നിങ്ങൾക്ക് വൃക്കരോഗമുണ്ടെങ്കിൽ ശരീരം കാണിക്കുന്ന 10 ലക്ഷണങ്ങൾ എന്തെല്ലാം ?

മലയാളികളുടെക്കിടയിൽ വൃക്കരോഗികളുടെ എണ്ണം വർദ്ധിച്ചു വരികയാണ്.. പലപ്പോഴും വൃക്കരോഗം വല്ലാതെ കൂടിക്കഴിയുമ്പോൾ ആണ് പലരും അത് തിരിച്ചറിയുന്നത്.. ഈ സമയത്ത് ചികിൽസിച്ചു ഭേദമാക്കാവുന്ന സ്റ്റേജ് കഴിഞ്ഞിട്ടുമുണ്ടാകും.. അതിനാൽ വൃക്കരോഗം തുടങ്ങുമ്പോൾ തന്നെ ശരീരം കാണിക്കുന്ന 10 ലക്ഷണങ്ങൾ ഇവിടെ വിശദീകരിക്കുന്നു.. അതോടൊപ്പം വൃക്കരോഗമുണ്ടാക്കുന്ന പ്രധാനപ്പെട്ട ചില കാരണങ്ങളും അറിയുക.. ഷെയർ ചെയ്യുക.. ഒരുപാടുപേർക്ക് ഈ ഇൻഫർമേഷൻ ഉപകാരപ്പെടും

പുരുഷന്‍മാര്‍ക്ക് ആകെ ശരീരഭാരത്തിന്റെ 15 ശതമാനം വരെയും സ്ത്രീകൾക്ക് 25 ശതമാനം വരെയും കൊഴുപ്പ് ആവാം എന്നാണ് കണക്ക്. എന്നാൽ ഇതിൽ കൂടുതൽ കൊഴുപ്പ് ശരീരത്തിലെത്തുന്നത് വൃക്കയുടെ പ്രവർത്തനത്തെ താളം തെറ്റിക്കും. 

 • അമിത കൊഴുപ്പ് ശരീരത്തിെലത്തിക്കുന്നതില്‍ ഫാസ്റ്റ്ഫുഡും ചിപ്സുെമല്ലാം വലിയ പങ്കുവഹിക്കുന്നുണ്ട്.
 • കൊഴുപ്പ് എന്നത് ഇറച്ചിയിൽ മാത്രം കാണുന്നതല്ല. ബിരിയാണിയിലും നെയ്ച്ചോറിലും രുചി കൂട്ടാനായി ചേർക്കുന്ന വനസ്പതിയും നെയ്യും വെണ്ണയും സസ്യ എണ്ണയുമെല്ലാം കൊഴുപ്പു തന്നെയാണ്. 
 • തേങ്ങയും വെളിച്ചെണ്ണയും കുറഞ്ഞ അളവിൽ ഉപയോഗിക്കുക. 
 • കാറ്റുനിറച്ച പായ്ക്കറ്റുകളിൽ ലഭിക്കുന്ന ഉരുളക്കിഴങ്ങ് ചിപ്സ് ആണ് മറ്റൊരു പ്രശ്നം. ഇവയിലടങ്ങിയ ട്രാൻസ്ഫാറ്റും അമിത ഉപ്പും വൃക്കയുടെ പ്രവർത്തനത്തെ ബാധിക്കും. 
 • ബര്‍ഗര്‍, പപ്സ്, കട്ലറ്റ് എന്നിവയും അമിതമായി കഴിക്കാതിരിക്കുന്നതാണ് ആരോഗ്യകരം. 
 • മരുന്നുകളും വേദന സംഹാരികളും വീണ്ടുവിചാരമില്ലാതെ വാങ്ങിക്കഴിക്കുന്നത് 
 • വൃക്കയുടെ പ്രവർത്തനത്തെ ബാധിക്കാന്‍ ഇടയുണ്ട്. 
 • ഒരു രോഗത്തിനും സ്വയംചികിത്സ പാടില്ല. നിർദേശിച്ച അളവില്‍ മാത്രം മരുന്നുകഴിക്കുക. 
 • വര്‍ഷങ്ങള്‍ക്ക് മുന്‍പ് വേദനസംഹാരിയായി ഡോക്ടർ നിർദേശിച്ച മരുന്നുകൾ വീണ്ടും വീണ്ടും വാങ്ങിക്കഴിക്കരുത്.
 • വൃക്കരോഗമുള്ളവർക്ക് വൃക്കയുടെ പ്രവർത്തനത്തെ ബാധിക്കാത്ത ഗുളികകൾ ഡോക്ടറുടെ നിർദേശപ്രകാരം വാങ്ങി ഉപയോഗിക്കാവുന്നതാണ്. 
 • വേദനസംഹാരികൾ കഴിക്കുമ്പോൾ കൂടുതൽ അളവിൽ വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. 

Leave a Comment