യഥാർത്ഥത്തിൽ സത്യമെന്ത് ? വിശദമായി അറിയുക… ഒരുപാടുപേർക്ക് ഇതൊരു പുതിയ അറിവായിരിക്കും.

കൊളസ്‌ട്രോൾ ഹാർട്ട് അറ്റാക്ക് ഉണ്ടാക്കും എന്ന് നിങ്ങൾ കേട്ടിട്ടുണ്ടാകും. അതുകൊണ്ടാണ് കൊളസ്‌ട്രോൾ ഉയരുമ്പോൾ അത് നിയന്ത്രിക്കുവാൻ നമ്മൾ ഭക്ഷണവും കുറയ്ക്കുന്നത് വ്യായാമവും ചെയ്യുന്നത്. എന്നാൽ കൊളസ്‌ട്രോൾ കൂടുന്നത് കൊണ്ട് ഹാർട്ട് അറ്റാക്ക് ഉണ്ടാകില്ല എന്ന രീതിയിൽ ഈയിടെയായി സോഷ്യൽ മീഡിയയിൽ വ്യാപകമായ ഒരു പ്രചാരണമുണ്ട്. ഇതിന്റെ പുറകിലെ സത്യമെന്ത് ? യഥാർത്ഥത്തിൽ എങ്ങനെയാണ് ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്നത് ? വിശദമായി അറിയുക. ഷെയർ ചെയ്യുക.. ഒരുപാടുപേർക്ക് ഇതൊരു പുതിയ അറിവായിരിക്കും.

നല്ല കൊളസ്‌ട്രോള്‍ കൂട്ടാന്‍ ഏറ്റവും നല്ലത് വ്യായാമമാണ്. നടക്കുന്നവരില്‍ നല്ല കൊളസ്‌ട്രോളിന്റെ ഉത്പാദനം ത്വരിതപ്പെടും. വ്യായാമം ചെയ്തുകഴിഞ്ഞാല്‍ ക്ഷീണം തോന്നാന്‍ പാടില്ല. അങ്ങിനെയെങ്കില്‍ അതിനര്‍ത്ഥം ശരീരത്തിന് താങ്ങാവുന്നതിലധികം വ്യായാമം ചെയ്തുവെന്നാണ്. മറിച്ച് വ്യായാമം ചെയ്തശേഷം നല്ല ഉന്മേഷമാണ് തോന്നേണ്ടത്. തുടര്‍ച്ചയായി നിര്‍ത്താതെ നടക്കുന്നതാണ് ശരിയായ വ്യായാമം. ആഴ്ചയില്‍ അഞ്ച് ദിവസമെങ്കിലും 45 മിനുട്ട് വീതം നടന്നാലേ ഹൃദയത്തിന് ഉദ്ദേശിച്ച ഗുണം കിട്ടൂ.

കുഞ്ഞുങ്ങളായാലും പ്രായമായവരായാലും ശരീരത്തിലെ കൊളസ്‌ട്രോളിന്റെ ആവശ്യമായ തോത് വ്യത്യാസപ്പെടുന്നില്ല. ഏത് പ്രായത്തിലുള്ളവരായാലും, കുടുംബത്തില്‍ പ്രത്യേക ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലെങ്കില്‍, മൊത്തം കൊളസ്‌ട്രോള്‍ അളവ് 200ല്‍ കുറവായിരിക്കണം. ശരീരത്തിന് ആവശ്യമായ ഒഉഘ കൊളസ്‌ട്രോള്‍ (നല്ല കൊളസ്‌ട്രോള്‍) 50ല്‍ കൂടുതലാകാം. ചീത്ത കൊളസ്‌ട്രോള്‍ (LDL) 110ല്‍ കുറവായിരിക്കണം. അതേ സമയം ഹൃദ്രോഗമുള്ളവര്‍ മൊത്തം കൊളസ്‌ട്രോള്‍ അളവ് 160ല്‍ കുറക്കാന്‍ ശ്രദ്ധിക്കണം. LDL കൊളസ്‌ട്രോള്‍ 70ല്‍ കുറച്ച് വെക്കണം. കുടുംബത്തില്‍ ഹൃദയത്തിന് പ്രശ്‌നമുള്ളവരുണ്ടെങ്കില്‍ LDL കൊളസ്‌ട്രോള്‍ 100ല്‍ കുറയ്ക്കാനും നോക്കണം.

മെലിഞ്ഞ ശരീരപ്രകൃതമുള്ള, വ്യായാമമൊക്കെ ചെയ്യുന്നവര്‍ക്കും ഹൃദയാഘാതം വരാറുണ്ട്. ജനിതകമായ കാരണങ്ങളാണ് ഇതിന് പിന്നില്‍. കുടുംബാംഗങ്ങളില്‍ ഹൃദ്രോഗമുണ്ടായവര്‍ ആരോഗ്യകാര്യത്തില്‍ സ്വല്പം ശ്രദ്ധ കൂടുതലെടുത്താല്‍ രോഗസാധ്യത നിയന്ത്രിക്കാന്‍ സാധിക്കും.

Leave a Comment