ഇമ്മ്യൂണിറ്റി നശിപ്പിക്കുന്ന നമ്മുടെ 10 ദുഃശ്ശീലങ്ങൾ എന്തെല്ലാം ? നിർബന്ധമായും അറിഞ്ഞിരിക്കുക

ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കാനുള്ള പല വഴികളും നിങ്ങൾക്ക് അറിയാം ? എന്നാൽ നമ്മുടെ ദൈനം ദിന ജീവിതത്തിലെ പല ശീലങ്ങളും നമ്മുടെ ഇമ്മ്യൂണിറ്റി കുറയ്ക്കുന്നവയാണ് എന്ന് പലർക്കും അറിയില്ല. അവ ഏതൊക്കെയെന്ന് വിശദമായി അറിയുക. കൊച്ചു കുട്ടികൾ മുതൽ ഏതു പ്രായത്തിലുള്ളവരും ശ്രദ്ധിക്കേണ്ട കാര്യങ്ങളാണിത്.. ഷെയർ ചെയ്യുക. ഒരുപാടുപേർക്ക് പുതിയൊരു അറിവായിരിക്കും ഇത്.

ഓരോ രോഗാണുവും ഓരോ അളവിലായിരിക്കും ഇമ്മ്യൂണിറ്റിയെ ഉത്തേജിപ്പിക്കുന്നത്. അതുതന്നെ ചിലത് വളരെ പതുക്കെയും ചിലത് അതിവേഗത്തിലും ആയിരിക്കും. ഉദാഹരണത്തിന് ജലദോഷം ഉണ്ടാക്കുന്നതും ഡെങ്കിപ്പനി ഉണ്ടാക്കുന്നതും വൈറസുകളാണ്. യോദ്ധാക്കളും ആയുധങ്ങളും ഒക്കെ ഏതാണ്ട് ഒരുപോലെതന്നെ. പക്ഷെ യുദ്ധമുറ മാത്രം വേറെ. ജലദോഷം പോലെ അതിസാധാരണമായ ഒരു അണുബാധയില്‍ ഡെങ്കിപ്പനിയുടേത് പോലുള്ള ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതിനെ പറ്റി വെറുതെ ഒന്ന് ചിന്തിച്ചുനോക്കൂ. നമ്മുടെ പ്രതിരോധവ്യവസ്ഥ രോഗാണുവിനോട് പ്രതികരിക്കുന്നതെങ്ങനെ എന്നതനുസരിച്ചിരിക്കും അതിന്‍റെ ഫലവും. ആ ഒരു വ്യത്യാസം ഈ പറയുന്ന രോഗലക്ഷണങ്ങളിലും ഉണ്ടാകും. ശരീരവേദന, പ്രധാനമായും നടുവേദനയും സന്ധിവേദനകളും വായ കയ്പ്പുമൊക്കെ വൈറല്‍ പനികളിലാണ് ബാക്റ്റീരിയല്‍ പനികളേക്കാള്‍ കൂടുതലായി കാണപ്പെടുന്നത്.

Leave a Comment