റ്റ് പരുവത്തിൽ ആക്കിയെടുത്ത് ഈ മിശ്രിതം തലയിൽ തേച്ച് പിടിപ്പിക്കാവുന്നതാണ്. തലയോട്ടിയിലും മുടിയിലും എല്ലാം നല്ലതു പോലെ തേച്ച് പിടിപ്പിക്കാൻ ശ്രദ്ധിക്കണം. ഇരുപത് മിനിട്ടിന് ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് തല കഴുകാവുന്നതാണ്.