കേരളത്തിലെ പ്രശസ്ത വെരികോസ് വെയ്ൻ സർജൻ ഏറ്റവും പുതിയ ചികിത്സാ രീതിയെ കുറിച്ച് വിശദീകരിക്കുന്നു…

വെരികോസ് വെയിൻ (varicose vein) ഉള്ള ഏറ്റവും ഫലപ്രദമായ ലേസർ ചികിത്സ – വെയ്ൻ മാപ്പിങ്ങിലൂടെ. കേരളത്തിലെ പ്രശസ്ത വെരികോസ് വെയ്ൻ സർജൻ Dr Sunil Rajendran വെരികോസ് വെയ്ൻ ഉള്ള ഏറ്റവും പുതിയ ചികിത്സാ രീതിയെ കുറിച്ച് വിശദീകരിക്കുന്നു…

കൂടുതൽ ആളുകളിലും കാണപ്പെടുന്ന ഒരു രോഗമാണ് വെരികോസ് വെയ്ൻ (varicose vein). ഇതുമൂലം കാലുകളിൽ തടിച്ചുവീർത്തു കാണപ്പെടുന്ന രക്തധമനികളിൽ വേദന, പുകച്ചിൽ എന്നിവയെല്ലാം അനുഭവപ്പെടുന്നു.

ജീവിത ശൈലിയിലെ ആരോഗ്യകരമായ മാറ്റങ്ങൾ വെരിക്കോസ് വെയിൻ ഒരു പരിധിവരെ പ്രതിരോധിക്കും. വെരിക്കോസ് വെയിൻ പൂർണമായി തടയാൻ കഴിയില്ല. എന്നാൽ രക്തയോട്ടം കൂട്ടുകവഴി കൂടുതൽ സിരകളിലേക്ക് ഇത് വ്യാപിക്കുന്നത് തടയാൻ കഴിയും. 

നടത്തം, ഓട്ടം തുടങ്ങിയ വ്യായാമങ്ങൾ ജീവിതശൈലിയുടെ ഭാഗമാക്കണം. ഇതുവഴി രക്ത പ്രവാഹം സുഗമമാകുകയും സിരകളുടെ ആയാസം കുറയുകയും ചെയ്യും. ശരീരഭാരം അമിതമായി കൂടുന്നത് ഞരമ്പുകൾക്കും സിരകൾ ക്കും സമ്മർദമേൽപ്പിക്കും. ഇത് രക്തപ്രവാഹം തടസ്സപ്പെടുത്താം. അതിനാൽ ശരീരഭാരം ആരോഗ്യകരമായി നിലനിർത്തണം. ധാന്യ ങ്ങൾ, പയറുവർഗങ്ങൾ, ഇലക്കറികൾ എന്നിവയും നാരുകൾ കൂടുതലുള്ളതുമായ ഭക്ഷണങ്ങൾ കഴിക്കാം. ഉപ്പിന്റെ അളവു കുറയ്ക്കണം. ചിപ്സുകൾ, പായ്ക്കറ്റിലും ടിന്നിലുമടച്ച ഭക്ഷണങ്ങൾ ഒഴിവാക്കാം.

ആദ്യഘട്ടത്തിൽ കാര്യമായ രോഗലക്ഷണങ്ങൾ പ്രകടമാകണമെന്നില്ല. കാലുകളിലെ നിറവ്യത്യാസം, കണങ്കാലിലുണ്ടാകുന്ന കറുപ്പ്, സിരകൾ ഉയർന്നു തടിച്ച് നീലനിറമാകുക, തൂക്കിയിടുമ്പോഴും ഇരിക്കുമ്പോഴും കാലുകളിൽ വേദന, തടിച്ച സിരകൾക്ക് സമീപം ചൊറിച്ചിലും അസ്വസ്ഥതകളും, കാലുകൾ കഴപ്പ്, പുകച്ചിൽ, മസിലുപിടിത്തം എന്നിവ സാധാരണ കാണുന്ന ലക്ഷണങ്ങളാണ്. കാലിൽ ചെറിയ മുറിവോ വ്രണമോ വന്നാൽ അനിയന്ത്രിതമായ രക്തസ്രാവം ഉണ്ടാകുകയും ഉണങ്ങാത്ത മുറിവായി മാറുകയും ചെയ്യാം. ഇത് അണുബാധയ്ക്ക് കാരണമായി രോഗം സങ്കീർണമാക്കും. രണ്ടു മില്ലീമീറ്റർ മുതൽ താഴേക്ക് .008 മില്ലീ മീറ്റർ വലുപ്പമുള്ള സിരകൾക്ക് ഈ അസുഖം ബാധിക്കുമ്പോഴാണ് വെരിക്കോസ് വെയിൻ ഗുരുതരമാകുന്നത്. 

വെരികോസ് വെയ്ൻ നെ കുറിച്ചുള്ള നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യൂ.. കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ : 95 44 373 839 Dr. Sunil Rajendran, Innovative Vascular Group, Kozhikode.

1 thought on “കേരളത്തിലെ പ്രശസ്ത വെരികോസ് വെയ്ൻ സർജൻ ഏറ്റവും പുതിയ ചികിത്സാ രീതിയെ കുറിച്ച് വിശദീകരിക്കുന്നു…”

Leave a Comment