ശരീരത്തിൽ കാത്സ്യം കുറവ് വരില്ല.. കാൽമുട്ട് വേദന കൈ മുട്ട് വേദന മുതുക് വേദന എല്ലാം വേഗം മാറിക്കിട്ടും

കൈ ഉയർത്തി അലമാരയ്ക്കു മുകളിൽ നിന്ന് എന്തെങ്കിലും എടുക്കാൻ ശ്രമിച്ചാൽ അപ്പോൾ തുടങ്ങും തോളിൽ നിന്നൊരു വേദന. ഭാരമുള്ളതെന്തെങ്കിലും എടുത്തു പൊക്കിയാൽ അപ്പോഴെത്തും അതുവരെയില്ലാത്ത  കൈമുട്ടുവേദന.  സ്റ്റെപ്പൊന്നു കയറിയാലോ പിന്നെ, പറയണ്ട, കാൽമുട്ടിൽ നിന്നുമൊരു മിന്നൽ. എന്നാൽ വേദന അധികം ദിവസം നീണ്ടു നിന്നില്ലെങ്കിൽ അതിന്റെ തീവ്രത കുറവാണെങ്കിൽ നമ്മളത് അവഗണിച്ചു കളയും.

പലപ്പോഴും നിസ്സാരമെന്നു കരുതി മാറ്റി വയ്ക്കുന്ന ഇത്തരം ചെറിയ വേദനകളാണ് അടർത്തി മാറ്റാൻ കഴിയാത്ത മാരക പ്രശ്നങ്ങളിലേക്കു നയിക്കുന്നത്. സ്ത്രീകളിലെ കൈകാ ൽ വേദന, സന്ധി വേദന എന്നിവയുടെ കാരണങ്ങളും ലക്ഷണങ്ങളും പരിഹാര മാർഗങ്ങളും അറിയാം.

രാവിലെ എത്ര നേരത്തെ ഉണർന്നാലും കിടക്കയിൽ നിന്ന് എണീറ്റ് ഒന്നു നിവർന്നു നിൽക്കണമെങ്കിൽ സമയം കുറച്ചെടുക്കും. മിക്ക സ്ത്രീകളുടെയും ജീവിതത്തിൽ വില്ലൻമാരായി എത്തുന്ന മുട്ടുവേദന ഏറെ കഷ്ടപ്പെടുത്തുന്നതും ഇരുന്നെണീക്കുമ്പോഴാണ്. മുട്ടിൽ തുടങ്ങി ഇടുപ്പിലേക്കും കാൽപാദങ്ങളിലേക്കും വിരലുകളിലേക്കും വരെ വേദന വ്യാപിക്കും. വേണ്ടത്ര ശ്രദ്ധ കൊടുക്കാതിരുന്നാൽ രോഗം കൈമുട്ട്, തോൾ സന്ധി എന്നിവിടങ്ങളിലേക്കു വ്യാപിച്ച് ജീവിതത്തെ തന്നെ സാരമായി ബാധിക്കും.

വേദനയുടെ തുടക്കത്തിൽ വേണ്ടത്ര പരിചരണം കൊടുക്കാതിരുന്നാൽ അസ്ഥികൾക്കു തേയ്മാനവും ചലനശേഷിക്കുറവും ഉണ്ടാകാം. അസുഖം പഴകുന്തോറും സന്ധികൾ ഉറച്ചുപോയി നടക്കാനാകാത്ത വിധം കിടപ്പിലാകാം. ദീർഘനേരം നിന്ന് ജോലി ചെയ്യുന്നവരിലും മുട്ടുകൾക്ക് താങ്ങാൻ കഴിയുന്നതിനുമപ്പുറം ഭാരക്കൂടുതലുള്ളവർക്കും നാൽപതിനോട് അടുക്കുമ്പോൾ മുട്ടുവേദന പിടിപെടാം. ഇത്തരം വേദനകൾ പൂർണമായി മാറ്റാൻ കഴിയില്ലെങ്കിലും ഒരു പരിധിവരെ തടഞ്ഞു നിർത്താൻ സാധിക്കും.

നടക്കുമ്പോൾ സന്ധികളിൽ വേദനയോ മരവിപ്പോ അനുഭവപ്പെടുക, അധികനേരം അനങ്ങാതിരുന്നിട്ട് വീണ്ടും നടക്കുമ്പോള്‍ സന്ധികളിൽ വേദനയനുഭവപ്പെടുക, കൈ മടക്കുമ്പോഴും കാലു മടക്കുമ്പോഴും പിടിത്തവും വേദനയും അനുഭവപ്പെടുക എന്നിവയെല്ലാം തേയ്മാനത്തിന്റെ ലക്ഷണങ്ങളാണ്. നമ്മുടെ സന്ധിയുടെ കവചത്തിനുള്ളില്‍ രണ്ട് അസ്ഥികളുടെ അഗ്രഭാഗങ്ങളെ തരുണാസ്ഥി (കാർട്ടിലേജ്) കൊണ്ട് ആവരണം ചെയ്തിട്ടുണ്ട്. മിനുസമാർന്നതും ഇലാസ്തികതയുള്ളതുമായ ഈ ആവരണമാണ് മർദത്തെ എല്ലാ അസ്ഥികളിലും സമമായി വ്യാപിപ്പിക്കുന്നതും ഇതിലൂടെ അസ്ഥികൾ തമ്മിൽ കൂട്ടി ഉരയുന്നത് തടയുന്നതും. ഈ കാർട്ടിലേജുകളിലുണ്ടാകുന്ന തേയ്മാനമാണ് പൊതുവേ കൂടുതൽ പേരിലും കണ്ടു വരുന്നത്.

Leave a Comment