ഈ ഫേസ്‌പാക്ക് ശരീരത്തിൽ എവിടെ ഇട്ടാലും വെളുക്കും.. അത്രയ്ക്കും മാറ്റം നിങ്ങളുടെ ശരീരത്തിൽ ഉണ്ടാക്കും.. അനുഭവസത്യം

ചര്‍മത്തിന്റെ സ്വഭാവം ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. അതിന് അനുയോജ്യമായ ഫേസപാക്കുകള്‍ പ്രകൃതിമാര്‍ഗത്തില്‍ വീട്ടില്‍ തയ്യാറാക്കി ഉപയോഗിക്കാം. 

എണ്ണമയമുള്ള ചര്‍മത്തിന് യോജിച്ച മൂന്നു ഫേസ്പാക്കുകള്‍ പരിചയപ്പെടാം. സ്‌നേഹഗ്രന്ഥികളുടെ അമിത പ്രവര്‍ത്തനമാണ് ചര്‍മത്തില്‍ എണ്ണമയമുണ്ടാകാന്‍ കാരണം.  ആര്യവേപ്പും ചെറുനാരങ്ങയും- ആര്യവേപ്പില ആറെണ്ണം നന്നായി അരച്ചെടുക്കുക. ഇതില്‍ ചെറുനാരങ്ങ ചേര്‍ക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടാം. ഇത് മികച്ച അണുനാശിനിയാണ്. മുഖത്തെ പാടുകള്‍ നീക്കം ചെയ്യുന്നതിനും എണ്ണമയം വലിച്ചെടുക്കുന്നതിനും ഇത് സഹായിക്കും. 

കളിമണ്‍ പാക്ക്- ആറടി താഴ്ചയില്‍ നിന്നെടുത്ത കളിമണ്ണ് അരിച്ച് ശുദ്ധീകരിച്ചിട്ടാണ് ഉപയോഗിക്കുന്നത്. ഇത് വെള്ളം ചേര്‍ത്ത് കുഴമ്പ് രൂപത്തിലാക്കി മുഖത്ത് പുരട്ടുക. അമിതമായ എണ്ണമയം മണ്ണ് വലിച്ചെടുക്കും. 

ചന്ദനപാക്ക്- രക്തചന്ദനവും ചന്ദനവും സമാസമം യോജിപ്പിച്ച് മിശ്രിതമാക്കി മുഖത്ത് പുരട്ടുക. 30 മിനിട്ടിന് ശേഷം കഴുകിക്കളയാം. രക്തചന്ദനം മുഖത്തെ പാടുകള്‍ നീക്കും. ചന്ദനം എണ്ണമയം കുറയ്ക്കും.

തൈരും കസ്തൂരിമഞ്ഞളും ചേർത്ത് മുഖത്തും കഴുത്തിലും പുരട്ടി അര മണിക്കൂറിനു ശേഷം കഴുകി കളയുക. നല്ല നിറം കിട്ടാൻ ഇത് സഹായിക്കും. മൂന്ന് ടേബിൾസ്പൂൺ തൈരും 2 -3 ടേബിൾ സ്പൂൺ ഒലിവ് ഓയിലും ചേർത്ത് ഈ പേസ്റ്റ് മുഖത്ത് പുരട്ടി ഉണങ്ങിയതിനു ശേഷം കഴുകിക്കളയാം. മുഖക്കുരു പാടുകളും വരകളും കറുത്ത പാടുകളും മാറ്റാൻ ഈ ഫേസ് പാക്ക് സഹായിക്കും .

മൂന്ന് ടേബിൾസ്പൂൺ തൈരും മൂന്ന് ടേബിൾസ്പൂൺ കടലമാവും ഒരു ബൗളിലെടുക്കുക. ഇതിലേക്ക് ഒരു ടേബിൾസ്പൂൺ തേനൊഴിക്കുക. ഈ പേസ്റ്റ് മുഖത്ത് പുരട്ടി അരമണിക്കൂറിനു ശേഷം കഴുകിക്കളയുക. ചര്‍മത്തിന്റെ വരൾച്ച മാറിക്കിട്ടും. തൈരും തേനും മിക്സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. അരമണിക്കൂറിനു ശേഷം കഴുകിക്കളയുക. ചർമം മൃദുവാകാന്‍ ഇത് നല്ലതാണ്.