മഴക്കാലമാകുമ്പോൾ.. ആവി പിടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ? വെള്ളത്തിൽ ചേർക്കേണ്ടത് എന്തെല്ലാം ?

ജലദോഷം മൂക്കടപ്പ് സൈനസ് ഇൻഫെക്ഷൻ ഇങ്ങനെ എന്തുപ്രശ്നത്തിനും ആവി പിടിക്കുന്നവരാണ് നമ്മൾ എല്ലാവരും.. ശരിയായി ആവി പിടിക്കുന്നത് എങ്ങനെ ? ആവി പിടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ? വെള്ളത്തിൽ എന്തൊക്കെ ചേർക്കണം ? ആവി പിടിക്കുന്നതിലെ അപകടങ്ങൾ.. വിശദമായി അറിയുക.. ഷെയർ ചെയ്യുക … ഒരുപാടു പേർക്ക് ഉപകരിക്കുന്ന അറിവാണിത്..

പനിയോ ജലദോഷമോ ഉണ്ടാകുമ്പോൾ ആവി പിടിച്ചാല്‍ കിട്ടുന്ന ആശ്വാസം ഏറെയാണ്. എന്നാല്‍ ആവി പിടിക്കുന്നതു ശരിയായ രീതിയിലായിരിക്കണം. ഇല്ലെങ്കില്‍ ഗുണത്തെക്കാളേറെ ദോഷമാണ് ഉണ്ടാകുക.അഞ്ചു മിനിറ്റില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി ആവി പിടിക്കരുത്. കണ്ണിനു മുകളില്‍ ആവി ഏല്‍ക്കാതെ സൂക്ഷിക്കണം. നനഞ്ഞ തുണിയോ മറ്റോ വെച്ച്‌ കണ്ണു മറക്കാം. തലവേദനക്ക് ഉപയോഗിക്കുന്ന ബാമുകളൊന്നും ആവി പിടിക്കാനുള്ള വെള്ളത്തില്‍ കലര്‍ത്തരുത്. തുളസിയിലയോ യൂക്കാലി തൈലമോ ഉപയോഗിക്കാം.തൃത്താവ്, ഇഞ്ചിപ്പുല്ല്, രാമച്ചം, പനിക്കൂര്‍ക്ക എന്നിവയും ഉപയോഗിക്കാം.വേപ്പറൈസറുകള്‍ ഉപയോഗിക്കുമ്ബോള്‍ സ്വിച്ച്‌ ഓഫ് ചെയ്തു മാത്രം തുറക്കുകയോ വെള്ളമൊഴിക്കുകയോ ചെയ്യുക.ഉറച്ച പ്രതലത്തില്‍ വെച്ചു വേണം വേപ്പറൈസറുകള്‍ ഉപയോഗിക്കാന്‍. ഉപ്പോ മറ്റു കഠിന ജലമോ വേപ്പറൈസറില്‍ ഉപയോഗിക്കരുത്.

ആവിപിടിക്കുമ്പോള്‍ കോട്ടണ്‍ ടൗവ്വലോ തുണിയോ ഉപയോഗിച്ച് തലമൂടണം. പൊള്ളലേല്‍ക്കാത്ത തരത്തില്‍ പാത്രത്തില്‍ നിന്നും നിശ്ചിത അകലം പാലിക്കണം. കണ്ണിലേക്ക് നേരിട്ട് ആവിയടിക്കുന്നത് ഒഴിവാക്കണം. ആവശ്യമെങ്കില്‍ കണ്ണിന് മുകളില്‍ നനഞ്ഞ തുണി കെട്ടിവെയ്ക്കാം. അഞ്ചുമിനുറ്റില്‍ കൂടുതല്‍ ആവി പിടിക്കരുത്. 

Leave a Comment