നടുവേദന എങ്ങനെ ശെരിക്കും പരിഹരിക്കാം ? വിട്ടുമാറാത്ത നടുവേദനയ്ക്ക് വീടുകളിൽ ചെയ്യാവുന്ന 8 തരം വ്യത്യസ്ത വ്യായാമങ്ങൾ

പണ്ട് മധ്യവയസ്സ് കഴിഞ്ഞവരിൽ മാത്രം കണ്ടിരുന്ന നടുവേദന ഇന്ന് ചെറുപ്പക്കാരിലും യുവാക്കളിലും യുവതികൾക്കും കാണുന്നുണ്ട്. പലപ്പോഴും നാം ഉറങ്ങുന്ന രീതിയും ഇരുന്നു ജോലി ചെയ്യുന്ന പൊസിഷനും ഒക്കെയാണ് നടുവേദനയ്ക്ക് കാരണമാകുന്നത്. നടുവേദന ഉണ്ടാക്കുന്ന കാരണങ്ങൾ എന്തെല്ലാം ? ഇത് പരിഹരിക്കാൻ നാം ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാം ? നടുവേദനയ്ക്ക് നാം വീടുകളിൽ തന്നെ ചെയ്യാൻ സാധിക്കുന്ന ലളിതമായ 8 തരം വ്യായാമങ്ങൾ.. ഷെയർ ചെയ്യുക.. ഒരുപാടുപേർക്ക് ഉപകാരപ്പെടുന്ന ഒരു ഇൻഫർമേഷൻ ആണിത്..

നടുവേദന ഉള്ളവര്‍ സാധാരണയില്‍, കൂടുതല്‍ സമയം നില്‍ക്കേണ്ടതായി വരുമ്പോള്‍, രണ്ടു കാലുകളിലും ഒരുപോലെ ഭാരം ക്രമീകരിക്കാതെ ഏതെങ്കിലും ഒരു കാലില്‍ ശരീരഭാരത്തിന്റെ 75 ശതമാനം ഭാരം ക്രമീകരിക്കുക. ആ കാലില്‍ അസ്വസ്ഥത തോന്നിത്തുടങ്ങുമ്പോള്‍ മറുകാലിലേക്കു ഭാരം ക്രമീകരിക്കുക. കൈകള്‍ കൊണ്ടു ഭിത്തിയിലോ കൈവരിയിലോ പിടിച്ചുകൊണ്ടു നില്‍ക്കുന്നതു കാലുകളുടെ ആയാസം കുറയ്ക്കാന്‍ സഹായിക്കും. കിടക്കുമ്പോഴും ശ്രദ്ധ ആവശ്യമാണ്. നേരെ നിവര്‍ന്നുകിടക്കുന്നതിനു പകരം ഒരു വശംചരിഞ്ഞു കിടക്കുന്നതാണ് ഉത്തമം. സ്ത്രീകള്‍ ഇടതുവശം ചെരിഞ്ഞുകിടക്കുന്നതു ഗുണകരമാണ്.

തറയില്‍ നിവര്‍ന്നു നില്‍ക്കുക. പാദങ്ങള്‍ ഒരടിയില്‍ കൂടുതല്‍ അകന്നു പോകാതെ ശ്രദ്ധിക്കണം. കൈകള്‍ രണ്ടും മുകളിലേക്ക് ഉയര്‍ത്തി സാവാധാനം നടു വളച്ചു കൈപ്പത്തികള്‍ തറയില്‍ മുട്ടിക്കുവാന്‍ ശ്രമിക്കുക. കാല്‍മുട്ടുകള്‍ മടങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം. തുടര്‍ന്നു നിവര്‍ന്നു വന്നശേഷം കൈകള്‍ രണ്ടും നടുവില്‍ വച്ചുകൊണ്ടു പിന്നിലേക്കു വളയുക. പൂര്‍വസ്ഥിതിയില്‍ തിരിച്ചുവരിക. തുടക്കത്തില്‍ തറയില്‍തൊടാന്‍ കഴിയാത്തവര്‍ക്ക് ക്രമേണ ദിവസങ്ങള്‍ കൊണ്ട് അതിനു സാധിക്കും

Leave a Comment