ഇനി കണ്ണിന് കണ്ണട ആവശ്യമില്ല.. കാഴ്ചശക്തി ഉടനെ ശരിയാക്കും ഇത് മാത്രം ചെയ്യുക.. കണ്ണട ദൂരെ കളയൂ.. കാഴ്ച്ച മങ്ങില്ല..

ശരീരത്തിന്റെ ആരോഗ്യം കണ്ണിനെയും ആരോഗ്യവാനായിരിക്കാന്‍ സഹായിക്കും. കണ്ണിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ ദൈനംദിന ഭക്ഷണക്രമത്തില്‍ ചില മാറ്റങ്ങള്‍ വരുത്താം. ഇതിനു വൈറ്റമിന്‍ എ, വൈറ്റമിന്‍ ഡി എന്നിവ അത്യാവശ്യമാണ്. അതിനാല്‍ ഇലക്കറികള്‍, കാരറ്റുപോലെ നല്ല നിറമുള്ള പച്ചക്കറികള്‍, അയല, മത്തി മുതലായ മത്സ്യങ്ങള്‍ എന്നിവ ധാരാളം കഴിക്കണം. വൈറ്റമിന്‍ എ കുറവുള്ളവര്‍ക്കു മങ്ങിയ വെളിച്ചത്തില്‍ കാഴ്ചശക്തി കുറവായിരിക്കും. ഭക്ഷണക്രമത്തില്‍ വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണങ്ങളും ഉള്‍പ്പെടുത്താം. ദിവസേന 40 മില്ലി ഗ്രാം വൈറ്റമിന്‍ സി വേണം. ദിവസേന ഒരു ഓറഞ്ച് കഴിച്ചാല്‍ 80 മില്ലി ഗ്രാം വൈറ്റമിന്‍ സി ലഭിക്കും. ഇലക്കറികള്‍, കാരറ്റ്, കാബേജ് തുടങ്ങിയ പച്ചക്കറികളും നെല്ലിക്ക, ഓറഞ്ച്, തക്കാളി, പേരക്ക തുടങ്ങി നാട്ടില്‍ സുലഭമായി ലഭിക്കുന്ന പഴവര്‍ഗങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ കണ്ണിന്റെ ആരോഗ്യം നിലനിര്‍ത്താം.

പഞ്ചേന്ദ്രിയങ്ങളില്‍ ഏറ്റവും മനോഹരമായ ഒന്നാണ് കണ്ണ്. ലോകത്തിന്റെ അനന്തമായ സൗന്ദര്യം ആസ്വദിക്കാന്‍ ആരോഗ്യമുള്ള കണ്ണുകള്‍ വേണം. ഈലോകത്തിന്റെ ഭംഗി മുഴുവൻ നമ്മൾ ആസ്വദിക്കുന്നത് നമ്മുടെ കണ്ണിലൂടെയാണ്.

അതിനാൽ കണ്ണിന്റെ ആരോഗ്യത്തെ ശ്രദ്ധിക്കുക എന്നത് വളരെ പ്രധാനം എന്നത് പറയേണ്ടതില്ലല്ലോ. നമ്മുടെ ശരീരത്തിലെ ഏറ്റവും സെൻസിറ്റീവാ‍യ ഒരു അവയവം കൂടിയാണ് കണ്ണ്. ഇന്നത്തെ കാലത്ത് ഉറങ്ങുമ്പോള്‍ ഒഴികെ മറ്റു സമയങ്ങളില്‍ എല്ലാം നമ്മുടെ കണ്ണുകള്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്.

മണിക്കൂറില്‍ അഞ്ചു മിനിറ്റെങ്കിലും കുറച്ചുനേരം ദൂരെയുള്ള എന്തെങ്കിലും ഒരു വസ്തുവിലേക്കു നോക്കുന്നത് കണ്ണുകളുടെ വിശ്രമത്തിനു സഹായിക്കും. ഏറെനേരം സ്‌ക്രീനില്‍ നോക്കിയിരിക്കേണ്ടി വരുമ്പോള്‍ അല്‍പനേരം കണ്ണടച്ചിരിക്കുന്നതും കണ്ണിന്റെ ആയാസം കുറയ്ക്കും.

ജീവിതരീതികളും പലപ്പോഴും കണ്ണുകളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്. അതിലൊന്നാണ് കംപ്യൂട്ടറിന്റെയും സ്മാര്‍ട്ട് ഫോണുകളുടെയും തുടര്‍ച്ചയായ ഉപയോഗം. ജോലിയുടെ ഭാഗമായും മറ്റും മണിക്കൂറുകളോളം കംപ്യൂട്ടര്‍ ഉപയോഗിക്കുന്നവരിലും ഫാന്‍, എ.സി തുടങ്ങിയവയുടെ ഉപയോഗം കൂടുതലുള്ളവരിലും കണ്ണ് ജലവിമുക്തമാകുന്നതടക്കമുള്ള (ഡ്രൈ ഐ) രോഗങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഇത്തരം രോഗങ്ങളെ ഒരു പരിധിവരെ തടയാന്‍ ചില മുന്‍കരുതലുകള്‍കൊണ്ട് സാധിക്കും.

Leave a Comment