ഷുഗർ നിങ്ങൾക്ക് കൂടുതലാണോ..? ഷുഗർ 300 ൽ നിന്ന് 90 ആവാൻ ഈ ഇല മതി… വീഡിയോ കാണാം..

നമ്മുടെ രക്തത്തിലെ ഷുഗറിന്റെ (പഞ്ചസാരയുടെ) അളവ്ഒരു പരിധി കൂടാതെ നിയന്ത്രിക്കുന്നത് ഇൻസുലിൻ എന്ന ഹോർമോൺ ആണ്. ഈ ഹോർമോണിന്റെ കുറവ് കാരണമോ അല്ലെങ്കിൽ പ്രവർത്തനക്കുറവ് കാരണമോ രക്തത്തിലെ ഷുഗറിന്റെ അളവ് ക്രമാതീതമായി കൂടുന്നതിനെയാണ് പ്രമേഹമെന്നു പറയുന്നത്. അത് കൊണ്ട് തന്നെ ഈ അധിക പഞ്ചസാര കുറക്കാൻ മരുന്നിന്റെ കൂടെ തന്നെ വേറെ പലതും ആവശ്യമാണ്. അതെന്തൊക്കെ എന്ന് നമുക്ക് നോക്കാം അല്ലെ?

ഷുഗർ, ബി.പി , കൊലെസ്റ്ററോൾ , അമിതവണ്ണം എന്നീ രോഗങ്ങളെയൊക്കെ ഇപ്പോൾ ഒറ്റക്ക് ഒറ്റക്ക് ആയല്ല വൈദ്യലോകം കാണുന്നത്. ഇതെല്ലം “ജീവിതശൈലീരോഗങ്ങൾ” എന്ന ഒരു ഗണത്തിൽ പെടുന്നു. അതായത് നമ്മുടെ ജീവിതചര്യകൾക്ക് ഈ രോഗങ്ങൾ വരുത്താൻ വലിയൊരു പങ്കുണ്ടെന്നർത്ഥം. ചുരുക്കി പറഞ്ഞാൽ ഈ രോഗങ്ങളെ നിയന്ത്രിക്കാൻ നമ്മുടെ ശീലങ്ങളിലുള്ള മാറ്റം അത്യാവശ്യമാണെന്നർത്ഥം.

ഷുഗർ വരുതിയിൽ നിർത്താൻ കൃത്യമായ ഭക്ഷണക്രമം പാലിക്കേണ്ടതുണ്ട്. ഭക്ഷണ ക്രമത്തിൽ എന്തൊക്കെ ഉൾപ്പെടുത്തണം, എന്തൊക്കെ ഉൾപ്പെടുത്തരുത് എന്നത് ഇപ്പോഴും ഒരു തലവേദനയാണ്. ഇത് എളുപ്പമാക്കാൻ ഏതു ഭക്ഷണ ക്രമമാണെങ്കിലും താഴെ പറയുന്ന 10 സാധനങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ഷുഗർ കുറയുമെന്ന് ഉറപ്പാണ്. ഓർക്കുക, ദീർഘകാല പ്രമേഹ രോഗിയാണെങ്കിൽ, വെറും ഭക്ഷണക്രമം മാത്രല്ല ഡോക്ടർ നിർദേശിക്കുന്ന മരുന്നുകളും കൃത്യമായി പാലിക്കേണ്ടതുണ്ട്. 

ഏതു തരം ബീൻസും ഷുഗർ കുറയ്ക്കാൻ സഹായിക്കും. ബീൻസിൽ ഗ്ലൈസീമിക് ഇൻഡക്‌സ് വളരെ കുറവാണ്. മാത്രമല്ല, നാരുകളാൽ സമ്പുഷ്ടവുമാണ്. ദിവസവും 1 കപ്പ് വീതം ബീൻസ് മൂന്നുമാസം കഴിച്ചവരിൽ ഷുഗർ നില  ഗണ്യമായി താഴ്ന്നതായി അടുത്തിടെ നടന്ന പഠനങ്ങൾ പറയുന്നു.

ഷുഗർ ഉള്ളവർക്ക് പഴങ്ങൾ കഴിക്കാൻ പാടില്ലെന്ന മിഥ്യാധാരണയുണ്ട്. എന്നാൽ കുറഞ്ഞ ഗ്ലൈസീമിക് ഇൻഡക്‌സ് ഉള്ള ആപ്പിൾ പ്രമേഹ രോഗികൾക്ക് കഴിക്കാൻ പറ്റുന്ന പഴങ്ങളിൽ ഒന്നാണ്. ധാരാളം വിറ്റാമിൻ സിയും നാരുകളും ഇതിൽ അടങ്ങിയിരിക്കുന്നതിനാലും കൊഴുപ്പ് തീരെയില്ലാത്തതിനാലും ആപ്പിൾ നിത്യവും കഴിക്കാവുന്നതാണ്. ദിവസവും ഒന്ന് വീതം കഴിക്കുന്നതാണ് അഭികാമ്യം. ‘സ്‌നാക്’ ആയോ പ്രധാന ഭക്ഷണത്തിന്റെ ഇടവേളകളിലോ ആപ്പിൾ കഴിക്കാവുന്നതാണ്. 

ബദാം- ഇതിലുള്ള മഗ്‌നീഷ്യം ശരീരം തനതായി ഉൽപാദിപ്പിക്കുന്ന ഇന്‌സുലിന് ഉപയോഗിക്കാൻ ശരീരത്തെ സഹായിക്കുന്നു. അതിനാൽ തന്നെ പ്രമേഹം കുറയുകയും ചെയ്യും. ദിവസേന 1 ഔൺസ് (23 എണ്ണം) ബദാം കഴിക്കുന്നത് ശരീരത്തിനാവശ്യമായ മഗ്‌നീഷ്യം ലഭിക്കാൻ സഹായിക്കുന്നു. മാത്രമല്ല, സമ്പുഷ്ടമായ ഫാറ്റി ആസിഡുകളും പ്രോട്ടീനും ഫൈബറും ബദാമിനെ പ്രമേഹ രോഗികൾക്കുള്ള ഒരു മികച്ച ‘സ്‌നാക്’ ആക്കി മാറ്റുന്നു.

ഒരു കപ്പ് വേവിച്ച ചീരയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ഫൈബറും മഗ്‌നീഷ്യവും പ്രമേഹത്തെ ചെറുക്കാനുള്ള സൂപ്പർ ഫുഡുകളാണ്. ഒലിവ് ഓയിൽ ചേർത്ത് വെറുതെ ഇളക്കിയെടുക്കുന്ന ചീര അങ്ങനെ തന്നെ കഴിക്കുന്നതാണ് കൂടുതൽ നല്ലത്. ‘പാലക്’ എന്ന പേരിൽ ലഭ്യമായ ചീരയില ജ്യൂസിൽ ഉൾപ്പെടുത്തുന്നതും നല്ലതാണ്.   

Leave a Comment