ദിവസവും 10 മിനിറ്റ് ഇങ്ങനെ ചെയ്താൽ.. ഒരു മാസംകൊണ്ട് വയർ പൂർണമായും കുറയ്ക്കാം : വീഡിയോ കാണാം..

കുടവയറിനെ ഒളിപ്പിച്ചു വയ്ക്കാൻ ഇങ്ങനെ കഷ്ടപ്പെടേണ്ട കാര്യമുണ്ടോ ? മടി മാറ്റിവച്ചു കൃത്യമായി വ്യായാമം ചെയ്തു നോക്കൂ. എല്ലാവരും ഒതുങ്ങിയ വയറും കൊഴുപ്പ് ഇല്ലാതെ ആരോഗ്യ പൂര്‍ണമായ ഒരു ശരീരവുമൊക്കെയാണ് ആഗ്രഹിക്കുന്നത്. വയര്‍ ചാടുന്നത്, ഇത് പുരുഷനാണെങ്കിലും സ്ത്രീയ്ക്കാണെങ്കിലും ആരോഗ്യപരമായ പല പ്രശ്‌നങ്ങളും വരുത്തുന്ന ഒന്നാണ്. പലരും ഇതു സൗന്ദര്യ പ്രശ്‌നമായാണ് കണക്കാക്കുകയെങ്കിലും ഇതിലുപരി ആരോഗ്യ പ്രശ്‌നമാണ് ഇതെന്നു വേണം, പറയാന്‍.

സാധാരാണ വ്യായാമങ്ങള്‍ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിച്ചേക്കും. എന്നാല്‍ വയറിന്റെ കൊഴുപ്പ് നീക്കാന്‍ പ്രത്യേക വ്യായാമങ്ങള്‍ തന്നെ ചെയ്യണം എന്നതാണ് സത്യം. 10 മിനിറ്റ് ഇങ്ങനെ ചെയ്താൽ ഒരു മാസംകൊണ്ട് വയർ പൂർണമായും കുറയ്ക്കാം. പൊണ്ണത്തടി ഹൃദയപരാജയത്തിലേക്ക് നയിക്കുമെന്ന് പുതിയ ചില പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അമിതഭാരംതന്നെ ഹൃദയപരാജയ സാധ്യത കൂട്ടുമത്രേ.
പൊണ്ണത്തടി ലെഫ്റ്റ് വെന്‍ട്രിക്കുലാര്‍ ഹൈപ്പര്‍ട്രോഫി (LVH) എന്ന ഇടത് വെന്‍ട്രിക്കിളിന്റെ ഭിത്തിക്ക് കട്ടികൂടുന്ന രോഗത്തിന് കാരണമാവും. നീണ്ടുനില്‍ക്കുന്ന എല്‍.വി.എച്ച്. ഹൃദയപരാജയത്തിലേക്ക് നയിക്കാം.

കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങളുണ്ടാക്കുന്ന ഉപാപചയ പ്രവര്‍ത്തകരായ മെറ്റബോളിക് സിന്‍ഡ്രോംഎക്‌സ്‌ന് പൊണ്ണത്തടി കാരണമാവാം. ഇതും ഹൃദയപ്രശ്‌നമുണ്ടാക്കും.

കിലോഗ്രാമിലുള്ള ഭാരത്തെ മീറ്ററിലുള്ള ഉയരത്തിന്റെ വര്‍ഗംകൊണ്ടു ഹരിച്ചാല്‍ കിട്ടുന്ന സംഖ്യയാണ് ബോഡി മാസ് ഇന്‍ഡക്‌സ് അഥവാ ബി.എം.ഐ. ഇത് 25ല്‍ താഴെ നില്‍ക്കുന്നതാണ് അനുയോജ്യം. 25നും 30നും ഇടയിലാണെങ്കില്‍ തൂക്കം കൂടുതലാണ്. 30ന് മുകളിലായാല്‍ പൊണ്ണത്തടിയായി കണക്കാക്കാം.

165 സെ.മീ. ഉയരമുള്ള ഒരാള്‍ക്ക് 6065 കി.ഗ്രാം തൂക്കമാണ് അഭികാമ്യം. അപ്പോള്‍ ബി.എം.ഐ. 25ല്‍ താഴെയായിരിക്കും. തൂക്കം വര്‍ധിക്കുംതോറും ബി.എം.ഐ.യും കൂടും. ഇത് പൊണ്ണത്തടിയിലേക്ക് നയിക്കും.

കൈകൾ ചേർത്തുവച്ച് മലർന്നുകിടക്കുക. അരയ്ക്കു താഴ്ഭാഗവും മേൽഭാഗവും ഒരേ സമയം v-ആകൃതിയിൽ ഉയർന്നു കാൽവിരലുകളെ കൈവിരലുകൾ കൊണ്ടു തൊടാൻ ശ്രമിക്കുക. എട്ടു മുതൽ 12 തവണ ഈ രീതിയിൽ കാൽവിരലുകൾ തൊടാൻ ശ്രമിക്കണം. ഇങ്ങനെ രണ്ടു മുതൽ മൂന്നു സെറ്റ് വരെ ചെയ്യണം മേൽവയറിനു കൂടുതൽ ഫലപ്രദമായ വ്യായാമമാണ്. 

Leave a Comment