കൊളസ്ട്രോളിന് ഒരു ഒറ്റമൂലി. ഇതൊന്നു ട്രൈ ചെയ്യൂ.. ഫലം ഫലം ഉറപ്പായും പ്രതീക്ഷിക്കാം

ശരീരത്തില്‍ നിരവധി കൊഴുപ്പ് ഘടകങ്ങള്‍ ഉണ്ടെങ്കിലും അളവ് ക്രമാതീതമായി വര്‍ധിക്കുന്നതിലൂടെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കുന്നതില്‍ പ്രധാനി കൊളസ്ട്രോള്‍ ആണ്. ഭക്ഷണ, ജീവിത ശീലങ്ങളാണ് പലപ്പോഴും കൊളസ്‌ട്രോളിന് കാരണമാകാറ്. കൊളസ്‌ട്രോള്‍ വന്നാല്‍ പിന്നെ നിയന്ത്രിക്കുകയാണ് വഴി. ഇതിനായി നിംസ് ആശുപത്രിയിലെ ഡോ. ലളിതാ അപ്പുക്കുട്ടന്‍ നിർദേശിക്കുന്ന ഏറ്റവും ലളിതമായി വീട്ടിൽ തയ്യാറാക്കാവുന്ന ഒരു ജ്യൂസ് ആണിത്. ഇത് തുടർച്ചയായി രണ്ടാഴ്ച ഉപയോഗിച്ചാൽ കൊളസ്‌ട്രോൾ നന്നായി കുറയുമെന്ന് ഡോക്ടർ പറയുന്നു. ഇതിനായി വേണ്ടത് താഴെപ്പറയുന്ന സാധനങ്ങളാണ്.

ബീറ്ററൂട്ട് 50 ഗ്രാം

കാരറ്റ് 50 ഗ്രാം

തക്കാളി 50 ഗ്രാം

കറിവേപ്പില 10 എണ്ണം

ചുവന്നുള്ളി 4 എണ്ണം

വെളുത്തുള്ളി 2 എണ്ണം

കുടംപുളി 1

എരിവ് കുഴപ്പമില്ലാത്തവർക്ക് ഒരു കാന്താരി കൂടി ചേർക്കാവുന്നതാണ്.
ഇത്രയുമെടുത്തു നന്നായി കഴുകിയ ശേഷം മിക്സിയിലിട്ട് അടിച്ചെടുക്കുക. അതിനു ശേഷം ഇത് ഒരു അരിപ്പകൊണ്ട് അരിച്ചെടുക്കണം. ഇതിലേക്ക് 5 ഗ്രാം കറുവാപ്പട്ട പൊടിച്ചത് ചേർക്കുക. ഈ പാനീയം എന്നും രാവിലെ വെറും വയറ്റിൽ കുടിക്കുക. ഇത് കുടിക്കുന്നതിനു ഒരു മണിക്കൂർ മുൻപോ കുടിച്ചുകഴിഞ്ഞു ഒരു മണിക്കൂർ വരെയോ ഭക്ഷണം കഴിക്കാൻ പാടില്ല. ഇത് തുടർച്ചയായി രണ്ടാഴ്ച കഴിച്ചാൽ എത്ര കൂടിയ കൊളസ്‌ട്രോളിന്റെയും വരുതിയിലാക്കാമെന്നു ഡോക്ടർ പറയുന്നു. ഇതിനൊപ്പം നല്ല വ്യായാമവും വേണം. (പ്രത്യേകം ശ്രദ്ധിക്കുക. ഇത് കൊളസ്‌ട്രോളിന്റെ മരുന്നിനു പകരമുള്ളതല്ല. ഡോക്ടർ മരുന്ന് നിർദേശിച്ചിരിക്കുന്ന സാഹചര്യത്തിൽ അത് കഴിക്കുക തന്നെ വേണം)കൂടുതല്‍ വിശദമായി അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .അറിയാത്തവരുടെ അറിവിലേക്കായി ഷെയര്‍ ചെയുക .

Leave a Comment