മുടിയുടെ ചുവട്ടിൽ പുറ്റുപോലെ അടിഞ്ഞു കൂടിയ താരൻ നിമിഷങ്ങൾ കൊണ്ട് പോകും ഇങ്ങനെ ചെയ്‌താൽ..

താരന്‍ മൂലം പലപ്പോഴും മുടിയുടെ ഉള്ളു കുറയുന്നതും മുടി ഇടക്ക് വെച്ച് പൊട്ടിപ്പോവുന്നതും തുടങ്ങി നിരവധി പ്രശ്‌നങ്ങളാണ് താരന്‍ മൂലം ഉണ്ടാവുന്നത്. താരന്‍ കളയാന്‍ കഷ്ടപ്പെട്ടിട്ട് പല വിധത്തില്‍ അത് മുടിയെക്കൂടി ദോഷമായി ബാധിക്കുന്ന ഒന്നായി മാറുകയാണ് ചെയ്യുന്നത്.

എല്ലാ പ്രായക്കാരുടെയും എല്ലാ കാലത്തെയും പരാതിയാണ് മുടിയിലെ താരന്‍. യുവാക്കളിലും മധ്യവയസ്കരുമാണ് ഈ ദുരിതം ഏറ്റവുമധികം അനുഭവിക്കുന്നത്. നിസ്സാരക്കാരനാണെങ്കിലും താരന്‍ കുറച്ചൊന്നുമല്ല നമ്മളെ ടെന്‍ഷന്‍ അടിപ്പിക്കാറ്.

1. മുട്ട  നാരങ്ങാനീര് മിശ്രിതം തലയില്‍ പുരട്ടി അര മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുക. 
2. സവാള നീര് എടുത്ത് തലയില്‍ തേച്ചു പിടിപ്പിച്ചതിനു ശേഷം അര മണിക്കൂര്‍ കഴിഞ്ഞ് ഒരു കപ്പു വെള്ളത്തില്‍ ഒരു നാരങ്ങയുടെ പകുതി പിഴിഞ്ഞു ചേര്‍ത്ത മിശ്രിതം കൊണ്ട് കഴുകുക. അഞ്ച് മിനിറ്റിനു ശേഷം തല മുഴുവന്‍ ഷാംപൂ ഉപയോഗിച്ച് വൃത്തിയായി കഴുകുക. സവാളയില്‍ അടങ്ങിയിരിക്കുന്ന സള്‍ഫര്‍ താരനെ ഇല്ലാതാക്കും. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഇതു ശീലമാക്കാം.
3. മുടി കഴുകിയ ശേഷം ശിരോചര്‍മ്മത്തില്‍ തൈരു തേച്ചുപിടിപ്പിക്കുക. അര മണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളയാം. 
4. ത്രിഫല പൊടി കുഴമ്പ് അര മണിക്കൂര്‍ തലയില്‍ ഇട്ട ശേഷം കഴുകിക്കളയുക.
5. ഒരു കപ്പു തൈരും ഒരു മുട്ടയും കൂട്ടിച്ചേര്‍ത്ത് ശിരോചര്‍മ്മത്തില്‍ തേച്ചുപിടിപ്പിക്കുക. 30 മിനിറ്റിനു ശേഷം കഴുകിക്കളയാം. 
6. ഒരു ചെറുനാരങ്ങയുടെ നീരും 2 ടേബിള്‍ സ്പൂണ്‍ തൈരും ചേര്‍ത്തിളക്കുക. ഇത് ശിരോചര്‍മ്മത്തില്‍ തേച്ചുപിടിപ്പിക്കുക. അര മണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളയാം.
7. തൈരും ആര്യവേപ്പില ചേര്‍ത്തരച്ചതും തലയില്‍ പുരട്ടി അല്‍പ്പസമയത്തിനു ശേഷം കഴുകിക്കളയുക.
8. വിനെഗര്‍, അരക്കപ്പ് തൈര് എന്നിവ മിക്‌സ് ചെയ്യുക. ഇത് തലയില്‍ തേച്ചുപിടിപ്പിച്ച് അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകുക. 
9. ഉലുവ, ഏത്തപ്പഴം, മുട്ട എന്നിവയുടെ മിശ്രിതം തലയില്‍ പുരട്ടി ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുക.
10. അണുമുക്തമായ ചീപ്പ് ഉപയോഗിക്കുക, സിങ്ക് (ബീന്‍സില്‍ ധാരാളമായി ഉണ്ട്) അടങ്ങിയ ഭക്ഷണം ശീലമാക്കുക.

Leave a Comment