എല്ലാവരും എപ്പോഴും കഴിക്കുന്ന ചെറുപയറിന്റെ അതികം ആർക്കും അറിയാത്ത ചില പ്രധാന കാര്യങ്ങൾ

പയര്‍ വര്‍ഗങ്ങളില്‍ തന്നെ ഏറെ ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് ചെറുപയര്‍. ഇത് മുളപ്പിച്ചും അല്ലാതെയുമെല്ലാം കഴിയ്ക്കുന്നത് ഏറെ ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കും. മുളപ്പിച്ചു കഴിയ്ക്കുന്നതാണ് കൂടുതല്‍ ആരോഗ്യകരമെന്നു പറയാം.

കാര്‍ബോഹൈഡ്രേറ്റ്, ഫൈബര്‍, ഫോളേറ്റ്, മാംഗനീസ്, മഗ്നീഷ്യം, വൈറ്റമിന്‍ ബി1, ബി2, ബി3, ബി5, ബി6, സേലേനിയം, സിങ്ക്, പൊട്ടാസ്യം, കോപ്പര്‍, അയേണ്‍, ഫോസ്ഫറസ് തുടങ്ങിയ ഒരു പിടി ആരോഗ്യ ഘടകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിന്റെ വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനത്തിനു സഹായിക്കുന്നവയാണ് ഇവ.

ചെറുപയര്‍ പുഴുങ്ങിക്കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. അല്‍പം ഉപ്പിട്ടു പുഴുങ്ങി കഴിയ്ക്കാം. മുളപ്പിച്ചു കഴിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.

ചെറുപയര്‍ മുളപ്പിക്കുന്നതില്‍ പല ഗുണങ്ങളുമുണ്ട്. മുളപ്പിക്കുമ്പോൾ ജീവകം ഡി ഉൾപ്പെടെയുള്ള ജീവകങ്ങളുടെയും ധാതുക്കളുടെയും അളവ് വർധിക്കുന്നു. ചെറുപയര്‍ മുളപ്പിക്കുന്നതിന്‍റെ ചില പ്രധാന ഗുണങ്ങള്‍ നോക്കാം. 

ശരീരത്തിന് രോഗപ്രതിരോധ ശേഷി ലഭ്യമാക്കാന്‍ സഹായിക്കുന്ന പ്രധാനപ്പെട്ട ഒരു ഭക്ഷണമാണ് ചെറുപയര്‍ ഉപ്പിട്ടു പുഴുങ്ങിയത്. ഇതിലെ പോഷകങ്ങള്‍ വൈറല്‍, ബാക്ടീരിയല്‍ അണുബാധകള്‍ തടയുന്നതിന് ഏറെ ഉത്തമമാണ്. പ്രതിരോധശേഷിയും ഊര്‍ജവും ശക്തിയുമല്ലാം ഒരുപോലെ ശരീരത്തിന് പ്രദാനം നല്‍കാന്‍ കഴിയുന്ന ഒരു ഭക്ഷണമാണ് ഉപ്പിട്ടു പുഴുങ്ങിയ ചെറുപയര്‍ . പ്രതിരോധ ശേഷി വന്നാല്‍ തന്നെ പല രോഗങ്ങളും അകന്നു നില്‍ക്കും.

മുളപ്പിച്ച പയറിൽ ജീവനുള്ള എൻസൈമുകൾ ധാരാളമുണ്ട്.  ദഹനസമയത്ത് രാസപ്രവർത്തനങ്ങളെ മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കുന്നു. രക്തത്തിലെ ഇരുമ്പിന്റെയും കോപ്പറിന്റെയും അളവ് കൂട്ടുന്നു. രക്തചംക്രമണം വർധിപ്പിക്കുന്നു. 

ജീവകം സി മുളപ്പിച്ച പയറിൽ ധാരാളം ഉണ്ട്. ഇത് ശ്വേതരക്താണുക്കൾക്ക് ഉത്തേജകമായി പ്രവർത്തിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ ഏറ്റവും മികച്ച ഭക്ഷണം മുളപ്പിച്ച പയർ വർഗങ്ങളാണ്. കാലറി  കുറവും പോഷകങ്ങൾ കൂടുതലും ആകയാൽ ഭാരം കൂടുമോ എന്ന പേടി കൂടാതെ തന്നെ മുളപ്പിച്ച പയര്‍ കഴിക്കാവുന്നതാണ്.

ജീവകം എ ധാരാളം ഉള്ളതിനാൽ കണ്ണിന്‍റെ ആരോഗ്യത്തിനും കാഴ്ചശക്തിക്കും നല്ലതാണ്. മുളയിൽ ഒമേഗ 3 ഫാറ്റി ആസിഡ് ഉണ്ട്. ഇവ നല്ല കൊളസ്ട്രോൾ കൂട്ടാൻ സഹായിക്കുന്നു. 

Leave a Comment