നിങ്ങളുടെ ശരീരത്തിലെ വൈറ്റമിൻ D കുറഞ്ഞു പോയാൽ എങ്ങിനെ തിരിച്ചറിയാൻ സാധിക്കും.. അവ വർദ്ധിപ്പിക്കാനുള്ള വഴികൾ കേൾക്കൂ..

ശരീരത്തിനു സ്വന്തമായി ഉത്പാദിപ്പിക്കാൻ കഴിയുന്ന ഏക വിറ്റാമിനാണ് ഡി. ശരീരത്തിൽ ആവശ്യമുളള വിറ്റാമിൻ ഡിയുടെ 80 ശതമാനവും സൂര്യപ്രകാശത്തിൽ നിന്നാണ് ലഭിക്കുന്നത്. 20 ശതമാനം ഭക്ഷണത്തിൽ നിന്നും. ഭക്ഷണത്തിൽ നിന്ന് കിട്ടുന്നവയിൽ ഭൂരിഭാഗവും മാംസാഹാരത്തിൽ നിന്നാണ്. മത്സ്യം, മത്സ്യഎണ്ണ, മുട്ടയുടെ മഞ്ഞക്കരു, മാട്ടിറച്ചി തുടങ്ങിയവ ഉദാഹരണം. സസ്യാഹാരികൾക്ക് പാൽക്കട്ടിയാണ് ഈ വിറ്റാമിന്റെ സ്ത്രോതസ്സായി പറയാവുന്നത്. ഇവയിൽ പലതും അധികം കഴിച്ചാൽ കൊളസ്ട്രോളിനുളള സാധ്യതയുണ്ടാവുകയും ചെയ്യും.

എത്ര വിറ്റമിൻ ഡി നമ്മുടെ രക്‌തത്തിൽ ഉണ്ടാകണം?

•20-50 nanograms/milliliter (ng/mL) ആണ് സാധരണ വേണ്ട അളവ്

•10-20 ng/mL mild to moderate deficiency

•<10 ng/mL severe deficiency (വളരെ കുറവ്)

വിറ്റാമിൻ ഡി ശരീരത്തിൽ കുറയാനുള്ള കാരണങ്ങൾ എന്തൊക്കെ?

1•സൂര്യപ്രകാശമേൽകാത്തതാണ് വിറ്റാമിൻ ഡിയുടെ കുറവിന്റെ പ്രധാന കാരണം.

2•സണ്‍സ്‌ക്രീന്‍ ക്രീമുകള്‍ സ്ഥിരമായി ഉപയോഗിക്കുന്നവരില്‍ വിറ്റാമിന്‍ ഡിയുടെ അഭാവമുണ്ടാകുമെന്ന് പഠനങ്ങള്‍ ഉണ്ട്.

3•വൃക്കകൾ തകരാറുള്ളവർക്ക് വിറ്റാമിൻ ഡി പ്രവർത്തനക്ഷമമായ രീതിയിലേക്ക് മാറ്റാൻ കഴിയില്ല.

4•ദഹനേന്ദ്രിയത്തെ ബാധിക്കുന്ന ഗുരുതരമായ രോഗങ്ങൾ കൊണ്ട് ശരീരത്തിലേക്ക് വിറ്റാമിൻ ഡി ആഗിരണം നടക്കാതിരിക്കാം.

5•അമിതവണ്ണവും മറ്റൊരു കാരണമാണ്.

വിറ്റമിൻ ഡി കുറഞ്ഞാൽ എങ്ങനെ ശരിയാക്കാം?

1•സൂര്യപ്രകാശമേൽക്കലാണ് വിറ്റാമിൻ ഡിയുടെ കുറവ് പരിഹരിക്കാനുളള ശരിയായ മാർഗം. 90 ശതമാനത്തോളം വിറ്റാമിന്‍ ഡി നിര്‍മ്മിക്കപ്പെടുന്നത് ചര്‍മ്മത്തില്‍ നിന്നാണെന്നാണ് പല പഠനങ്ങളും കാണിക്കുന്നത്. രാവിലെ 10–നും മൂന്നു മണിയ്ക്കുമിടയ്ക്കുളള വെയിലുകൊള്ളണം. കുറഞ്ഞത് 20 മിനിറ്റെങ്കിലും സൂര്യതാപം ഏല്‍ക്കാവുന്നരീതിയില്‍ ജീവിതചര്യകള്‍ക്ക് മാറ്റം വരുത്തണം

2•പ്രത്യേക സാഹചര്യങ്ങളിൽ സപ്ലിമെന്റുകൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം കഴിക്കാവുന്നതാണ്. വിറ്റാമിൻ ഡി ഗുളിക ശരീരത്തിന് അത്ര പ്രയോജനം ചെയ്യില്ലെന്നാണ് പല പഠനത്തിലും പറയുന്നത്. ദി ലാൻസെറ്റ് ഡയബറ്റിസ് ആൻഡ് എൻഡോക്രൈനോളജി എന്ന ജേർണലിൽ ഇതിനെ കുറിച്ചുള്ള പഠനം പ്രസിദ്ധീകരിച്ചിരുന്നു.

3•വിറ്റാമിൻ ഡി ലഭിക്കാൻ ഗുളികകൾ കഴിക്കാതെ വിറ്റാമിൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാനാണ് ഗവേഷകർ പറയുന്നത്. സാല്‍മണ്‍ ഫിഷ്‌,കൂണുകള്‍, പാല്‍, ധാന്യങ്ങളും പയര്‍ വര്‍ഗ്ഗങ്ങളും എന്നി ഭക്ഷണങ്ങളിൽ ധാരാളം വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്. മുട്ടയും വിറ്റാമിന്‍ ഡി ധാരാളമായി അടങ്ങിയിട്ടുണ്ട്. രണ്ട് വലിയ മുട്ട കഴിച്ചാല്‍ ശരീരത്തിന് ആവശ്യമായ 70 ശതമാനം വിറ്റാമിന്‍ ഡി ലഭിക്കും.

Leave a Comment